ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ; ദീപികയ്ക്ക് ലഭിക്കുന്നത് കോടികൾ, ഷാരൂഖ് ഖാൻ പോലും പിന്നിലാവും...
ഹ്യൂണ്ടായ് വാഹനങ്ങൾക്ക് ഇന്ത്യയിൽ ഏറിയ പ്രചാരമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും വിശ്വസ്‌തതയുള്ള ബ്രാൻഡുകളിൽ ഒന്നാണ് ഹ്യൂണ്ടായ് എന്ന കാര്യത്തിലും തർക്കമില്ല. എങ്കിലും എല്ലാ വാഹന കമ്പനികളെയും പോലെ തന്നെ ഹ്യൂണ്ടായിയും വിപണിയിൽ മാർക്കറ്റിങിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിന്റെ ഭാഗമായി സിനിമ, കായിക മേഖകളിൽ നിന്നുള്ള പ്രമുഖരെ തന്നെ അവർ അണിനിരത്താറുണ്ട്.
അടുത്തിടെ അങ്ങനെ ഹ്യൂണ്ടായ് തങ്ങളുടെ അംബാസിഡറായി പ്രഖ്യാപിച്ചത് താര സുന്ദരി ദീപിക പദുക്കോണിനെയാണ്. ഷാരൂഖ് ഖാന് ശേഷം ഇന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രമുഖ കാർ നിർമ്മാതാവിന്റെ ബ്രാൻഡ് അംബാസഡറായി ചേരുന്ന രണ്ടാമത്തെ വ്യക്തിയാണ് ദീപിക. ഷാരൂഖ് ഹ്യൂണ്ടായ് ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറിയതായോ, ഇവർ ഒരുമിച്ച് പ്രവർത്തിക്കുമോയെന്നോ ഹ്യൂണ്ടായ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അവിശ്വസനീയമാംവിധം കഴിവുള്ള, ആഗോള ഇന്ത്യൻ ഐക്കൺ ദീപിക പദുക്കോണിനെ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി ഉൾപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവരുടെ കാന്തിക ചാരുതയും കരിയറിന്റെ മഹത്വവും ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ യുവത്വം തുളുമ്പന്നതും ചലനാത്മകവുമായ ബ്രാൻഡുമായി തികച്ചും യോജിക്കുന്നു. ദീപികയുടെ സ്വാധീനം വെള്ളിത്തിരയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നതാണെന്നും ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ സിഒഒ തരുൺ ഗാർഗ് പറഞ്ഞിരുന്നു.
വാഹന വ്യവസായത്തിലെ പുതുമയുടെയും മികവിന്റെയും പര്യായമായ ഹ്യുണ്ടായ് എന്ന പേരിനൊപ്പം ചേരുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു ദക്ഷിണ കൊറിയൻ വാഹന ഭീമന്റെ ഇന്ത്യൻ വിഭാഗവുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ദീപിക പദുക്കോണിന്റെ അഭിപ്രായം.
അതേസമയം, ഈ പങ്കാളിത്തത്തിലൂടെ ദീപികയുടെ സമ്പാദ്യത്തിൽ വലിയ വർധനവാണ് ഉണ്ടാവുക എന്നുറപ്പാണ്. ആഗോള തലത്തിൽ തന്നെ പേരുകേട്ട ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ അംബാസിഡറാവുക എന്നാൽ ചെറിയ കാര്യവുമല്ല.
നേരത്തെ പ്രമുഖ ഫാഷൻ ബ്രാൻഡായ ലൂയീസ് വിറ്റന്റെയും ബ്രാൻഡ് അംബാസിഡറായി ദീപികയെ നിയമിച്ചിരുന്നു. അതിലൂടെ കോടികളുടെ വരുമാനമാണ് അവർ ഉണ്ടാക്കിയെടുത്തത്. മൂന്ന് കോടിയോളം രൂപയാണ് കമ്പനി ദീപികയ്ക്ക് നൽകുന്നതെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഹ്യൂണ്ടായിൽ നിന്നും ലഭിക്കുന്ന തുകയും ഇതിലും ഒട്ടും കുറവായിരിക്കില്ല എന്നുറപ്പാണ്.
ഇതിന് പ്രമുഖ ഫാഷൻ ബ്രാൻഡായ ലെവിസ്, ആക്‌സിസ് ബാങ്ക്, ആഭരണ കമ്പനിയായ കർട്ടിയാർ എന്നിവയുടെയും ബ്രാൻഡ് അംബാസിഡർ കൂടിയാണ് ദീപിക പദുകോൺ. ഏഴ് മുതൽ എട്ട് കോടി വരെയാണ് നിലവിൽ ബ്രാൻഡ് പങ്കാളിത്തത്തിന് നായികാ ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹ്യൂണ്ടായിൽ നിന്നും ഏതാണ്ട് ഇതേ തുക തന്നെ കൈപ്പറ്റാനാണ് സാധ്യത.












Click it and Unblock the Notifications