Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജാജ് എന്നാ സുമ്മാവാ; വരുന്നു പൾസറിന്റെ കൊലകൊല്ലി ഐറ്റം, ഇതാണ് രണ്ട് ടയറുള്ള പീരങ്കി

ഇന്ത്യൻ വിപണിയിൽ ബജാജ് എന്ന ബ്രാൻഡിനോളം മാസ് കാട്ടിയ മറ്റൊരു കമ്പനി ഉണ്ടാവില്ല. പരിമിതമായ സാഹചര്യങ്ങളിൽ ചവുട്ടി നിന്ന് കൊണ്ടാണ് ബജാജ് ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നത്. എന്നാൽ ബജാജ് അതിന്റെ ശരിയായ ഉയർച്ചയിലേക്ക് എത്താൻ മുഖ്യ കാരണങ്ങളിൽ ഒന്ന് ശരിക്കും പൾസർ എന്ന അവരുടെ മോഡൽ തന്നെയാണ്.

ഏകദേശം രണ്ട് പതിറ്റാണ്ടിൽ അധികമായി ഇന്ത്യൻ നിരത്തുകൾ ഭരിക്കുന്ന ഈ വാഹനം സ്വാന്തമാക്കാത്ത നേട്ടങ്ങൾ ഒന്നും തന്നെയില്ല. അത്രയധികം ചെറുപ്പക്കാരുടെ ഇഷ്‌ട വാഹനം എന്ന നിലയിൽ വിൽപ്പനയിലും മറ്റും ഇത് പലപ്പോഴും ചരിത്രം കുറിച്ചിരുന്നു. ഇപ്പോഴിതാ പൾസറിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ മോഡൽ വിപണിയിൽ ഇറങ്ങുകയാണ്.

bajajpulsarns400

അതാണ് പൾസർ എൻഎസ്400, ഏറ്റവും വലുതും ശക്തവുമായ ഈ പൾസർ മോഡൽ മെയ് 3ന് ഇന്ത്യയിൽ അവതരിപ്പിക്കും. അടുത്തിടെ ഈ വാഹനത്തിന്റെ ഒരു ടീസർ കമ്പനി തന്നെ പങ്കുവച്ചിരുന്നു. അടുത്തിടെ പുറത്തിറക്കിയ പൾസർ എൻ250ക്ക് സമാനമായ പിൻ അലോയ് വീൽ ആണ് ഇതിലുമുള്ളത്. എന്നാൽ, ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലോഞ്ചിന് ശേഷമേ വ്യക്തമാവൂ.

പൾസർ എൻഎസ്400 ഒരു പുതിയ എഞ്ചിനെ അടിസ്ഥാനമാക്കിയാവും എത്തുക. മറ്റ് മോഡലുകളെക്കാൾ അൽപ്പം കൂടി ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന മോഡൽ കൂടിയാവും ഇത്. എന്നാൽ ഡൊമിനാർ 400ൽ ഉപയോഗിക്കുന്ന പഴയ 373സിസി സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കും പൾസർ എൻഎസ്400 അവതരിപ്പിക്കുക എന്ന അഭ്യൂഹവും നിലവിലുണ്ട്.

പൾസർ എൻഎസ്400നൊപ്പം സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില പ്രധാന സവിശേഷതകളിൽ യുഎസ്‌ഡി ഫോർക്കുകളും ഡ്യുവൽ-ചാനൽ എബിഎസും ഉൾപ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ ബൈക്കിലുണ്ടാകും. കൂടുതൽ ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകൾ വാഹനവുമായി ബന്ധിപ്പിക്കാം.

ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷൻ ആയിരിക്കും പൾസർ എൻഎസ് 400 എന്നാണ് സൂചന. നിലവിൽ ഇതേ ശ്രേണിയിലുള്ള മറ്റൊരു ബൈക്കായ ഡോമിനാർ 400 2.31 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ലഭ്യമാവുക. എൻഎസ്400 വില ഇതിലും കുറയാനാണ് സാധ്യത എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+