Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസ്‌കൗണ്ടിന്റെ ധമാക്ക ഓഫർ ഒരുക്കി സിട്രോൺ; ഈ ജനപ്രിയ മോഡലിന് കുറയുക 1.9 ലക്ഷം രൂപ വരെ..!

രാജ്യത്ത് പതിയെ വാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കുന്ന കമ്പനികളിൽ ഒന്നാണ് സിട്രിയോൺ. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് വെറുതെ ആയില്ലെന്ന് തന്നെയാണ് കഴിഞ്ഞ വർഷങ്ങളിലെ വിൽപ്പന ട്രെൻഡുകൾ നൽകുന്ന വ്യക്തമായ സൂചന. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന പുതിയ പ്രഖ്യാപനവുമായാണ് കമ്പനിയുടെ വരവ്.

ഫെബ്രുവരി മാസത്തിൽ വമ്പൻ ഡിസ്‌കൗണ്ട് അവതരിപ്പിച്ചാണ് കമ്പനി ഉപഭോക്താക്കളുടെ കൈയടി നേടുന്നത്. പ്രധാനമായും 2023 സ്‌റ്റോക്കിന്റെ എണ്ണം കുറയ്ക്കുന്നതിനായാണ് ഈ മാസം സിട്രോൺ ഇന്ത്യ അതിന്റെ ഐസിഇ ശ്രേണിയിൽ കാര്യമായ ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങൾക്ക് സി3 ഹാച്ച്ബാക്ക്, സി3 എയർക്രോസ് അല്ലെങ്കിൽ സി5 എയർക്രോസ് എന്നിവയിൽ നോട്ടമുണ്ടെങ്കിൽ ലക്ഷങ്ങളുടെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്.

citreonc3

സിട്രോൺ സി3 എയർക്രോസ് ഡിസ്‌കൗണ്ട്

ഈ ഫ്രഞ്ച് ബ്രാൻഡിന്റെ ഇടത്തരം എസ്‌യുവി 1.9 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യങ്ങളോടെ ലഭ്യമാണ്. നിലവിൽ ഈ ശ്രേണിയുടെ വില 10 ലക്ഷം മുതൽ 14.27 ലക്ഷം രൂപ വരെയാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ പരിമിതമായ സ്‌റ്റോക്കുകൾക്ക്‌ മാത്രമേ ഈ ഓഫർ സാധുതയുള്ളൂ.
ഹ്യുണ്ടായ് ക്രെറ്റ, വിഡബ്ല്യു ടൈഗൺ, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളുടെ എതിരാളിയാ ഈ വാഹനം അതിന്റെ സെഗ്‌മെൻ്റിൽ സവിശേഷമായ സ്ഥാനം നേടിയെടുത്ത ഒന്നാണ്.

ഏഴ് പേർക്ക് ഇരിപ്പിടം വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. 110എച്ച്പി, 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായി ഐസിൻ-ഉറവിടമുള്ള 6-സ്‌പീഡ് ടോർക്ക് കൺവെർട്ടറിനെ ജോഡിയാക്കുന്ന സി3 എയർക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് സിട്രോൺ അടുത്തിടെ പുറത്തിറക്കിയിരുന്നു.

സിട്രോൺ സി3

സിട്രോൺ സി3 മോഡലുകളിൽ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഈ മാസം 1.5 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും കിഴിവുകളും ലഭിക്കും. രണ്ട് പവർട്രെയിൻ ഓപ്ഷനുമായാണ് ഹാച്ച്ബാക്ക് വരുന്നത് - 82 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 5-സ്‌പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ 6-സ്‌പീഡ് മാനുവലുമായി ജോടിയാക്കിയ 110 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ കൂടി ഇതിനുണ്ട്. 6.16 ലക്ഷം മുതൽ 9.08 ലക്ഷം രൂപ വരെ വിലയുള്ള സി3, മാരുതിയുടെ വാഗൺആർ, ഇഗ്നിസ്, ടാറ്റ പഞ്ച് എന്നിവയോടാണ് വിപണിയിൽ മത്സരിക്കുന്നത്.

സിട്രോൺ സി5 എയർക്രോസ്

ഇന്ത്യയിലെ സിട്രോണിൻ്റെ മുൻനിര എസ്‌യുവിയായിരുന്നിട്ട് കൂടി ഇത് അൽപ്പം മന്ദഗതിയിലുള്ള വിൽപ്പന നടക്കുന്ന മോഡലാണ്. 2023 ഏപ്രിൽ-ഡിസംബർ പാദത്തിൽ, കമ്പനി വിറ്റത് കേവലം 55 യൂണിറ്റുകൾ മാത്രമാണ്. അതിനാലാണ് ഈ മാസത്തിൽ സി5 എയർക്രോസിന് മൊത്തം കിഴിവുകളും ആനുകൂല്യങ്ങളും 3.5 ലക്ഷം രൂപയായി നിശ്ചയിച്ചത്.

ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ടക്‌സൺ തുടങ്ങിയ മോഡലുകളുടെ ഈ എതിരാളി കഴിഞ്ഞ വർഷം മുഖം മിനുക്കി എത്തുകയായിരുന്നു. നിലവിൽ 36.91 ലക്ഷം മുതൽ 37.67 ലക്ഷം വരെയാണ് ഇതിന്റെ വില. 8 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ഘടിപ്പിച്ച 177 എച്ച്പി, 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+