Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കാറും വാങ്ങാം ഓൺലൈനിലൂടെ; വമ്പൻ പദ്ധതിയുമായി ആമസോൺ

നമ്മൾ എല്ലാവരും കോവിഡ് കാലത്തിന് ശേഷം ഇ-കൊമേഴ്‌സ് മേഖലയെ കാര്യമായി ആശ്രയിക്കുന്നവരാണ്. അടച്ചിടൽ കാലത്ത് എല്ലാ സാധനങ്ങളും വീട്ടുപടിയിൽ എത്തിക്കാൻ ആമസോണും ഫ്ലിപ്പ്കാർട്ടും ഒക്കെ മത്സരിച്ചതോടെ നമ്മൾ അറിയാതെ അതിന് വലിയ പ്രാധാന്യം കൈവന്നു. എങ്കിലും ഇപ്പോഴും ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ഒരുപാട് പരിമിതികളുണ്ട്. എന്നാൽ അതിലൊന്ന് അധികം വൈകാതെ ഇല്ലാതാകുമെന്നാണ് ആമസോൺ നൽകുന്ന സൂചന.

കാറുകൾ ഇനി ഓൺലൈനായി വാങ്ങാനുള്ള അവസരമാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അടുത്ത വർഷം മുതൽ കാറുകൾ ഓൺലൈനായി വിൽക്കാനുള്ള പദ്ധതിയ്ക്കാണ് ആമസോൺ ലക്ഷ്യമിടുന്നത്. ഹ്യൂണ്ടായുമായി ചേർന്നാണ് ഇതിനുള്ള പദ്ധതികൾ ആമസോൺ തയ്യാറാക്കുന്നത്. ഇതുവരെ ആമസോൺ വഴി കാർ ഷോറൂമുകൾ ഏതെന്ന് അറിയാനും മറ്റ് വിവരങ്ങൾ ശേഖരിക്കാനും കഴിയുമായിരുന്നു.

amazon1

എന്നാൽ അടുത്ത വർഷം മുതൽ ഹ്യൂണ്ടായ് വാഹനങ്ങളുടെ ഡീലർമാർ ആമസോൺ മുഖേന വിൽപ്പന ആരംഭിക്കും. വിവിധ പേയ്‌മെന്റ് മെത്തേഡുകൾ മുഖേന കാറുകൾ സ്വന്തമാക്കാം. ഇവ അടുത്തുള്ള ഡീലർഷിപ്പുകളിൽ നിന്ന് കൈപ്പറ്റാനും, അല്ലെങ്കിൽ വീടുകളിൽ നേരിട്ട് വിതരണം ചെയ്യാനുമുള്ള അവസരമുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

കാറിന്റെ ഡീലർഷിപ്പ് വഹിക്കുന്ന കമ്പനികൾ തന്നെയാവും ഇതിലെ മുഖ്യ കണ്ണികൾ. ആമസോണിന് ഇതിൽ ഇടനിലക്കാരന്റെ ചുമതലയാണ് ഉണ്ടാവുക. എങ്കിലും ഉപഭോക്താക്കൾക്ക് സവിശേഷമായ ഓൺലൈൻ അനുഭവം പ്രദാനം ചെയ്യാൻ ഇതിലൂടെ ആമസോൺ ലക്ഷ്യമിടുന്നു. സമീപ ഭാവിയിൽ തന്നെ ഇത്തരം വലിയ മാറ്റങ്ങൾ ഓൺലൈൻ മേഖല സാക്ഷ്യം വഹിക്കുമെന്നതിന്റെ സൂചന കൂടിയാണിത്.

അതേസമയം, പ്രസ്‌തുത കരാറിന്റെ ഭാഗമായി ആമസോണിന്റെ അലക്‌സ വോയ്‌സ് അസിസ്‌റ്റന്റ് 2025 മുതൽ ഹ്യൂണ്ടായ് വാഹനങ്ങളിൽ ലഭ്യമാകും. കൂടാതെ, ആമസോൺ വെബ് സർവീസസ് (AWS) സേവനവും ഹ്യൂണ്ടായ് ഉപയോഗിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+