Get Updates
Get notified of breaking news, exclusive insights, and must-see stories!

കലക്കിയെടാ സിട്രോണേ..; ഇനിയങ്ങോട്ട് ഓട്ടോമാറ്റിക്കിന്റെ കാലമല്ലേ, അടവുമാറ്റി പിടിച്ച് സി3 എത്തി മക്കളേ

ഇന്ത്യൻ വിപണിയിൽ കരുത്ത് തെളിയിച്ചു കൊണ്ടിരിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് സിട്രോൺ. ഈ ഫ്രഞ്ച് വാഹന നിർമ്മാണ കമ്പനിയുടെ ഒന്നിലധികം വാഹനങ്ങൾ നിലവിൽ ഇന്ത്യയിൽ കാര്യമായി വിറ്റുപോവുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തങ്ങളുടെ പേര് എല്ലായിടത്തും എത്തിക്കാനും ഒരു മേൽവിലാസം സൃഷ്‌ടിച്ച് എടുക്കാനും അവർ ശ്രമിക്കുന്നുണ്ട്.

എന്നാൽ ഇപ്പോഴിതാ അവർ ഉപഭോക്താക്കളുടെ മനസ്സിനോട് കൂടുതൽ ചേർന്ന് നിൽക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് ഏറ്റവും ഒടുവിലായി കമ്പനി നടത്തിയ പ്രഖ്യാപനമെന്ന് നിസംശയം പറയാം. അവരുടെ മുൻനിര മോഡലുകളിൽ ഒന്നായി ഇന്ത്യയിൽ വിറ്റുപോവുന്ന സിട്രോൺ സി3യുടെ ഓട്ടോമാറ്റിക് വകഭേദം വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് അവർ.

citroenc3automatic

ഈ ഹൈ എൻഡ് ഹാച്ച്ബാക്ക് കാറിൽ നിങ്ങൾ ഉദ്ദേശിക്കുന്നതിനേക്കാൾ ധാരാളമായി പുത്തൻ ഫീച്ചറുകൾ ഉണ്ടെന്നതാണ് ഇതിനെ വേറിട്ട് നിർത്തുന്ന ഘടകം. സിട്രോൺ സി3യുടെ ഓട്ടോമാറ്റിക് മോഡൽ ഒരു വേരിയന്റിൽ ലഭ്യമാവും എന്നാണ് അറിയിച്ചിരിക്കുന്നത്. അത് വാഹനത്തിന്റെ ടോപ് വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക.

എന്നാൽ അതിന്റെ തന്നെ നാലോളം വകഭേദങ്ങൾ ഇതിൽ കിട്ടും എന്നത് നിങ്ങൾ മനസിലാക്കണം. ഷൈൻ (10 ലക്ഷം രൂപ), ഷൈൻ വൈബ് പാക്ക് (10.12 ലക്ഷം രൂപ), ഷൈൻ ഡ്യുവൽ ടോൺ (10.15 ലക്ഷം രൂപ), ഷൈൻ ഡ്യുവൽ ടോൺ വൈബ് പാക്ക് (10.27 ലക്ഷം രൂപ) എന്നീ വേരിയന്റുകൾ സിട്രോൺ തങ്ങളുടെ ഓട്ടോമാറ്റിക് പ്രേമികളെ ലക്ഷ്യമിട്ട് ഇറക്കിയിട്ടുണ്ട്.

ഡ്യുവൽ ടോൺ വേരിയന്റുകൾക്ക് ടു-ടോൺ എക്സ്റ്റീരിയർ ഫിനിഷാണ് കമ്പനി നൽകിയിരിക്കുന്നത്. വൈബ് പാക്ക് വേരിയന്റിൽ കാര്യമായ പുറംമോടിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങളറിയേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ ഈ വാഹനത്തിന്റെ മാനുവൽ മോഡലുകളേക്കാൾ ഏകദേശം 85,000 അധികമായി കൊടുത്താൽ മാത്രമേ നിങ്ങൾക്ക് ഈ ഓട്ടോമാറ്റിക് ഓപ്‌ഷൻ വാങ്ങാൻ കഴിയുകയുള്ളൂ.

എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകളോട് കൂടിയ ഇലക്ട്രിക് വിംഗ് മിററുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 10.2 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ എന്നിങ്ങനെയാണ് സുപ്രധാന സവിശേഷതകൾ. ഇതിനൊപ്പം വാഹനത്തിന്റെ സുരക്ഷിതത്വം ഉറപ്പിക്കാനായി ആറ് എയർബാഗുകൾ കൂടി കമ്പനി നൽകിയിട്ടുണ്ട്.

കമ്പനിയുടെ ബസാൾട്ടിന്റെയും C3 എയർക്രോസിന്റെയും അതേ 110എച്ച്പി, 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും അതേ 6-സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും സിട്രോൺ സി3ക്ക് നൽകിയിരിക്കുന്നു. വിപണിയിൽ പ്രധാന കമ്പനികളുടെ മുൻനിര മോഡലുകളോടാണ് വാഹനം ഏറ്റുമുട്ടുന്നത്. ഇതിൽ ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സ്റ്റർ എന്നിങ്ങനെയുള്ള മോഡലുകളാണ് പ്രധാന എതിരാളികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+