യോഗിനി ഏകാദശി; വൃതം നോറ്റാല്‍ ജീവിതത്തില്‍ സര്‍വ്വ ഐശ്വര്യം, ശുഭകരമായ ഫലങ്ങള്‍ തേടിയെത്തും
ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ ഏകാദശിക്ക് പ്രഥമ സ്ഥാനമാണുള്ളത്. എന്തുകൊണ്ടെന്നാല്‍ ഏകാദശി വൃതം വിഷ്ണുവുമായി ബന്ധപ്പെട്ടതാണ് . അതിനാല്‍ വിഷ്ണുവിന്റെ കൃപാകടാക്ഷം ലഭ്യമാകുന്നതിന് ഏവരും ഏകാദശി വൃതം അനുഷ്ടിക്കുക . ഇതിലൂടെ ലക്ഷ്മിദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി തീരുന്നു. മിഥുനമാസത്തിലെ കൃഷ്ണപക്ഷത്തിലാണ് യോഗിനി ഏകാദശി വ്രതം എല്ലാവരും അനിഷ്ഠിക്കാറുള്ളത് . ഇത്തവണ യോഗിനി ഏകാദശി ജൂണ്‍ 24 ആയ ഇന്നാണ് .

ഇന്ന് വ്രതം അനുഷ്ഠിക്കുന്നതിലൂടെ അനേകായിരം ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കിയതിന്റെ പുണ്യം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ദിവസത്തെ വ്രതം ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുമെന്നാണ് പറയപ്പടുന്നത് അതുകൊണ്ടുതന്നെ യോഗിനി ഏകാദശി നാളില്‍ മഹാവിഷ്ണുവിന് പ്രത്യേക പൂജകളും വഴിപാടും സമര്‍പ്പിക്കുന്നത് ഉത്തമമാണ്.

എന്നാല്‍ ഇത്തവണത്തെ യോഗിനി ഏകാദശിക്ക് ചില പ്രത്യേകതകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചില പ്രത്യേക യോഗങ്ങളുണ്ടാകുന്നു എന്നതാണ്. ഈ യോഗങ്ങള്‍ യോഗിനി ഏകാദശിയുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. മൂന്ന് ശുഭകരമായ യോഗങ്ങലാണ് യോഗിനി ഏകാദശിക്ക് സംഭവിക്കാറുള്ളത്.

ജൂണ്‍ 24ന് സുകര്‍മ്മം, ദൃതി എന്നിവയ്‌ക്കൊപ്പം അത്യധികം ഐഷ്വര്യപ്രദമായ സര്‍വാര്‍ദ്ധ സിദ്ദി യോഗവും രൂപപ്പെടുന്നു. ഈ യോഗത്തെ ജ്യോതിഷത്തില്‍ ഏറ്റവും ശുഭകരമായിട്ടാണ് കാണുന്നത്. ഈ യോഗത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. അതുപോലെ ഈ സമയത്ത് ചെയ്യുന്ന ഉപാസന പത്ത് മടങ്ങ് ഫലം നല്‍കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അത് കൂടാതെ സുകര്‍മ്മം, ധൃതി എന്നിവയും വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ മൂന്ന് ശുഭ യോഗങ്ങള്‍ കൂടാതെ അശ്വനി, ഭരണി, എന്നീ നക്ഷത്രവും ഉണ്ടാകുന്നതാണ്. ഇത് രണ്ടും വളരെ ശുഭകരമാണ്. യോഗിനി ഏകാദശി ദിനത്തില്‍ അതിരാവിലെ കുളിച്ചശേഷം ക്ഷേത്ര ദര്‍ശനം നടത്തി വ്രതം ആരംഭിക്കുക. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഉത്തമമാണ്.

പൂക്കളും പഴങ്ങളും തുളസി ദളവും സമര്‍പ്പിക്കുക. ഭഗവാനെ ചന്ദനം, അക്ഷതം, ധൂപദീപം എന്നിവകൊണ്ട് പൂജിക്കുക. ശേഷം ഏകാദശി വ്രതത്തിന്റെ കഥ വായിക്കുന്നത് ഉത്തമമാണ്. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയേയും ആരാധിക്കുന്നത് സമ്പത്ത് സമൃദ്ധിയ്ക്ക് ഉത്തമമാണെന്നാണ് പറയപ്പെടുന്നത്.
പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications