കുണ്ടും കുഴിയും ഒന്നും ഇവർക്കൊരു പ്രശ്‌നമേയല്ല; ഏത് റോഡും താണ്ടും ഈ കാറുകൾ, വില 10 ലക്ഷത്തിൽ താഴെ
ഇന്ത്യൻ വാഹന വിപണിയുടെ വളർച്ച കോവിഡ് കാലത്തിന് ശേഷം മുകളിലേക്ക് തന്നെയാണ്. ആളുകൾ കൂടുതലായി കാറുകൾക്ക് മുൻഗണന നൽകുന്ന കാലഘട്ടം കൂടിയാണിത്. ഒരു സാധാരണ കുടുംബത്തിന് യാത്ര ചെയ്യാൻ ഒന്നോ രണ്ടോ ഇരുചക്ര വാഹനങ്ങൾക്ക് പകരം ഒരൊറ്റ കാർ ആണെങ്കിൽ അത് വളരെ നല്ല ഓപ്‌ഷൻ ആണെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു.
എന്നാൽ റോഡുകൾക്ക് ഇപ്പോഴും മാറ്റമില്ല. അതുകൊണ്ട് തന്നെ ഏത് മോശം റോഡിലൂടെയും കുതിക്കാൻ കെൽപ്പുള്ള കാറുകൾ തന്നെയാണ് നമുക്ക് അനുയോജ്യം. അത്തരത്തിൽ കുറഞ്ഞ വിലയിൽ ലഭ്യമായ അഞ്ച് കാറുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

സിട്രോൺ സി3
ലോകമെമ്പാടും, സിട്രോൺ കാറുകൾ സുഖപ്രദമായ റൈഡ് നിലവാരത്തിന് പേരുകേട്ടതാണ്, ഇന്ത്യയിലും ഇത് വ്യത്യസ്‌തമല്ല. സി3 രണ്ട് പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്, 1.2-ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ്, 1.2-ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെയാണ് അത്. ഖേദകരമെന്നു പറയട്ടെ, സി3യ്ക്ക് ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ ഇല്ലെന്നതാണ് ഏറ്റവും വലിയ നിരാശ. സി3യുടെ വില ആരംഭിക്കുന്നത് 7.25 ലക്ഷം രൂപ മുതലാണ് (ഓൺ-റോഡ്, മുംബൈ).
ടാറ്റ പഞ്ച്
രാജ്യത്ത് ഏറ്റവും സുരക്ഷിതമായ ലോ ബജറ്റ് കാറുകളിൽ ഒന്നാണ് ടാറ്റയുടെ ഈ ഇത്തിരി കുഞ്ഞൻ. മോശം റോഡുകളിൽ കൂടി യാത്ര ചെയ്യാനും ഏറ്റവും ഉത്തമമാണ് ഈ വാഹനം. 5,99,999 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് (എക്‌സ് ഷോറൂം). ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഈ വാഹനത്തെ വേറിട്ട് നിർത്തുന്ന ഘടകം. 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോളും സിഎൻജി ഓപ്ഷനും പഞ്ച് നൽകുന്നു.
മാരുതി സുസുക്കി ഫ്രോങ്ക്സ്
മാരുതിയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നാണ് ഈ എസ്‌യുവി. സുരക്ഷയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ഈ വാഹനം. ഏത് റോഡിലൂടെയും കുതിച്ചു പായാനുള്ള കഴിവും ഈ എസ്‌യുവിക്കുണ്ട്. ഫൈവ്-ഡോർ ജിംനിക്കൊപ്പമാണ് കഴിഞ്ഞ വർഷമാദ്യം വാഹനം അവതരിപ്പിച്ചത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സെറ്റ, ആൽഫ എന്നീ അഞ്ച് വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ വില 7.46 ലക്ഷം രൂപയിൽ തുടങ്ങുന്നു (എക്‌സ് ഷോറൂം).
നിസാൻ മാഗ്‌നൈറ്റ്
ഏത് റോഡിലൂടെയും ഈ വാഹനം സഞ്ചരിക്കും. മാഗ്‌നൈറ്റ് സുരക്ഷയിൽ മോശമല്ലാത്ത പ്രകടനം കാഴ്‌ചവയ്ക്കുന്ന ബജറ്റ് കാറുകളിൽ ഒന്നാണ്. ഇതിന്റെ വില 5,99,900 രൂപ മുതൽ ആരംഭിക്കുന്നു. കുഴികൾക്ക് മുകളിലൂടെ സഞ്ചരിക്കുന്ന ഒരു കംഫർട്ട് ഓറിയൻ്റഡ് സസ്പെൻഷൻ ട്യൂണിംഗുമായി ഇത് എത്തുന്നു. മറ്റ് കാര്യങ്ങൾക്കായി, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി, 8.0-ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
ടാറ്റ ടിയാഗോ എൻആർജി
ഈ ക്രോസ്ഓവർ ഹാച്ച്ബാക്ക് ഒരു സുരക്ഷിത വാഹനം തന്നെയാണ്. ഡ്രൈവിംഗ് ആസ്വാദനവും പ്രവർത്തനക്ഷമതയും ഇതിൽ സംയോജിപ്പിക്കുന്നു, ടാറ്റ ടിയാഗോ എൻആർജിക്ക് കറുത്ത ക്ലാഡിംഗ്, റൂഫ് റെയിലുകൾ, സ്‌കിഡ് പ്ലേറ്റുകൾ എന്നിവകൊണ്ട് ഒരുക്കിയ രൂപകൽപനയുണ്ട്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാൽ മനോഹരമാണ് ഇന്റീരിയർ. എട്ട് ലക്ഷം മുതലാണ് ഇതിന്റെ വില തുടങ്ങുന്നത് (ഓൺ റോഡ് മുംബൈ)
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications