ബിഎംഡബ്ല്യുവിന്റേത് ഒന്നൊന്നര കണ്‍സെപ്റ്റാണ്, 2000 സിസിയുടെ പുത്തന്‍ മോഡല്‍; പുറത്തിറക്കുമോ?
ബിഎംഡബ്ല്യു പുത്തന്‍ മോഡലുമായി ആരാധകരെ ഒരിക്കല്‍ കൂടി ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിലാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്.. ആര്‍20 എന്നാണ് ഈ മോഡലിന് പേരിട്ടിരിക്കുന്നത്. അതേസമയം ഇതൊരു കണ്‍സെപ്റ്റ് മാത്രമാണ്.
ഇവ ബിഎംഡബ്ല്യു നിര്‍മിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ല. കണ്‍കോര്‍സോ ഡി എലഗെന്‍സ് വില്ല ഡി എസ്‌റ്റെയിലാണ് ഈ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. മെയ് 24 മുതല്‍ 26 വരെയായിരുന്നു ഈ കണ്‍സെപ്റ്റ് പ്രദര്‍ശനം. ആരാധകര്‍ ഒന്നടങ്കം ഈ മോഡലില്‍ ആവേശം കൊണ്ടിരിക്കുകയാണ്. ആധുനിക സ്‌റ്റൈലിഷ് ബൈക്കിന് ചേര്‍ന്ന എല്ലാ ഫീച്ചറുകളും ഇതിലുണ്ടായിരുന്നു.

ഇതിന്റെ സ്റ്റൈലിഷ് മോഡല്‍ തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. അതോടൊപ്പം വമ്പന്‍ ബോക്‌സര്‍ എഞ്ചിനും ശ്രദ്ധ നേടിയിരിക്കുകയാണ്. ബിഎംഡബ്ല്യു മോട്ടോര്‍ റാഡ് ആര്‍20 കണ്‍സെപ്റ്റിനെ റോഡ്‌സ്റ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കഫേ റേസര്‍ അല്ലെങ്കില്‍ ബോബര്‍ മോഡലാണ് ആര്‍20യെന്ന് ഒരുപക്ഷേ ഒറ്റനോട്ടത്തില്‍ തോന്നാം. നിലവില്‍ ബിഎംഡബ്ല്യു ഈ മോഡല്‍ നിര്‍മിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.
1970കളിലെ ഇന്ധന ടാങ്കിന്റെ മാതൃകയില്‍ പുത്തന്‍ ടാങ്കാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഹോട്ടര്‍ ദാന്‍ പിങ്ക് എന്ന കളറിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ എന്നാണ് ഈ സൂപ്പര്‍ ബൈക്ക് ബിഎംഡബ്ല്യു പുറത്തിറക്കുകയെന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്.
പാരാലിവര്‍ സ്ട്രറ്റ്, ഫൂട്ട്‌റസ്റ്റ് സിസ്റ്റം, ഐഎസ്ആര്‍ കാല്ലിപ്പേഴ്‌സ്, എന്നിവയാണ് ഇതിലെ ചില ആകര്‍ഷണങ്ങള്‍. സിലിണ്ടര്‍ ഹെഡ് കവര്‍, ബെല്‍റ്റ് കവര്‍, എയര്‍ ഇന്‍ടേക് ഫണലുകള്‍ എന്നിവ പോളിഷ്ഡ് അലൂമിനിയത്തിലാണ് ഉള്ളത്. അതേസമയം ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പ്രകാരം ആര്‍20 കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളിന് ആകെ ഒരു സീറ്റ് മാത്രമാണ് ഉണ്ടായിരിക്കുക.
ഫൈന്‍ ഗ്രെയിന്‍ ലെതര്‍, ക്വില്‍റ്റഡ് ബ്ലാക് അല്കന്ദ്ര എന്നിവ ചേര്‍ത്താണ് സീറ്റ് പൂര്‍ണമായി നിര്‍മിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് എല്‍ഇഡി ടെയില്‍ ലാമ്പാണ് ഉള്ളത്. ഇത് സീറ്റിനോട് ചേര്‍ന്നാണ് ഉള്ളത്. 3ഡി പ്രിന്റഡ് അലൂമിനിയം റിംഗ് എന്നിവ ഹെഡ്‌ലാമ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
എയര്‍ ഓയില്‍ കൂള്‍ഡ് ബിഗ് ബോക്‌സര്‍ എഞ്ചിന്‍ രണ്ടായിരം സിസിയിലാണ് വരുന്നത്. ആര്‍20യുടെ ഹൃദയഭാഗത്തായിട്ടാണ് വരുന്നത്. ഗംഭീര ഫിനിഷിംഗാണ് ആര്‍20ക്കുള്ളത്. വിന്റേജ് ലുക്കും അതുപോലെ മോഡേണ്‍ ഡിസൈനും ചേര്‍ത്താണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
സ്വിന്‍ഗാം ക്രോം മോളിഡെനത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പാരാലിവര്‍ സ്ട്രറ്റ് അലൂമിനിയത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഡ്രൈവ്ഷാഫ്റ്റ് ആര്‍18ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്.












Click it and Unblock the Notifications