പണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴ
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍ എന്നാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. നവംബര്‍ 16 മുതല്‍ വൃശ്ചികരാശിയില്‍ പ്രവേശിച്ച സൂര്യന്റെ സംക്രമണം ഈ ആഴ്ചയില്‍ ചില രാശിക്കാരില്‍ പ്രത്യേക സ്വാധീനം ചെലുത്തും. മൂന്ന് രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ വലിയ സാമ്പത്തികനേട്ടം ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ഡിസംബര്‍ 15 വരെ സൂര്യന്‍ വൃശ്ചിക രാശിയില്‍ വിരാജിക്കുന്നുണ്ട്.
അതില്‍ തന്നെ മൂന്ന് രാശിക്കാരുടെ ഏറ്റവും ശുഭകരമായ ആഴ്ചയാണ് ഇത് എന്നാണ് കണക്കാക്കുന്നത്. സൂര്യദേവന്‍ ശുഭകരമായിരിക്കുമ്പോള്‍, ഉറങ്ങുന്ന വിധിയും ഉണരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ രാശിക്കാര്‍ക്ക് നേരത്തെ തന്നെ ഭാഗ്യജാലകം തുറന്നിട്ടിരിക്കുകയാണ്. അതിനാല്‍ ഈ ആഴ്ചയില്‍ മൂന്ന് രാശിക്കാര്‍ക്ക് വരാനിരിക്കുന്നത് ഇരട്ടിഭാഗ്യമാണ്. ഭാഗ്യദേവത കടാക്ഷിക്കുന്ന ആ മൂന്ന് രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം...

മേടം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം വലിയ നേട്ടം കൊണ്ടുവരും എന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ആഴ്ചയില്‍ മേടം രാശിക്കാര്‍ക്ക് ഇരട്ടി ഭാഗ്യമാണ് കാത്തിരിക്കുന്നത്. ബിസിനസ് രംഗം അഭിവൃദ്ധിപ്പെടും. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു.

സ്വര്‍ണമടക്കമുള്ള ആഭരണങ്ങളിലെ നിക്ഷേപം കാശായി തന്നെ കൈയിലേക്ക് വന്ന് ചേരും. വസ്തു ഇടപാടിന് മികച്ച സമയം. ഭൂമിയില്‍ നിന്ന് നല്ല ആദായം ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവരേയും കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടം. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാം. പാരമ്പര്യ സ്വത്ത് കൈയില്‍ വന്ന് ചേരും.

മിഥുനം രാശിക്കാര്‍ക്കും ഭാഗ്യം കൊണ്ടുവരുന്ന ആഴ്ചയാണ് ഇത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബസ്വത്ത് തര്‍ക്കങ്ങളില്ലാതെ തന്നെ കൈയിലെത്തും. വില പിടിപ്പുള്ള സാധനങ്ങള്‍ സ്വന്തമാക്കാം. പുതിയ വാഹനം വാങ്ങാനും സാധ്യത കാണുന്നു. ബിസിനസില്‍ മികച്ച ലാഭം കാത്തിരിക്കുന്നു. ദീര്‍ഘനാളായി കിട്ടാനിരുന്ന കടങ്ങളെല്ലാം തിരികെ ലഭിക്കും

വസ്തു ഇടപാടില്‍ മികച്ച ലാഭം കാത്തിരിക്കുന്നു. വസ്തു ഇടപാടില്‍ ഇടനിലക്കാരാകുന്നവര്‍ക്കും ഈ ആഴ്ച ശുഭകരമാണ്. സ്വര്‍ണം, വജ്രം തുടങ്ങിയ മേഖലകളില്‍ ബിസിനിസ് ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം വന്ന് ചേരും. കുടുംബ സ്വത്തിലെ തര്‍ക്കം പരിഹരിക്കപ്പെടും. മക്കളുടെ വരുമാനത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായേക്കാം എന്നും കാണുന്നു.












Click it and Unblock the Notifications