Get Updates
Get notified of breaking news, exclusive insights, and must-see stories!

യഥാർത്ഥ ഇന്ത്യൻ സ്‌പോർട്‌സ് ബൈക്ക്; ഈ പൾസർ വേരിയന്റ് വന്നാൽ ഹോണ്ടയൊക്കെ സ്ഥലം വിടും, കാരണം...

ഇന്ത്യൻ വാഹന വിപണിയിൽ ചരിത്രം സൃഷ്‌ടിച്ച ബൈക്ക് മോഡലുകളിൽ ഒന്നാണ് ബജാജിന്റെ സ്വന്തം പൾസർ. ഇവിടെ മാത്രമല്ല രാജ്യത്തിന് പുറത്തും ധാരാളം ആരാധക വൃദ്ധം നേടിയെടുക്കാൻ ഈ മോട്ടോർസൈക്കിളിന് കഴിഞ്ഞിരുന്നു. പല വകഭേദങ്ങളിലായി ലക്ഷ കണക്കിന് പൾസർ മോഡലുകളാണ് ഇപ്പോഴും നിരത്തുകൾ ഭരിക്കുന്നത്. ഏത് കാലത്തും അത്രയേറെ ജനപിന്തുണയുള്ള ഈ ബൈക്ക് ഇപ്പോഴിതാ പുതിയ മോഡലുമായി രംഗത്ത് വരികയാണ്.

ബജാജ് പൾസർ എൻഎസ് ശ്രേണി അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം, ബജാജ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പൾസർ എൻ250യുടെ മറ്റൊരു അപ്‌ഡേഷന് കൂടി തയ്യാറെടുക്കുകയാണ്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, 2024 ബജാജ് പൾസർ എൻ250യുടെ ലോഞ്ചുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ എന്ന് ഈ മോഡൽ വിപണിയിൽ എത്തുമെന്ന കാര്യത്തിൽ ഒരു ധാരണയും വന്നിട്ടില്ല.

n250pulsar

ഇപ്പോഴിതാ ഈ വാഹനവുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ബൈക്കിന് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും യുഎസ്‌ഡി ഫ്രണ്ട് ഫോർക്കുകളും ഉൾപ്പെടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഹനത്തിന്റെ ചിത്രവും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

ഇതിൽ പിൻഭാഗത്തെ യുഎസ്‌ഡി ഫോർക്കുകൾ കാണാൻ കഴിയും. ഇത് മികച്ച കൂട്ടിച്ചേർക്കലാണ്. പൾസർ എൻ250ലെ യാത്രയ്ക്ക് കൂടുതൽ സ്ഥിരത കൊണ്ടുവരാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ, അതേസമയം ബൈക്കിന്റെ ഹാൻഡിലിംഗും കൂടുതൽ മെച്ചപ്പെടാൻ പുതിയ അപ്‌ഡേറ്റുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

മറ്റൊരു പ്രധാന മാറ്റം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ആയിരിക്കും. പുതിയ യൂണിറ്റ് കോൾ, എസ്എംഎസ് അലേർട്ടുകൾ, ഫോൺ ബാറ്ററി ലെവലുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ ഇതിൽ ഉണ്ടാവും. ഏതാനും ആഴ്‌ചകൾക്കുള്ളിൽ ബജാജ് പുതിയ കൺസോൾ പൾസർ എൻ250, എഫ്250 മോഡലുകളിൽ കൊണ്ട് വരാനാണ് സാധ്യത.

ബജാജ് പൾസർ എൻ250, എഫ്250 എന്നിവയിൽ 249 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് മോട്ടോർ 24 bhp എഞ്ചിനാണ് ഉപയോഗിക്കുന്നത്. 6-സ്‌പീഡ് ഗിയർബോക്‌സുമായി മോട്ടോർ ജോഡിയാക്കിയിരിക്കുന്നു. 300 എംഎം ഫ്രണ്ട് ഡിസ്‌ക്കും 230 എംഎം പിൻ ഡിസ്‌കും ഡ്യുവൽ ചാനൽ എബിഎസുമാണ് ബൈക്കിന് ഉണ്ടാവുക. നിലവിലുള്ള ബ്രൂക്ക്ലിൻ ബ്ലാക്ക് കൂടാതെ കൂടുതൽ നിറങ്ങൾ അവതരിപ്പിക്കാനും ബജാജ് ഈ അവസരം ഉപയോഗിച്ചേക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+