ഇനി ബജാജിന്റെ ഊഴം; പൾസർ എൻ160 എത്തുക ഈ പുത്തൻ ഫീച്ചറുകളുമായി, മറ്റ് ബൈക്കുകൾ ഇനി ഓർമ്മയാകും
ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ പകരം വയ്ക്കാനില്ലാത്ത കമ്പനിയാണ് ബജാജ്. തദ്ദേശീയമായി നിർമ്മിച്ച ബൈക്കുകൾ നിരത്തുകൾ കീഴടക്കിയാണ് ബജാജ് ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നത്. ആളുകൾക്ക് ഇടയിൽ തരംഗമായ ഒട്ടേറെ മോഡലുകളാണ് ബജാജിനുള്ളത്. അതിൽ പലതും ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഏത് തരത്തിലുള്ള ഉപയോക്താക്കളും ഏറ്റെടുത്ത വാഹനങ്ങളാണ്.
അത്തരത്തിൽ ബജാജിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് പൾസർ സീരീസിൽ ഉള്ളത്. ഏതാണ്ട് ഒരു പതിറ്റാണ്ടിൽ അധികമായി ഇന്ത്യക്കാരുടെ വാഹന ലിസ്‌റ്റിൽ ഏറ്റവും മുൻപന്തിയിലുള്ള ഒരു മോഡലാണ് പൾസർ. ഏറ്റവും ഒടുവിൽ കമ്പനി അടുത്തിടെ ഒരു ടീസർ പുറത്തുവിട്ടിരുന്നു. എൻ160, എൻ 150 മോഡലുകളുടെ വിശദാംശങ്ങളാണ് കമ്പനി പങ്കുവച്ചത്.

ഇതോടെ ആരാധകർ ആവേശത്തിലാണ്. അധികം വൈകാതെ തന്നെ ഈ മോഡലുകൾ ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ എത്തുമെന്നാണ് സൂചന. എന്തൊക്കെയാണ് ഇവയുടെ പ്രത്യേകതകൾ എന്ന് നമുക്ക് പരിശോധിക്കാം.
പ്രധാനമായും ഈ ബൈക്കിൽ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ സജ്ജീകരിച്ചിരിക്കുന്നു എന്ന വാർത്തയാണ് വാഹനപ്രേമികളെ ആവേശത്തിലാക്കുന്നത്. മുമ്പത്തെ എല്ലാ പൾസർ എൻ റേഞ്ച് മോട്ടോർസൈക്കിളുകളും (എൻ150, എൻ160, എൻ250) സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററുകളാണ് നൽകിയിരുന്നത്.
എന്നാൽ ഏറ്റവും പുതിയ മോഡലിൽ ഉപഭോക്താക്കൾക്ക് വലിയ അനലോഗ് ടാക്കോമീറ്റർ, ടെൽ-ടെയിൽ ലൈറ്റുകൾ, എൽസിഡി സ്ക്രീൻ എന്നിവ കൂടി ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്ത്. വരാനിരിക്കുന്ന ബജാജ് പൾസർ എൻ160 ന് പൂർണമായും ഡിജിറ്റൽ എൽസിഡി യൂണിറ്റായ ഒരു പുതിയ ഇൻസ്ട്രുമെന്‍റ് ക്ലസ്‌റ്റർ ലഭിക്കുന്നതിനൊപ്പം ബൈക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കൂടി ഉണ്ടാവും എന്നതാണ് പ്രധാന സവിശേഷത.
കൂടാതെ ബൈക്കിൽ ഡ്യുവൽ-ചാനൽ എബിഎസുമുണ്ടാവും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോർസൈക്കിളാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററിന് പുറമെ, മുൻ വകഭേദത്തിൽ നിന്ന് കാര്യമായ ഒരു മാറ്റവുമില്ല. ഇതിനൊപ്പം തന്നെ പൾസർ എൻ150 കൂടി ബജാജ് അവതരിപ്പിക്കുന്നുണ്ട്.
അതേസമയം, പെട്ടെന്ന് വിൽപന ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ ബൈക്കിന്റെ യൂണിറ്റുകൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ വിവിധ ഡീലർഷിപ്പുകളിൽ എത്തിയതായും വില വിവരങ്ങൾ ചോർന്നതായും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബൈക്കിന്റെ ഏകദേശ വില 1,32,627 രൂപ (എക്‌സ്-ഷോറൂം) ആയിരിമെന്നാണ് സൂചന.












Click it and Unblock the Notifications