Get Updates
Get notified of breaking news, exclusive insights, and must-see stories!
Home / Authors

Author Profiles

സബ് എഡിറ്റര്‍
2013 ല്‍ കേരള പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റായി തുടക്കം. 2014 മുതല്‍ 2016 വരെ മാതൃഭൂമിയില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. 2017 ല്‍ വൺ ഇന്ത്യയുടെ ഭാഗമായി. ഇപ്പോൾ സീനിയർ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു. കേരള-ദേശീയ രാഷ്ട്രീയം, കറന്റ് അഫയേഴ്സ്,സിനിമാ വാർത്തകൾ കൈകാര്യം ചെയ്യുന്നു. ഫോട്ടോഗ്രാഫിയിലും താത്പര്യം.
Associate Editor
2007 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. തേജസ് ദിനപത്രത്തില്‍ ഒമ്പത് വര്‍ഷത്തോളം. രാഷ്ട്രീയം, സാമ്പത്തികം, ഗള്‍ഫ് വാര്‍ത്തകളില്‍ താല്‍പ്പര്യം. 2016 മുതല്‍ വണ്‍ ഇന്ത്യയ്‌ക്കൊപ്പം (Oneindia). മലയാളം വെബ്‌സൈറ്റില്‍ (Oneindia Malayalam) അസോഷ്യേറ്റ് എഡിറ്റര്‍ (Associate Editor) ചുമതല വഹിക്കുന്നു.
Associate Editor
സജിത ഗോപി വൺഇന്ത്യ മലയാളത്തിൽ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്യുന്നു. മാധ്യമപ്രവർത്തന രംഗത്ത് 9 വർഷത്തെ പ്രവർത്തന പരിചയം. വൺ ഇന്ത്യയിൽ ടീമിനെ നയിക്കുകയും വാർത്തകൾ തയ്യാറാക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. പൊതു വാർത്തകൾ, വിനോദം, രാഷ്ട്രീയം എന്നിവയാണ് താൽപര്യമുളള മേഖലകൾ. 2016ലാണ് സബ് എഡിറ്ററായി സജിത വൺ ഇന്ത്യയിൽ പ്രവേശിക്കുന്നത്. 2013ൽ കൈരളി ചാനലിൽ സബ് എഡിറ്ററായി മാധ്യമപ്രവർത്തനം ആരംഭിച്ചു.
Sub Editor
2017 ല്‍ ഡൂള്‍ന്യൂസില്‍ (DoolNews) സബ് എഡിറ്റര്‍ ട്രെയ്നിയായാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്ന് വന്നത്. വാര്‍ത്തകളില്‍ പാലിക്കേണ്ട അതിജാഗ്രതയെ കുറിച്ച് മനസിലാക്കാന്‍ ഡൂള്‍ന്യൂസിലെ പരിശീലന കാലയളവ് സഹായിച്ചു. ദേശീയ, കായിക വാര്‍ത്തകളും കേരള രാഷ്ട്രീയവും ഡൂള്‍ന്യൂസില്‍ കൈകാര്യം ചെയ്ത പ്രധാന മേഖലയായിരുന്നു. 2020 ല്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി. 2022 ജനുവരി മുതല്‍ രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാര്‍ത്താ വെബ്‌സൈറ്റായ വണ്‍ഇന്ത്യയുടെ (OneIndia) ഭാഗമായി സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു
Sub Editor
വൺ ഇന്ത്യ മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു. 2018ല്‍ മാധ്യമ മേഖലയിൽ പ്രവേശിച്ച നിധിൻ 2022 ഒക്ടോബർ മുതൽ ഒരു വർഷത്തോളം ഇന്ത്യാ ടുഡേ മലയാളത്തിൽ കണ്ടന്റ് എഡിറ്ററായിരുന്നു. വിവിധ പ്രാദേശിക മാദ്ധ്യമങ്ങളുടെയും, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശാനികേതൻ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ഭാഗമായും മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖകളിൽ ആറ് വർഷത്തോളമായി സജീവമാണ്. കായികം, ടെക്‌നോളജി, ഓട്ടോ, ബിസിനസ് എന്നിവയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാർത്താ മേഖലകൾ. പാരിസ്ഥിതിക വിഷയങ്ങളും, സിനിമയും, സാഹിത്യവും ഇഷ്‌ട വിഷയങ്ങളാണ്.
Senior Sub Editor
2008 ല്‍ മംഗളം ദിനപത്രത്തില്‍ എഡിറ്റോറിയല്‍ ട്രെയിനിയായി തുടക്കം. 2020 വരെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ നിരവധി ബൈലനുകള്‍ പ്രസിദ്ധീകരിച്ചു. 2021 മുതല്‍ 2025 വരെ സിന്യൂസ് ലൈവ് മലയാളം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രവര്‍ത്തിച്ച് രാജ്യാന്തര വാര്‍ത്തകള്‍ കൈക്കാര്യം ചെയ്തു. 2025 ല്‍ സീനിയര്‍ സബ് എഡിറ്ററായി വണ്‍ ഇന്ത്യ മലയാളത്തിന്റെ ഭാഗമായി. ദൈനംദിന വാര്‍ത്തകള്‍, രാജ്യാന്തര വാര്‍ത്തകള്‍, ഫീച്ചര്‍ സ്‌റ്റോറികള്‍ എന്നിവയില്‍ താല്‍പര്യം.
Senior SubEditor
2018ൽ 24ന്യൂസിൽ സബ് എഡിറ്റർ ട്രെയിനിയായിട്ടാണ് ആരോമലിന്റെ മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ജനം ടിവിയിൽ സബ് എഡിറ്റർ ആയും, ദേശീയ മാധ്യമമായ സീ ന്യൂസിൽ ന്യൂസ് പ്രൊഡ്യൂസറായും, വേ2ന്യൂസ് കണ്ടൻ്റ് ആപ്പിൽ സീനിയർ കണ്ടൻ്റ് സ്പെഷ്യലിസ്റ്റ് ആയും പ്രവർത്തന പരിചയം. 2026 മുതൽ വൺ ഇന്ത്യയിൽ സീനിയർ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഓട്ടോമൊബൈൽ, ടെക്നോളജി, ഭൂമിശാസ്ത്രം, രാഷ്ട്രീയം എന്നിവയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാർത്താ മേഖലകൾ.
Editor, Oneindia
പി. ആർ.വന്ദന ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയായി മാധ്യമപ്രവർത്തനത്തിന് തുടക്കം. 26 വർഷത്തിന് ശേഷം സീനിയർ കോ‌ർഡിനേറ്റിങ് എഡിറ്ററായിരിക്കെ വൺ ഇന്ത്യയിലേക്ക്. മലയാളം വെബ് സൈറ്റിന്റേയും യുട്യൂബ് ചാനലിന്റെയും എഡിറ്റർ. രാഷ്ട്രീയത്തിനൊപ്പം പരിസ്ഥിതി, സിനിമ, ഫുട്ബോൾ വാർത്തകളിലും താത്പര്യം
Sub Editor
"Ranjina Mathew began her media career as a subeditor trainee at Kannur Vision, a local channel. After eight months there, she moved on to work as a sub-editor at Kerala Vision, a local channel based in Malappuram. Here, she honed her skills in news presentation and reporting and gained knowledge about the film industry by training to prepare film-related news for weekend programs. After working with Kerala Vision for three years, Ranjina joined ETV Bharat, a Hyderabad-based multilingual news website, in 2019 to explore the digital possibilities of news. She worked as a content editor and news anchor for two years. Later, in September 2021, due to her interest in cinema, she joined FilmiBeat Malayalam, which presents One India news and features from the cinema world, as a sub-editor."