Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരത്തുകളിലെ പുലി; പൾസറിന്റെ എൻ125 വരുന്നു, എഞ്ചിൻ കൂടുതൽ കരുത്തോടെ എത്തുമോ? അറിയാം

ഇന്ത്യക്കാർക്ക് വികാരമാണ് ബജാജിന്റെ പൾസർ. ഈ ഇരുചക്ര വാഹനത്തിന്റെ എത്രയോ വകഭേദങ്ങളാണ് നമ്മുടെ മാർക്കറ്റിൽ വലിയ രീതിയിൽ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി വിപണിയിൽ അത്രയധികം സ്വാധീനം ചെലുത്തുന്ന ബജാജിന്റെ ഈ ബൈക്ക് എപ്പോഴും വാർത്തകളിൽ പ്രധാന തലക്കെട്ടാവാൻ കെൽപുള്ള ഒരു വാഹനമാണ്. അതുകൊണ്ട് തന്നെ പുതിയ പൾസർ ബൈക്ക് വരുന്നെന്ന് കേട്ടാൽ പിന്നെ ആരാധകർക്ക് വേറൊന്നും.

ബജാജ് പൾസർ എൻ125 വരുന്നുവെന്ന് കേട്ടപ്പോഴും ഇതേ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ് അവർ. ഈ വാഹനത്തെ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നതിന്റെ കാരണം ഇത് വരുന്ന കുടുംബം തന്നെയാണ്. ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളെ അടക്കി ഭരിച്ചിരുന്ന ബജാജിന്റെ സ്വന്തം മോഡലായ പൾസറിന്റെ ഈ വകഭേദം കാലങ്ങളായി വാഹന പ്രേമികളുടെ റഡാറിലുണ്ട്.

n125pulsar

ബജാജ് എൻ125 പൾസർ

വരാനിരിക്കുന്ന പൾസർ എൻ125 അടുത്തിടെ പലതവണയായി റോഡ് ടെസ്‌റ്റ് നടത്തുന്നത് പലരും ചിത്രങ്ങൾ സഹിതം പുറത്ത് വിട്ടിരുന്നു. നിലവിൽ 125 സിസി വിഭാഗത്തിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. അവിടേക്ക് പഴയ പ്രതാപത്തോടെ തിരികെ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ബജാജ് ഈ മോഡൽ അവതരിപ്പിക്കുന്നത്.

ബജാജ് പൾസർ 125 സിസി ശ്രേണിയിൽ നിലവിൽ പൾസർ 125, പൾസർ എൻഎസ്125 എന്നിവ ഉൾപ്പെടുന്നു, അതിന്റെ പോർട്ട് ഫോളിയോ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനം കമ്പനി വിപണിയിൽ ഇറക്കുന്നത്. എന്നാൽ തന്റെ ശ്രേണിയിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‌തമായി എൻ150യുടെ സാമ്യത പുലർത്തുന്ന രൂപഭാവങ്ങളാണ് ഈ വാഹനത്തിന് കാണാൻ കഴിയുന്നത്.

വ്യത്യസ്‌തമായ ഇന്ധന ടാങ്ക്, അതിന്റെ ആവരണം, അലോയ് വീൽ ഡിസൈൻ, സ്ലിം ടെയിൽ സെക്ഷൻ തുടങ്ങിയ സവിശേഷതകളിലുടനീളം രണ്ട് മോഡലുകളും തമ്മിൽ സാമ്യത പ്രകടമാണ്. സ്പ്ലിറ്റ് സീറ്റ് ഫോർമാറ്റുള്ള ബൈക്കിന് കരുത്തുറ്റ സിംഗിൾ പീസ് ഗ്രാബ് റെയിലുമുണ്ടാവും. പൾസർ എൻ125ന് താഴ്ഭാഗത്തായി എക്‌സ്‌ഹോസ്‌റ്റ് നൽകിയിരിക്കുന്നു.

ഈ വാഹനത്തിന്റെ പ്രത്യേകതകളിൽ പുതിയ ഹെഡ്‌ലൈറ്റ് ഡിസൈൻ ഉൾപ്പെടുന്നു. ഹെഡ്‌ലൈറ്റും ടെയിൽ ലൈറ്റും എൽഇഡി യൂണിറ്റുകളായിരിക്കും. അതേസമയം ടേൺ സിഗ്നലുകൾക്കായി സാധാരണ ഹാലൊജൻ ബൾബുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കേന്ദ്രീകൃതമായി ഘടിപ്പിച്ച ഫുട്‌പെഗുകളും വീതിയേറിയതും എളുപ്പത്തിൽ പിടിക്കാൻ കഴിയുന്നതുമായ ഹാൻഡിൽബാർ നിങ്ങളുടെ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തും.

ഈ വാഹനത്തിന് പുതിയ 125 സിസി എൻജിൻ ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിലുള്ള 125 സിസി എഞ്ചിന് സമീപ വർഷങ്ങളിൽ കാര്യമായ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ മാറ്റങ്ങൾ ഉണ്ടാവാൻ തന്നെയാണ് സാധ്യത. ഇല്ലെങ്കിൽ വിപണിയിൽ പിടിച്ചു നിൽക്കുക പൾസർ എൻ125നെ സംബന്ധിച്ച് ഇത്തിരി കടുപ്പമാവും. വിലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+