ഒരു കാർ വാങ്ങാൻ നിൽക്കുകയാണോ..? എന്നാൽ ഒന്നും നോക്കണ്ട മാരുതിയുടെ ഈ മോഡലുകൾക്ക് വില കുറച്ചു..!
രാജ്യത്തെ മുൻനിര വാഹന നിർമ്മാണ കമ്പനിയാണ് മാരുതി സുസുക്കി. ഇന്ത്യയിൽ ഏറ്റവുമധികം കാറുകൾ വിറ്റഴിക്കുന്നതിന്റെ റെക്കോർഡും മറ്റാർക്കും സ്വന്തമല്ല. ആ പട്ടം കാലം കുറച്ചായി മാരുതിയുടെ കൈവശം നിലനിൽക്കുന്നതിന്റെ കാരണം ഈ നാട്ടിൽ ജനങ്ങൾക്ക് ഈ ബ്രാൻഡിനോടുള്ള വിശ്വാസ്യതയാണ്. അതെന്നും മാരുതി കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വമ്പൻ ഡിസ്‌കൗണ്ടുമായി മാരുതി സുസുക്കി രംഗത്ത് വന്നിരിക്കുകയാണ്. പുതുവർഷത്തിൽ വിൽപ്പന തകൃതിയായി നടത്താനുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമായാണ് ജനപ്രിയ മോഡലുകൾക്ക് ഉൾപ്പെടെ വിലക്കിഴിവ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. മുൻനിര മോഡലുകളായ ആൾട്ടോ കെ10, സ്വിഫ്റ്റ്, ഡിസയർ എന്നിവയ്ക്ക് വിലക്കുറവ് ലഭിക്കും.

മാരുതി സുസുക്കി അരീന ഡീലർമാർ ഈ ജനുവരിയിൽ ആൾട്ടോ കെ10, വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകൾക്കാണ് കിഴിവുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്നത്, അതിൽ ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസുകളും കോർപ്പറേറ്റ് ഓഫറുകളും ഉൾപ്പെടുന്നു. എന്നാൽ ബ്രെസ്സ, എർട്ടിഗ തുടങ്ങിയ മോഡലുകൾക്ക് കിഴിവുകളൊന്നുമില്ല.
മാരുതി സുസുക്കി ആൾട്ടോ കെ10
മാരുതി ആൾട്ടോ K10ന് അതിന്റെ എല്ലാ പെട്രോൾ, സിഎൻജി വേരിയന്റുകളിലും 47,000 രൂപ വരെ കിഴിവുണ്ട്, അതിൽ 25,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളും 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 7000 രൂപ വരെ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടുന്നു.
മാരുതി സുസുക്കി വാഗൺആർ
പെട്രോളിൽ പ്രവർത്തിക്കുന്ന വാഗൺ ആർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 41,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ 15,000 രൂപ വരെ ക്യാഷ് ബെനിഫിറ്റ്, 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ വരെ കോർപ്പറേറ്റ് കിഴിവ് എന്നിവയാണ് ഉൾപ്പെടുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റ്
10,000 രൂപ വരെ മൂല്യമുള്ള ക്യാഷ് ആനുകൂല്യങ്ങളും 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 7,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം സ്വിഫ്റ്റിന് ജനുവരിയിൽ 37,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം, CNG വേരിയന്റുകൾക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപയുടെ കോർപ്പറേറ്റ് ബോണസും മാത്രമേ ലഭിക്കൂ.
മാരുതി സുസുക്കി ഡിസയർ
ഈ വാഹനത്തിന് 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപയുടെ കോർപ്പറേറ്റ് ബോണസും ഉൾപ്പെടുന്ന ഓഫറിൽ 17,000 രൂപ വരെ കിഴിവാണ് ആകെ ലഭ്യമാവുക. എന്നാൽ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടുന്നില്ല.












Click it and Unblock the Notifications