ഇനി ചീറിപ്പായാം നിരത്തിലൂടെ; പെട്രോൾ വേണ്ട, ഈ അടിപൊളി സ്‌കൂട്ടറിന്റെ വില ഒരു ലക്ഷത്തിൽ താഴെ മാത്രം
രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ വിപണി കഴിഞ്ഞകാലങ്ങളിൽ അഭൂതപൂർവമായ വളർച്ചയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്. അതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇന്ന് ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയെ ,മുഴുവൻ നിയന്ത്രിക്കുന്നത് ഏറെക്കുറെ തദ്ദേശീയ കമ്പനികൾ തന്നെയാണ് എന്നതാണ്. ഇന്ത്യൻ കമ്പനികളുടെ സ്‌കൂട്ടറുകൾ കൂടുതൽ ജനപ്രീതി കൈവരിച്ചു കഴിഞ്ഞു.
ഇക്കൂട്ടത്തിൽ ഏറെ ജനപ്രീതി നേടിയെടുത്ത കമ്പനിയാണ് ഏഥർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ മികവ് കൊണ്ടാണ് പേരെടുത്തത്. മുൻ മോഡലുകളുടെ വമ്പിച്ച വിജയത്തിന് ശേഷം ഏഥർ പുതിയ മോഡലുമായി ജനങ്ങൾക്ക് ഇടയിലേക്ക് എത്തിയിരിക്കുകയാണ്.

ഏഥർ റിസ്‍ത എന്ന തങ്ങളുടെ പുതിയ മോഡലിലൂടെ കുടുംബ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഇറങ്ങുന്നത്. ഏഥർ 450ന് ശേഷം ഏഥർ എനർജിയുടെ രണ്ടാമത്തെ മോഡൽ നിരയാണ് പുതിയ റിസ്‌റ്റ ഇലക്ട്രിക് സ്‌കൂട്ടർ. സുഖപ്രദമായ റൈഡിംഗിനും, മെച്ചപ്പെട്ട സുരക്ഷയ്ക്കുമാണ് ഈ സ്‌കൂട്ടർ പ്രാധാന്യം നൽകിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഈ സ്‌കൂട്ടറിന്റെ നീളമേറിയ സീറ്റ് തന്നെയാണ് ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ന്യൂഡൽഹിയിൽ ആതർ റിസ്‌റ്റയുടെ ഓൺറോഡ് വില ആരംഭിക്കുന്നത് ബേസ് എസ് വേരിയന്റിന് 1,04,882 രൂപ മുതലാണ്. കൂടുതൽ മെച്ചപ്പെട്ട വലിയ ബാറ്ററി പായ്ക്ക് ഉള്ള ടോപ്പ്-സ്പെക്ക് ഇസെഡ് വേരിയന്റിന് നിങ്ങൾ മുടക്കേണ്ടത് 1,36,607 രൂപയോളം ആയിരിക്കും(ഓൺറോഡ് വില).
എസ്, ഇസെഡ് മോഡലുകളിലായി മൂന്ന് വേരിയന്റുകളുള്ള രണ്ട് മോഡലുകളിലാണ് സ്‌കൂട്ടർ എത്തുന്നത്. അടിസ്ഥാന എസ്, മിഡ്-സ്പെക് ഇസെഡ് വേരിയന്റുകളിൽ 2.9 kWh ബാറ്ററിയാണ് വരുന്നത്, അതേസമയം ടോപ്പ്-സ്പെക്ക് മോഡലായ റിസ്‌റ്റ ഇസെഡിന് 3.7 kWh ബാറ്ററിയാണ് ലഭിക്കുന്നത്. മൂന്ന് മോണോടോൺ കളർ ഓപ്‌ഷനുകളിൽ റിസ്‌റ്റ എസ് ഓഫർ ആതർ നൽകുമ്പോൾ, 3 മോണോടോണും 4 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഉൾപ്പെടുന്ന 7 കളർ ഓപ്ഷനുകളിലാണ് റിസ്‌റ്റ ഇസെഡ് കമ്പനി അവതരിപ്പിക്കുന്നത്.
നല്ല വൃത്താകൃതിയിലുള്ള ബോഡി പാനലുകളും ഭാവിയെ മുന്നിൽ കണ്ടുള്ള എന്നാൽ ലളിതമായ ലൈറ്റിംഗും വിശദാംശങ്ങളും ഉള്ള സുരക്ഷിതവും പരമ്പരാഗതവുമായ രൂപകൽപ്പനയാണ് ഈ വാഹനത്തെ വേറിട്ട് നിർത്തുന്നത്. കൂടാതെ സീറ്റിനടിയിലെ പ്രധാന സ്‌റ്റോറേജ് ഏരിയയിൽ 34 ലിറ്റർ അണ്ടർസീറ്റ് സ്‌റ്റോറേജ് സ്പേസ് ലഭ്യമാണ്. ഇത് വാഹനത്തെ കുടുംബങ്ങൾ കൂടുതലായി ആകർഷിക്കാൻ വേണ്ടി കമ്പനി പ്രത്യേകം ഉൾപ്പെടുത്തിയതാണ്.












Click it and Unblock the Notifications