കാറിൽ മാത്രമല്ലെടാ ബിഎംഡബ്ള്യുവിന് സ്‌കൂട്ടറിലുമുണ്ടെടാ പിടി; അഡാർ ഇലക്ട്രിക് വണ്ടി വരുന്നു, എപ്പോൾ?
ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ മേഖല ഒരു അതിവേഗ വളർച്ചയുടെ പാതയിലാണ്. നിരവധി മോഡലുകളാണ് വിപണിയിൽ നിരന്തരം ഭാഗ്യ പരീക്ഷണം നടത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ തന്നെ മുൻനിര ബ്രാൻഡുകൾ വരെ വിപണി പിടിച്ചടക്കാൻ ലക്ഷ്യമിട്ട് രംഗത്ത് ഇറങ്ങുന്നുണ്ട്. അക്കൂട്ടത്തിൽ ജർമ്മൻ വമ്പന്മാരായ ബിഎംഡബ്ള്യുവും ഉണ്ട്. അവരുടെ കിടിലൻ ഒരു മോഡലാണ് വരവും കാത്തിരിക്കുന്നത്.
ബിഎംഡബ്ള്യു സിഇ 02 എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഈ താരം. നേരത്തെ കമ്പനി സിഇ 04 മോഡൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അതിലും ബജറ്റ് ഫ്രണ്ട്ലിയും കുറഞ്ഞ വിലയുമുള്ള ഈ മോഡൽ അത്തരം ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ടാണ് രംഗത്ത് വരുന്നത്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഈ മോഡൽ ലോഞ്ച് കാത്തിരിക്കുന്നത്.

വരുന്ന ഒക്ടോബർ ഒന്നാം തീയതി സിഇ 02 വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടുതൽ ആർഭാടങ്ങളുടെ ചേരുവ ഒന്നും കൂടാതെ മികച്ച ഡിസൈൻ സവിശേഷതകൾ ഉൾപ്പെടുത്തിയ ഒരു മിനിമലിസ്‌റ്റിക് ഇലക്ട്രിക് സ്‌കൂട്ടർ എന്ന് വേണമെങ്കിൽ നമുക്ക് ഈ വാഹനത്തെ വിശേഷിപ്പിക്കാം. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്‌ടപ്പെടുന്ന രൂപഭാവങ്ങൾ തന്നെയാണ് ഇതിന്റേത്.
കൂടുതലായും നഗര ഉപയോഗത്തിന് ഉതകുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപന എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ വളരെ മികച്ച പാനലും ആവശ്യത്തിന് ഇരിപ്പിട സൗകര്യവും ഒക്കെ ഒരുക്കിയിട്ടുണ്ട് കമ്പനി ഇതിൽ. കാഴ്‌ചയിൽ നിങ്ങൾക്ക് ഒരു ഇലക്ട്രിക് സ്‌കൂട്ടർ ആണെന്ന് പോലും തോന്നാത്ത തരത്തിൽ അതിനെ ഒരുക്കിയെടുക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുമുണ്ട്.
ഡബിൾ-ലൂപ്പ് സ്‌റ്റീൽ ഫ്രെയിം, പ്രീമിയം അപ്‌സൈഡ് ഡൗൺ ഫോർക്ക്, സസ്പെൻഷനായി ക്രമീകരിക്കാവുന്ന മോണോഷോക്ക് സജ്ജീകരണം എന്നിങ്ങനെയുള്ള ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. 14 ഇഞ്ച് വീലിലാണ് സ്‌കൂട്ടർ ഓടുന്നത്, ബ്രേക്കിംഗ് സംവിധാനത്തിൽ മുന്നിലും പിന്നിലും ഡിസ്‌ക് തന്നെയാണ് നൽകിയിരിക്കുന്നത്.
ഈ വാഹനത്തിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററിനായി 3.5 ഇഞ്ച് മൈക്രോ ടിഎഫ്റ്റി ഡിസ്‌പ്ലേയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ വേഗത, റേഞ്ച്, ബാറ്ററി സ്‌റ്റാറ്റസ് തുടങ്ങിയ അവശ്യ വിവരങ്ങൾ റൈഡർമാരെ അറിയിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കുന്നു. എന്നാൽ ഇത് എല്ലാവർക്കും താങ്ങാൻ കഴിയുന്ന ഒരു വാഹനമല്ലെന്ന് കൂടി അറിയേണം.
കുറഞ്ഞത് അഞ്ച് ലക്ഷം വരെ ആയിരിക്കാം ഇതിന്റെ വില എന്നാണ് ലഭ്യമായ റിപ്പോർട്ട്. എങ്കിലും ബിഎംഡബ്ള്യുവിന്റെ മറ്റ് മോഡലുകളുടെ വിലകൾ വച്ച് നോക്കുമ്പോൾ ഇത് താരമ്യേന കുറവാണെന്ന് ഓർക്കണം. സിറ്റി റൈഡും നഗരത്തിലെ ഉപയോഗത്തിനും ഒക്കെയാണ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications