എന്താ ഒരു ആഡംബരം, 10 കോടിയുടെ റോള്‍സ് റോയ്‌സുമായി ആനന്ദ് അംബാനി ദുബായില്‍; സന്നാഹത്തിന് 20 കാറുകള്‍
ആനന്ദ് അംബാനി പ്രീ വെഡ്ഡിംഗിന് ശേഷം ആളാകെ മാറിയത് പോലെയാണ്. ഇപ്പോള്‍ പൊതുമധ്യത്തില്‍ ധാരാളമായി പ്രത്യക്ഷപ്പെടാറുമുണ്ട്. ഒപ്പം രാധിക മെര്‍ച്ചന്റും ഉണ്ടാവാറുണ്ടെന്ന് മാത്രം. തുടര്‍ച്ചയായി ആനന്ദ് വാര്‍ത്തകളില്‍ ഇടംപിടിച്ച് കൊണ്ടിരിക്കുകയാണ്. പ്രധാനമായും അദ്ദേഹത്തിന്റെ ആഡംബര ജീവിതം തന്നെയാണ് എല്ലായിടത്തും ചര്‍ച്ചയാവുന്നത്.
കഴിഞ്ഞ ദിവസമാണ് ആനന്ദിനെയും രാധികയെയും ദുബായില്‍ മാധ്യമങ്ങള്‍ കണ്ടത്. ഇതിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ദുബായിലെ ആ ഡംബര മാളായ സിറ്റി വാക്ക് മാളില്‍ വമ്പന്‍ ഷോപ്പിംഗിന് ഇറങ്ങിയതായിരുന്നു ആനന്ദും രാധികയും. വിവാഹത്തിന് വേണ്ടിയുള്ളതാണോ ഇവയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ആനന്ദിന്റെയും രാധികയുടെയും വരവ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം, ഇവര്‍ വന്ന സ്റ്റൈല്‍ കാരണമാണ്. ആഡംബരത്തില്‍ നിറഞ്ഞൊരു വരവായിരുന്നു ഇവരുടേത്. ഓറഞ്ച് നിറത്തിലുള്ള റോള്‍സ് റോയ്‌സ് കള്ളിനന്‍ ബ്ലാക് എഡ്ജ് കാറിലായിരുന്നു ആനന്ദും രാധികയും ചേര്‍ന്ന് എത്തിയത്. ഇതിനൊപ്പം നിരവധി സുരക്ഷാ വാഹനങ്ങളുമുണ്ടായിരുന്നു.
ആരുകണ്ടാലും ഞെട്ടിപ്പോകുന്നതായിരുന്നു ഇവരുടെ ഈ വാഹനവ്യൂഹം. ഇവയ്‌ക്കെല്ലാം കൂടി 25 കോടിയിലേറെ മൂല്യം വരും. ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറാണ് ആനന്ദ് അംബാനി ഉപയോഗിക്കുന്നത്. അധികമാരുടെയും കൈവശം ഇല്ലാത്ത കാര്‍ കൂടിയാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍.
കുറച്ച് സാധനങ്ങള്‍ അടങ്ങിയ ലഗേജ് വാങ്ങാനാണ് ആനന്ദ് അംബാനി ഇത്ര വലിയൊരു വാഹനവ്യൂഹത്തെ ദുബായ് നഗരത്തില്‍ ഇറക്കിയത്. 25 കോടിയുടെ ഈ വാഹനവ്യൂഹത്തില്‍ രഅത്യാഡംബര കാറുകളാണ് ഉണ്ടായിരുന്നത്. അതേസമയം റോള്‍സ് റോയ്‌സിന്റെ കള്ളിന്‍ ബ്ലാക് എഡ്ജ് എസ്‌യുവിക്ക് ഇന്ത്യയില്‍ പത്ത് കോടിയില്‍ അധികം രൂപ വിലയുണ്ട്.
ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ എന്ന പേര് ഈ കാര്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. അംബാനി കുടുംബം നേരത്തെ തന്നെ ഈ കാറുകള്‍ സ്വന്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച ആഡംബര കാറുകള്‍ തന്നെയാണ് ആനന്ദ് അംബാനിക്കും രാധികയ്ക്കും അകമ്പടിയായി എത്തിയത്.
അകമ്പടിയായി വന്ന കാറുകലില്‍ കാഡില്ലാക് എസ്‌കലേഡ്‌സ്, ജിഎംസി യൂക്കോണ്‍ ഡെനാലിസ്, ഷെവര്‍ലെ സബര്‍ബന്‍സ്, എന്നീ വമ്പന്‍ എസ്‌യുവികളാണ് ഉള്ളത്. ഈ വാഹനവ്യൂഹത്തില്‍ ഒരു ആംബുലന്‍സും ഉണ്ടായിരുന്നു. ഓട്ടോമൊബിലാര്‍ഡന്റ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഇവയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് റോള്‍സ് റോയ്‌സ് കള്ളിനനാണ്. ദുബായിലെ റിമോവ സ്‌റ്റോറില്‍ നിന്നാണ് ഇവര്‍ ഷോപ്പിംഗ് നടത്തിയത്.












Click it and Unblock the Notifications