Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎംഡബ്ല്യു വരുന്നു, ഇത്തവണ കാറല്ല, എസ് 1000 എക്‌സ്ആര്‍ ബൈക്ക് ലോഞ്ച് ചെയ്തു; വില ഇത്ര

ബിഎംഡബ്ല്യുവിന്റെ ആഡംബര കാറുകള്‍ നമുക്കെല്ലാം ഇഷ്ടമാണ്. പെര്‍ഫോമന്‍സിലും അതുപോലെ ഡിസൈനിലും ബിഎംഡബ്ല്യു കാറുകളെ വെല്ലാന്‍ മറ്റൊരു കാറില്ലെന്ന് തന്നെ പറയാം. എന്നാല്‍ ബിഎംഡബ്ല്യു ബൈക്ക് ഇറക്കുന്നത് പലര്‍ക്കും അറിയാന്‍ വഴിയില്ല. ഇതൊരു ലക്ഷ്വറി സ്‌പോര്‍ട്‌സ് ബൈക്കാണ്.

ഹോളിവുഡ് സിനിമകളിലൊക്കെ പല മോഡല്‍ ബിഎംഡബ്ല്യു ബൈക്കുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. ഇന്ത്യയിലും അത്തരം മോഡലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ബിഎംഡബ്ല്യുവിന്റെ പുതിയൊരു ബൈക്കാണ് ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. എസ്-1000 എക്‌സ്ആര്‍ മോഡല്‍ ബൈക്കാണിത്. അവരുടെ 2020 മോഡലിന് പകരം നിരത്തിലിറങ്ങുന്ന ആഡംബര ബൈക്കാണിത്. ഇത്തവണ അടിമുടി ഞെട്ടിക്കാനുള്ള വരവിലാണ് ബിഎംഡബ്ല്യു.

bmw-bike

അതേസമയം ബിഎംഡബ്ല്യുവിന്റെ പുതിയ വേര്‍ഷനില്‍ ഡിസൈന്‍, പെര്‍ഫോമന്‍സ്, ഫീച്ചറുകള്‍ എന്നിവയില്‍ എല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ട്. എസ്1000 എക്‌സ്ആര്‍ പൂര്‍ണമായും ഇറക്കുമതി ചെയ്ത യൂണിറ്റായിരിക്കും. അടിമുടി വിദേശ നിര്‍മിത ബൈക്കായിരിക്കും ഇത്. എന്നാല്‍ ഈ ബൈക്ക് വാങ്ങുക കുറച്ച് ചെലവേറിയ കാര്യമാണ്.

22.50 ലക്ഷമാണ് ഇന്ത്യയില്‍ ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വില. കഴിഞ്ഞ മോഡലിനേക്കാള്‍ 40000 രൂപയാണ് ഇതിന് കൂടുന്നത്. അതുകൊണ്ട് പോക്കറ്റില്‍ സാമാന്യം നല്ല കാശ് ഉണ്ടെങ്കില്‍ മാത്രമേ ഈ ബൈക്ക് വാങ്ങാനാവൂ. നിങ്ങള്‍ക്ക് റോഡില്‍ ആഡംബരത്തോടെ കുതിക്കാന്‍ പറ്റിയ ഒരു ബൈക്ക് വേണമെങ്കില്‍ ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

ബിഎംഡബ്ല്യുവിന്റെ തന്നെ ഇതിഹാസ ബൈക്കായ എസ് 1000 ആര്‍ആറിന്റെ എഞ്ചിന്‍ മോഡലാണ് ഈ ബൈക്കിനുമുള്ളത്. എന്നാല്‍ ലൈന്‍ 4 സിലിണ്ടര്‍ എഞ്ചിനില്‍ കാര്യമായ മാറ്റം ബിഎംഡബ്ല്യു കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് കരുത്തേറിയ ബൈക്കായിരിക്കും എസ് 1000 എക്‌സ്ആര്‍ എന്ന് ഉറപ്പാണ്.

170 ബിഎച്ച്പി 11000 ആര്‍പിഎമ്മും 114 എന്‍എം ടോര്‍ക്യുവും 9250 ആര്‍പിഎമ്മും ഇവയ്ക്ക് ലഭ്യമാണ്. അതായത് പതിന്‍മടങ്ങ് കരുത്തുറ്റ ബൈക്കാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. മുന്‍ മോഡലിനേക്കാള്‍ 5 ബിഎച്ച്പി കൂടുതല്‍ കരുത്തേറിയതാണ് ഈ സൂപ്പര്‍ ബൈക്ക്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ വെറും 3.25 സെക്കന്‍ഡ് മതിയെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.

അതേസമയം മണിക്കൂറില്‍ 253 കിലോമീറ്ററാണ് ഈ ബൈക്കിന്റെ പരമാവധി വേഗത. ഈ ബൈക്കിന്റെ ലുക്കും അടിമുടി മാറ്റിയിട്ടുണ്ട്. ബ്ലാക് ബീക്ക് ഫെന്‍ഡറിനൊപ്പം ബോഡി കളറാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് പുതിയ സൈഡ് പാനലുകളും, എയര്‍ ഇന്‍ടേക്കുകളുമുണ്ട്. മോട്ടോര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+