Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകൾക്ക് പ്രിയം ഉപയോഗിച്ച കാറുകളോട്..! കൂടുതൽ പേരുടെ മനസ് കീഴടക്കിയത് ഈ സർപ്രൈസ് വാഹനം...

നമ്മൾക്ക് എല്ലാവർക്കും പുതിയ കാറുകൾ വാങ്ങാൻ ശേഷി ഉണ്ടാവണമെന്നില്ല. എങ്കിലും സ്വന്തമായി ഒരു കാർ എന്ന മോഹം മനസ്സിൽ കൊണ്ട് നടക്കുന്നവർ ആയിരിക്കും പലരും. അങ്ങനെയുള്ള സാഹചര്യത്തിൽ നമ്മളെ സഹായിക്കാൻ ഇഎംഐ ഉൾപ്പെടെയുള്ള സാമ്പത്തിക സംവിധാനങ്ങൾ ഉണ്ടെന്നത് മറക്കുന്നില്ല. എങ്കിലും സാധാരണക്കാരെ സംബന്ധിച്ച ഏറ്റവും വലിയ ആശ്രയം യൂസ്‌ഡ്‌ കാറുകൾ വിൽക്കുന്ന സ്ഥാപനങ്ങളാണ്.

ചെറുതും വലുതുമായ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹമുള്ളവർക്ക് ഇതിലൂടെ അവസരമുണ്ട്. പ്രീമിയം വാഹനങ്ങൾ മുതൽ കുറഞ്ഞ വിലയുള്ള എൻട്രി ലെവൽ കാറുകൾ വരെ ഈ മാർക്കറ്റ് അടക്കി വാഴുന്നുണ്ട്. കുറഞ്ഞ വിലയിൽ എല്ലാ സംവിധാനങ്ങളോട് കൂടിയും തങ്ങളുടെ ഇഷ്‌ട വാഹനം സ്വന്തമാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

kwid

ഇപ്പോഴിതാ യൂസ്‌ഡ്‌ കാറുകൾ വിൽക്കുന്ന പ്രധാന കമ്പനിയായ സ്‌പിന്നി ഒരു റിപ്പോർട്ടുമായി രംഗത്ത് വന്നിരിക്കുകയാണ്. 2023-ലെ വർഷാവസാന റിപ്പോർട്ടിൽ അതിന്റെ പ്ലാറ്റ്‌ഫോമിൽ കാർ വാങ്ങുന്നവരിൽ 35 ശതമാനവും സ്ത്രീകളാണെന്ന് അവർ വ്യക്തമാക്കുന്നു. ഈ വർഷം ഓൺലൈൻ യൂസ്‌ഡ്‌ കാർ വിൽപ്പനയിൽ 13 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് സ്‌പിന്നി പറയുന്നു.

ആദ്യമായി കാർ വാങ്ങുന്നവരിൽ 73 ശതമാനവും സ്‌പിന്നി വഴി വാഹനങ്ങൾ വാങ്ങിയതായും ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം, 60 ശതമാനം ആളുകളും സ്‌പിന്നി പ്ലാറ്റ്‌ഫോമിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങിയിരുന്നു.

2023ൽ കോർപ്പറേറ്റ് പ്രൊഫഷണലുകളിൽ 71 ശതമാനം പേരും ഉപയോഗിച്ച കാറുകൾ വാങ്ങുന്നതിന് സ്‌പിന്നിയെയാണ് ആശ്രയിച്ചത്. സ്‌പിന്നിയിൽ നിന്ന് വാങ്ങുന്നവരിൽ കോംപാക്റ്റ് എസ്‌യുവികൾക്കാണ് ആവശ്യക്കാർ അധികം, പിന്നീട് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഹാച്ച്ബാക്കുകളും സെഡാനുകളും ഉണ്ട്.

സ്‌പിന്നിയുടെ റിപ്പോർട്ട് അനുസരിച്ച്, മാരുതി, ഹ്യൂണ്ടായ്, ഹോണ്ട എന്നിവ 2023ൽ അതിന്റെ പ്ലാറ്റ്‌ഫോമിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായിരുന്നു. അതിൽ തന്നെ ഗ്രാൻഡ് i10, ബലേനോ, ക്വിഡ് തുടങ്ങിയ മോഡലുകളാണ് വിൽപ്പനയിൽ മുൻപിൽ നിൽക്കുന്നത്.

ബെംഗളൂരു, ഡൽഹി-എൻസിആർ, ഹൈദരാബാദ് എന്നിവയാണ് 2023ൽ ഉപയോഗിച്ച കാറുകൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള നഗരങ്ങളെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്‌പിന്നിയിൽ നിന്നും വാഹനങ്ങൾ വാങ്ങുന്നവർക്കിടയിൽ ഏറ്റവും ഇഷ്‌ട നിറങ്ങൾ ഗ്രേയും, ചുവപ്പുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+