പവറില്‍ തിരിച്ചെത്തി അനില്‍ അംബാനി, പ്രീ വെഡ്ഡിംഗിന് എത്തിയത് പുത്തന്‍ കാറില്‍; വിലയറിയുമോ?
മുംബൈ: അംബാനി കുടുംബത്തിന് ഇപ്പോള്‍ മൊത്തത്തില്‍ നല്ല കാലമാണെന്ന് തോന്നുന്നു. കടുത്ത പ്രതിസന്ധികളില്‍ നിന്ന് കരകയറിയിരിക്കുകയാണ് അനില്‍ അംബാനി. മകന്റെ ബിസിനസുകളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. അടുത്തിടെ കൂടുതലായി അനില്‍ അംബാനിയെ പൊതുമധ്യത്തിലും കാണാറുണ്ട്.
നിലവില്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും രണ്ടാം പ്രീ വെഡ്ഡിംഗില്‍ പങ്കെടുക്കാനായി അനില്‍ അംബാനി എത്തിയിട്ടുണ്ട്. ക്രൂയിസ് ഷിപ്പില്‍ നടക്കുന്ന പരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്. അനില്‍ അംബാനിക്കൊപ്പം ബിസിനസ് മേഖലയില്‍ നിന്നുള്ള പ്രമുഖരും ബോളിവുഡ് താരങ്ങളുമെല്ലാം ആനന്ദിന്റെ പ്രീ വെഡ്ഡിംഗിന് അതിഥികളായി എത്തിയിട്ടുണ്ട്.

അതേസമയം ഒാരോ അതിഥികളുടെ ആഡംബര കാറുകള്‍ നേരത്തെ വൈറലായിരുന്നു. ഇവര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന കാറുകളാണ് ഇതെല്ലാം. ഇറ്റലിയിലേക്കുള്ള വിമാനത്തില്‍ പോകാനായി എത്തിയതായിരുന്നു അതിഥികള്‍ എല്ലാം. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അനില്‍ അംബാനിയുടെ കാറായിരുന്നു. ഒരു പ്രത്യേക കാറിലായിരുന്നു അദ്ദേഹം.
ബിവൈഡി സീല്‍ ഇലക്ട്രിക് വാഹനത്തിലായിരുന്നു അനില്‍ അംബാനി എത്തിയത്. അടുത്തിടെയാണ് ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇതോടെ അനില്‍ അംബാനിയുടെ പുത്തന്‍ കാറാണിതെന്ന് വ്യക്തമായിരുന്നു. അതേസമയം അനില്‍ അംബാനിയുടെ ഗ്യാരേജില്‍ നിരവധി കാറുകളാണ് വേറെയും ഉള്ളത്.
അതേസമയം ബിവൈഡി സീല്‍ ഇവിയുടെ സൂപ്പര്‍ കാറാണ് അനില്‍ അംബാനിയുടെ കൈവശമുള്ളത്. ഇത് കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ വാഹനങ്ങളില്‍ ഒന്നാമിത്. 2023ലെ ഓട്ടോ എക്‌സ്‌പോയിലാണ് ഇത് ആദ്യം ഇടംപിടിച്ചത്. അപ്പോള്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു ഈ ഇലക്ട്രിക് കാര്‍. ഇന്ത്യയില്‍ 41 ലക്ഷമാണ് ഇതിന്റെ കാര്‍.
അനില്‍ അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും പുതിയ കാറാണിത്. ഇവ നേരത്തെ തന്നെ അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. രണ്ട് ബാറ്ററി ബാക്ക് ഓപ്ഷനുകളാണ് ഉള്ളത്. മണിക്കൂറില്‍ 61.4 കിലോ വാള്‍ട്ടും, മണിക്കൂറില്‍ 82.5 കിലോ വാള്‍ട്ടും കിട്ടുന്ന ബാറ്ററികളാണ് ഇവയ്ക്കുള്ളത്. 61 വാള്‍ട്ടിന്റെ ബാറ്ററി ബാക്കില്‍ ഒരൊറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും.
82 കിലോ വാള്‍ട്ടിന്റെ ബാറ്ററില്‍ 700 കിലോമീറ്റര്‍ വരെയാണ് ഒരൊറ്റ ചാര്‍ജില്‍ സഞ്ചരിക്കാനാവുക. ഇന്ത്യയിലെ ഇവികളില്‍ വളരെ മുന്നില്‍ തന്നെയാണ് ഇവയുടെ സ്ഥാനം. ഇതില്‍ ഏറ്റവും കരുത്തേറിയ മോഡല്‍ 312 ഹോഴ്‌സ് പവറാണ് ഉല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് നൂറിലെത്താന്‍ വെറും 5.9 സെക്കന്‍ഡുകള്‍ മാത്രം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഡുവല്‍ മോട്ടോര്‍ മോട്ടോര്‍ മോഡലിന് എഡബ്ല്യു സിസ്റ്റമുണ്ട്. ഇത് 530 ഹോ്‌ഴ്‌സ്പവര്‍ വരെ ഓടിക്കുമ്പോള്‍ നല്‍കും. കരുത്തേറിയ വാഹനം കൂടിയാണിത്. പൂജ്യത്തില്‍ നിന്ന് നൂറിലെത്താന്‍ വെറും 3.8 സെക്കന്‍ഡുകള്‍ മാത്രം മതിയാവും. നിരവധി ടെക് ഓപ്ഷനുകളും ഈ കാറിലുണ്ട്.












Click it and Unblock the Notifications