ഇന്ത്യൻ വിപണി നിന്ന് വിറയ്ക്കും; പൾസറിന്റെ അഡാർ മോഡൽ ഇതാ ഞെട്ടിക്കുന്ന നിറങ്ങളിൽ, എൻ125 കിടിലൻ
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ആരൊക്കെ വന്നാലും പോയാലും സ്വന്തം പേര് അതേപോലെ കാത്ത് സൂക്ഷിക്കുന്ന ചുരുക്കം കമ്പനികളിൽ ഒന്നാണ് ബജാജ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മോഡലുകൾ പലതും വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത ബ്രാൻഡ് കൂടിയാണ് ബജാജ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മോഡൽ അല്ലെങ്കിൽ വിഭാഗമാണ് പൾസർ സീരീസ്.
നിരവധി മോഡലുകളാണ് ഈ ലേബലിന് കീഴിൽ ബജാജ് കഴിഞ്ഞ കാലങ്ങളിൽ അവതരിപ്പിച്ചത്. എന്നിട്ടും അതിന്റെ ജനപ്രീതിക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഏറ്റവും ഒടുവിലായി പുതിയ മോഡലുമായി ബജാജ് രംഗത്ത് വരികയാണ്. പൾസർ സീരീസിലെ ഏറ്റവും പുതിയ വകഭേദമായ എൻ125 മോഡലാണ് ഇനി വിപണിയിൽ വരാനുള്ളത്.

ഈ മോഡൽ അധികം വൈകാതെ വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ലോഞ്ച് തീയതി കൃത്യമായി അറിയില്ലെങ്കിലും ഈ മോഡലിന്റെ പുതിയ വിവരങ്ങൾ ലഭ്യമാണ്. വാഹനത്തിന്റെ ഡിസൈൻ, മറ്റ് പ്രത്യേകതകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടുത്തിടെ ചില വെബ്‍സൈറ്റുകൾ വഴി ലീക്കായിരുന്നു.
ഇപ്പോഴിതാ പൾസർ എൻ125 ഏതൊക്കെ നിറങ്ങളിൽ ലഭ്യമാവും എന്നതിൽ ഒരു ധാരണ വന്നിരിക്കുകയാണ്. വരാനിരിക്കുന്ന പൾസർ സൂപ്പർസ്‌റ്റാർ പ്രധാനമായും മൂന്ന് നിറങ്ങളിലാവും ലഭ്യമാവുക. റെഡ്, ഗ്രീൻ, പർപ്പിൾ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക എന്നാണ് വിവരം. അതിനൊപ്പം കൂടുതൽ ഷെയ്‌ഡുകൾ, ഗ്രാഫിക് ഡിസൈനുകൾ എന്നിവ കൂടി വന്നേക്കും.
മേൽ പറഞ്ഞ നിറങ്ങൾക്ക് പുറമെ കറുപ്പ്, നീല, വെള്ള മുതലായവയാണ് മറ്റ് നിറങ്ങൾ. ഹെഡ്‌ലാമ്പിൻ്റെ സവിശേഷമായ രൂപകൽപ്പനയാണ് ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് എന്നത് നിങ്ങൾക്ക് ഒറ്റ നോട്ടത്തിൽ മനസിലാവും. പൾസർ ശ്രേണിയിലെ മറ്റ് ബൈക്കുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന എൽഇഡി യൂണിറ്റാണ് ഈ വാഹനത്തിനുള്ളത്.
വേറെയും സവിശേഷതകൾ ഈ വാഹനത്തിന്റേതായി നേരത്തെ വാർത്തകളിലൂടെ പുറത്ത് വന്നിരുന്നു. സ്പ്ലിറ്റ് സീറ്റ് ഡിസൈൻ, സ്‌കൽപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, ഹാൻഡിൽബാറിൽ ഘടിപ്പിച്ച പോളിഗോണൽ റിയർ വ്യൂ മിററുകൾ, അണ്ടർബെല്ലി എക്‌സ്‌ഹോസ്‌റ്റ്, ഷോർട്ട് ടെയിൽ സെക്ഷൻ, റിയർ ടയർ ഹഗ്ഗർ എന്നിവയും ഇതിനൊപ്പമുണ്ട്.
വരാനിരിക്കുന്ന ഈ ബൈക്കിന്റെ എഞ്ചിൻ സവിശേഷതകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ 11.8 പിഎസും 10.8 എൻഎമ്മും നൽകുന്ന 2-വാൽവ്, ട്വിൻ സ്‌പാർക്ക്, DTS-i എഞ്ചിൻ ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ച് സ്‌പീഡ് ഗിയർ ബോക്‌സുമായി ഈ എഞ്ചിൻ ജോഡിയാക്കും. ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ഈ വാഹനത്തിന്റെ വില ഒരു ലക്ഷത്തിന് മുകളിൽ ആയിരിക്കും.


Click it and Unblock the Notifications