ഓഡിയുടെ ക്യൂ7 ബോള്‍ഡ് എഡിഷന്‍ എത്തി മോനേ, സ്‌റ്റൈലില്‍ കിംഗ് ആണിവന്‍; ഈ വില കൊടുത്താല്‍ വാങ്ങാം
കാര്‍ വാങ്ങുകയാണെങ്കില്‍ കുറച്ച് ആഡംബരമൊക്കെ വേണം. ആര്‍ക്കാണ് കുറച്ച് സ്‌റ്റൈലിഷായിട്ടുള്ള ലക്ഷ്വറി മോഡലുകള്‍ ഇഷ്ടമില്ലാത്തത്. ആഡംബര കാറുകളാണെങ്കില്‍ ഇന്ത്യയില്‍ നിരവധിയുണ്ട്. ഓഡി അതില്‍ പ്രധാനപ്പെട്ടതാണ്. ഓഡി ഇപ്പോള്‍ വാഹന പ്രേമികള്‍ക്കായി പുത്തനൊരു മോഡല്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ക്യു7 ബോള്‍ഡ് എഡിഷനാണ് പുറത്തിറക്കിയിരിക്കുന്നത്.
വില കുറച്ച് കൂടുതല്‍ തന്നെയാണ്. 97.84 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. നിങ്ങള്‍ക്ക് റോഡില്‍ ഇറങ്ങി സ്‌റ്റൈലിഷായി ഡ്രൈവ് ചെയ്യാന്‍ ബെസ്റ്റ് ഓപ്ഷനാണ് ഈ മോഡല്‍. വേഗം ബുക്ക് ചെയ്യുന്നത് നല്ലതാണ്. രാജ്യത്താകെ നിരവധി ഓഡിയുടെ റീട്ടെയില്‍ ഷോപ്പുകളുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ബുക്ക് ചെയ്യാവുന്നതാണ്.

ഓഡിയുടെ ഈ ക്യു7 ബോള്‍ഡ് എഡിഷന്‍ വളരെ പരിമിതമായ എണ്ണം മാത്രമേ പുറത്തിറക്കൂ. ലിമിറ്റഡ് എഡിഷനായിട്ടാണ് ഓഡി ഈ കാറിനെ പരിഗണിക്കുന്നത്. നാല് എക്സ്റ്റീരിയര്‍ കളറുകളിലാണ് ഈ കാര്‍ ലഭ്യമാവുക. ഗ്ലേഷിയര്‍ വൈറ്റ്, മിഥോസ് ബ്ലാക്, നവാര ബ്ലൂ, സമുറായ് ഗ്രേ എന്നിങ്ങനെയാണ് നിറങ്ങള്‍. ഡാര്‍ക്ക് തീമിലാണ് ഓഡി ഇവയെ പുറത്തിറക്കിയിരിക്കുന്നത്.
ഗ്ലോസി ബ്ലാക് ഗ്രില്‍ ഈ മോഡലിന്റെ മുന്നില്‍ തന്നെയുണ്ട്. ഡാര്‍ക് നിറത്തിലുള്ള ഓഡി റിംഗിലുള്ള ഫിനിഷിംഗും ഇവയ്ക്കുണ്ട്. വിന്‍ഡോ മേഖലയില്‍ ബ്ലാക്ഡ് ഔട്ട് രീതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. റൂഫ് റെയില്‍സിനും മാറ്റമുണ്ട്. അത്യാഡംബര എസ്‌യുവിയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഇവ കണ്ടാല്‍ മനസ്സിലാവും.
സ്‌റ്റൈലിഷായിട്ടാണ് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഇവയ്ക്കായി ഒരുക്കിയിട്ടുള്ളത്. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഇതൊരു ആകര്‍ഷണമായും തോന്നാം. മാട്രിക്‌സ് എല്‍ഇഡി ലൈറ്റുകളാണ് ഇതിലും ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം സിഗ്നേച്ചര്‍ ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ഇവയ്ക്ക് നല്‍കിയിട്ടുണ്ട്.
പനോരമിക് സണ്‍റൂഫാണ് ഓഡിയുടെ ഈ ബീസ്റ്റിനുള്ളത്. ഏഴ് ഡ്രൈവ് മോഡുകളാണ് ഇതിനുള്ളത്. ഓട്ടോ, കംഫര്‍ട്ട്, ഡൈനാമിക്, എഫിഷ്യന്‍സി, ഓഫ്-റോഡ്, ഓള്‍ റോഡ് ആന്‍ഡ് ഇന്‍ഡിവിജ്യുവല്‍, എന്നിവയാണ് ആ മോഡുകള്‍. വിര്‍ച്വല്‍ കോക്പിറ്റ് പ്ലസ്, പ്രീമിയം 3ഡി സൗണ്ട് സിസ്റ്റത്തിന് പുറമേ 19 സ്പീക്കറുകള്‍, എന്നിവയെല്ലാം കാറിലുണ്ട്.
അഡാപ്റ്റീവ് വൈപ്പറുകള്‍, 4 സോണ്‍ എയര്‍ കണ്ടീഷന്‍, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാം ഇതിലുണ്ട്. ബോള്‍ഡ് എഡിഷനില്‍ 3.01 വി6 എഞ്ചിന്‍, 48 വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം എന്നിവ കരുത്ത് പകരുന്നു. ക്വാഡ്രോ ഓള്‍ വീല്‍ ഡ്രൈവാണ് ഈ കാറിനുള്ളത്. 340 എച്ച്പി, 500 എന്‍എം ടോര്‍ക്ക് എന്നിവ അനുഭവിച്ചറിയാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.












Click it and Unblock the Notifications