ബിഎംഡബ്ല്യുവിന്റെ പ്രീമിയം സെഡാനെത്തി, ഇലക്ട്രിക്കില്‍ തരംഗം തീര്‍ക്കും; കരുത്തില്‍ ഞെട്ടിക്കും
ന്യൂഡല്‍ഹി: മാരുതി സുസുക്കിയും ഹ്യൂണ്ടായിയും കളം വാഴുന്ന കാറുകളുടെ ലോകത്തേക്ക് കുതിക്കാനൊരുങ്ങി ബിഎംഡബ്ല്യു. അവര്‍ പ്രീമിയം സെഡാനുകളിലെ പുത്തന്‍ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ്. ഐ7 ഇഡ്രൈവ് 50 എന്ന പുതിയ ഇലക്ട്രിക് സെഡാനാണിത്. സിംഗിള്‍ ഡോര്‍ മോട്ടോര്‍ വേര്‍ഷനാണിത്. കൂടുതല്‍ കരുത്തുറ്റ പ്രീമിയം കാറാണിത്.
അതേസമയം ആഡംബര കാര്‍ ലക്ഷ്യമിടുന്നവര്‍ക്ക് മാത്രം വാങ്ങാനുള്ളതാണ് ഈ സെഡാന്. കാരണം വില കുറച്ച് കൂടുതലാണ്. 2.03 കോടിയാണ് ഈ സെഡാന്റെ എക്സ് ഷോറൂം വില. ബിഎംഡബ്ല്യുവിന്റെ തന്നെ മുന്‍ മോഡലായ എക്സ് ഡ്രൈവ് 60 ട്രിമ്മിന്റെ അപ്ഡേറ്റഡ് വേര്‍ഷനാണിത്. ഈ മോഡല്‍ ഡുവല്‍ മോട്ടോര്‍ വേരിയന്റായിരുന്നു.

ഐ7ന്റെ മുന്‍ മോഡലിനേക്കാള്‍ പത്ത് ലക്ഷം രൂപ കുറവാണ് ഈ സെഡാന്. ഇഡ്രൈവ് 50ക്ക് സ്പെയര്‍ വീല്‍ ഉണ്ടാവില്ല. അതാണ് കുറഞ്ഞ വിലയ്ക്ക് കാരണം. അതുപോലെ സിംഗിള്‍ മോട്ടോറും വില കുറയാന്‍ കാരണമായിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ ഈ പ്രീമിയം സെഡാന് 101.7 കിലോ വാട്ട് ബാറ്ററിയാണ് ഇത്തവണയും ഉപയോഗിച്ചിരിക്കുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 603 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. റിയര്‍ വീലുമായി ബന്ധിപ്പിച്ച് കിടക്കുന്ന ഇലക്ട്രിക് മോട്ടോറിലേക്ക് ബാറ്ററി ഊര്‍ജത്തെ കടത്തിവിടുകയാണ് ചെയ്യുക. ഇതാണ് ഈ കാറിന് കരുത്ത് പകരുന്നത്. 444 ബിഎച്ച്പിയാണ് ഈ കാറിനുള്ളത്. പഴയ മോഡലിന് 538 ബിഎച്ച്പിയാണ് ഉള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 5.5 സെക്കന്‍ഡുകള്‍ മാത്രം മതി.
ഐ7 ഡ്രൈവ് 50ക്ക് 11 കെഡബ്ല്യു എസി വാള്‍ബോക്സ് ചാര്‍ജറാണ് ഉള്ളത്. 10 മണിക്കൂര്‍ 45 മിനുട്ടുകളാണ് ചാര്‍ജിനായി വേണ്ടത്. പൂജ്യത്തില്‍ നിന്ന് നൂറ് ശതമാനമാവാന്‍ ഈ സമയത്തിനുള്ളില്‍ സാധിക്കും. ഈ സെഡാനില്‍ ഡിസി ഫാസ്റ്റ് ചാര്‍ജിംഗും ലഭ്യമാണ്. 195 കെഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് വരെ ലഭിക്കും.
വെറും 34 മിനുട്ടുകള്‍ കൊണ്ട് പത്ത് മുതല്‍ 84 ശതമാനം വരെ ബാറ്ററി ചാര്‍ജായിരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ സെഡാന്റെ പരമാവധി വില. എംസ്പോര്‍ട്ട് പാക്കേജ് സ്റ്റാന്‍ഡേര്‍ഡായിട്ടാണ് ഇവ പുറത്തിറക്കുന്നത്. 3 സ്പോക്ക് എം വാല്ക്നപ്പ ലെഥര്‍ സ്റ്റിയറിങ് വീല്‍ ഈ കാറിനുണ്ട്. എം സ്പോര്ട്ട്ലെഥര് സീറ്റ് അപ്ഹോള്‍സ്റ്ററിയും ലഭ്യമാണ്.
റിയര്‍ സീറ്റ് എന്റര്‍ടെയിന്‍മെന്റ് പാക്കേജും ഈ കാറിലുണ്ട്. 8കെ, 31.3 ഇഞ്ച് സിനിമ സ്ക്രീന്‍ റൂഫിലുണ്ട്. 12.3 ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് ഓഡിയോ സിസ്റ്റവും ഈ കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്സ്റ്റീരിയറായിട്ട് എം സ്പോര്‍ട്ട് പാക്കേജാണ് ഇതിലുള്ളത്.
സൈഡ് സ്കിര്‍ട്ടുകള്‍ അടക്കം ഇതില്‍വരും. 21 ഇഞ്ച് എം സ്റ്റാര്‍ സ്പോക് സ്റ്റൈല്‍ വീലുകള്‍, ഔട്സൈഡ് റിയര്‍വ്യൂ മിററുകള്‍, എന്നിവയും ഇവയില്‍ ലഭ്യമാകും. മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് 580,പോര്‍ഷെ ടെയ്ക്യാന്, ഓഡി ഇട്രോണ്‍ ജിടി എന്നിവയോടാണ് ബിഎംഡബ്ല്യു മത്സരിക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications