ലാൻഡ് റോവർ ഡിസ്‌കവറി ഉപേക്ഷിച്ചോ? 1.5 കോടി രൂപയുടെ മെഴ്‌സിഡസ് ബെൻസ് വാങ്ങി കരിഷ്‌മ കപൂർ
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സമ്പന്നരായ നടിമാരിൽ ഒരാളാണ് ബോളിവുഡ് താരറാണി കരീന കപൂർ. അവരുടെ സഹോദരിയായ കരിഷ്‌മയും സമ്പത്തിൽ ഒട്ടും പിന്നിലല്ല. അതി സമ്പന്നതയുടെ ആഡംബരത്തിൽ ജീവിക്കുന്ന കരിഷ്‌മ തന്റെ വാഹനങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലർത്തുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ്. ഇപ്പോഴിതാ തന്റെ ഗ്യാരേജിലേക്ക് പുതുപുത്തൻ ഒരു വാഹനവുമായി അവർ രംഗത്ത് വന്നിരിക്കുകയാണ്.
ഏറ്റവും പുതിയ ആഡംബര എസ്‌യുവിയിൽ വന്നിറങ്ങുന്ന കരിഷ്‌മയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാവുന്നത്. ആഗോള തലത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര കാർ നിർമ്മാതാക്കളിൽ ഒന്നായ മെഴ്‌സിഡസ് ബെൻസിന്റെ വാഹനമാണ് കരിഷ്‌മ സ്വന്തമാക്കിയിരിക്കുന്നത്. മെഴ്‌സിഡസ് ബെൻസ് ജിഎൽഇ 450 മോഡലാണ് കരിഷ്‌മ ഗ്യാരേജിൽ എത്തിച്ചിരിക്കുന്നത്.

'രാജാ ബാബു', ബിവി നമ്പർ 1' എന്നീ പ്രമുഖ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമായ കരിഷ്‌മ കപൂർ ഒന്നിലധികം ആഡംബര കാറുകളുടെ ഉടമയാണ്. മെഴ്‌സിഡസ് ബെൻസ് 450 എന്ന എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ ഏതാണ്ട് ഒന്നരക്കോടി രൂപയാണ് വിലയായി കണക്കാക്കുന്നത്. അതിന്റെ വെള്ള നിറത്തിലുള്ള മോഡലാണ് അവർ സ്വന്തമാക്കിയത്.
വെള്ളനിറത്തിലുള്ള ഈ ആഡംബര വാഹനത്തിൽ വന്നിറങ്ങുന്ന കരിഷ്‌മയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. കാറിനൊപ്പം പോസ് ചെയ്യുന്ന നടിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ ലാൻഡ് റോവർ ഡിസ്ക്കവറി ഉൾപ്പെടയുള്ള വാഹനങ്ങൾ ഉപയോഗിച്ചിരുന്ന താരമാണ് കരിഷ്‌മ.
7774 എന്ന തന്റെ ഭാഗ്യ നമ്പറിലാണ് കരിഷ്‌മ വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യാറുള്ളത്. പഴയ ലാൻഡ് ലോവർ അടക്കം ഈ നമ്പറിൽ തന്നെയാണ് അമ്പതുകാരിയായ താരം റജിസ്‌റ്റർ ചെയ്‌തത്. പുതിയ ബെൻസും ഈ നമ്പർ തന്നെ നൽകിയിരിക്കുന്നു. ഇതിന് പുറമെ ലാൻഡ് റോവറിന്റെ തന്നെ ഫ്രീലാൻഡർ മോഡലും അവർ കൈവശം വച്ചിരുന്നു.
മെഴ്‌സിഡസ് ബെൻസ് 450 എസ്‌യുവി കാർ
പോളാർ വൈറ്റ് ഷേഡോടെയാണ് വാഹനം എത്തുന്നത്. തന്റെ മുൻ എസ്‌യുവികൾ ഒക്കെയും ഇതേ പോലെ വെള്ള നിറത്തിൽ തന്നെയായിരുന്നു അവർ അവതരിപ്പിച്ചത്. ഈ വാഹനത്തിന്റെ ഓൺ-റോഡ് വില 1.5 കോടി രൂപയാണ്. ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, ഇലക്ട്രിക്കലി അഡ്‌ജസ്‌റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്.
ഒരു മൾട്ടി-ഫംഗ്ഷൻ സ്‌റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, കൂടാതെ മറ്റ് നിരവധി സവിശേഷതകൾ എന്നിവയും വാഹനത്തെ കൂടുതൽ പ്രീമിയമാക്കുന്ന ഘടകങ്ങളാണ്. ടോപ്പ്-ഓഫ്-ലൈൻ 450 4 മാറ്റിക് വേരിയന്റാണ് കരിഷ്‌മ സ്വന്തമാക്കിയത്. അത് 365 പിഎസും 500 എൻഎം പീക്ക് ടോർക്കും നൽകുന്ന 3.0 ലിറ്റർ ടർബോ വി6 പെട്രോൾ എഞ്ചിനാണ് കമ്പനി നൽകിയിരിക്കുന്നത്.












Click it and Unblock the Notifications