ഹോണ്ട സിറ്റിയുടെ വില കുറച്ചത് കേട്ടാൽ ആരായാലും ഞെട്ടും; വമ്പൻ ഓഫറുമായി കമ്പനി...
പുതുവർഷം അടുക്കുകയാണ്, വാഹന വിപണിയും വീണ്ടും സജീവമായിരിക്കുന്നു. ഉത്സവ സീസണിലെ മെച്ചപ്പെട്ട വിൽപ്പനയുടെ ചുവടുപിടിച്ച് കൂടുതൽ നേട്ടമുണ്ടാക്കാനാണ് കമ്പനികളുടെ ശ്രമം. ഇപ്പോഴിതാ രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ ഹോണ്ടയും വമ്പൻ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്. ഡിസംബർ മാസത്തിൽ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏതാണ്ട് ഒരു ലക്ഷം രൂപയോളം കുറവാണു കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാവും ഉപഭോക്താക്കൾക്ക് ലഭിക്കുക. ഹോണ്ട സിറ്റിയിലേക്ക് വരുമ്പോൾ, ഈ മോഡലിന്റെ പെട്രോൾ വേരിയന്റുകൾക്ക് 1,00,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ഹൈബ്രിഡ് വേരിയന്റുകൾക്ക് 90,000 രൂപ വരെയാണ് ഓഫർ ലഭ്യമാവുക.

കൂടാതെ ഈ മാസം ഹോണ്ട സിറ്റി ഇഎച്ച്ഇവിയിൽ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഈ കിഴിവുകൾ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 27,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നീ രൂപങ്ങളിലാവും ലഭ്യമാവുക. കൂടാതെ, ഉപഭോക്താക്കൾക്ക് അഞ്ച് വർഷത്തെ വാറന്റി പാക്കേജിന്റെ രൂപത്തിൽ 23,000 രൂപ കിഴിവ് കൂടി നേടാം.
ഹോണ്ട അമേസിന് 67,000 രൂപ വരെ കിഴിവുകൾ ലഭിക്കും. ഈ കിഴിവുകൾ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 27,000 രൂപയുടെ കോർപ്പറേറ്റ് ബോണസ്/ലോബൺ എന്നിവയായി ലഭിക്കും.
മുകളിൽ സൂചിപ്പിച്ച ഓഫറുകൾക്ക് 2023 ഡിസംബർ 31 വരെ മാത്രമേ സാധുതയുണ്ടാവൂ. നിങ്ങളുടെ പ്രദേശം, ഡീലർഷിപ്പ്, വാങ്ങുന്ന വേരിയന്റ്, അതിന്റെ നിറം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം. താൽപ്പര്യമുള്ളവർക്ക് കൃത്യമായ വിശദാംശങ്ങൾ അറിയാൻ അവരുടെ അടുത്തുള്ള അംഗീകൃത ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications