ഫാസ്ടാഗ് കാലാവധി വീണ്ടും നീട്ടി, കെവൈസി സ്റ്റാറ്റസ് ഈ തിയതി വരെ അപ്ഡേറ്റ് ചെയ്യാം
ന്യൂഡല്‍ഹി: ഫാസ്ടാഗ് കെവൈസി അപ്ഡേറ്റഷനുള്ള കാലാവധി വീണ്ടും നീട്ടി ദേശീയപാത അതോറിറ്റി. ജനുവരി 31 വരെയായിരുന്നു നേരത്തെയുള്ള അന്തിമ തിയതി. ഇത് ഫെബ്രുവരി 29 വരെയായിട്ടാണ് നീട്ടിയത്. നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസം നല്കുന്ന തീരുമാനമാണിത്. ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി എത്ര ഉപയോക്താക്കള്‍ ഇപ്പോഴും ഫാസ്ടാഗ് കെവൈസിക്ക് പുറത്താണെന്ന് പരിശോധിച്ച് കൊണ്ടിരിക്കുന്നത്.
ഇവര്‍ ദേശീയ പാത അതോറിറ്റിയുടെ ഭാഗമായ കമ്പനിയാണ്. ഇതുവരെ ഒന്നിലധികം വരുന്ന ഏഴ് ലക്ഷം ടാഗുകളാണ് ഇതുവരെ തിരിച്ച് നല്‍കിയിരിക്കുന്നത്. 1.3 കോടി ടാഗുകള്‍ ഇത്തരത്തിലുണ്ടെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. ഒരു വാഹനം ഒരു ഫാസ്ടാഗ് എന്നാണ് പുതിയ സംവിധാനത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. ഒരു ഫാസ്ടാഗ് തന്നെ പല വാഹനത്തിന് ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനായിട്ടാണ് നീക്കമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു.

ആര്‍ബിഐ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഫാസ്ടാഗ് കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനായി വാഹനത്തിന്റെ ആര്‍സി, വ്യക്തിത്വം തെളിയിക്കുന്ന രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഉപയോഗിക്കാം. കെവൈസി സ്റ്റാറ്റസ് അപ്ഡേറ്റാകുന്നതിനായി പരമാവധി ഏഴ് ദിവസം വരെ വേണ്ടി വന്നേക്കാം. ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ടോള്‍ പ്ലാസയുമായോ കസ്റ്റമര്‍ കെയറുമായോ ബന്ധപ്പെടാവുന്നതാണ്.
നേരത്തെ ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് വാഹന ഉടമസ്ഥരോട് ഒരു ടാഗ് മാത്രം സൂക്ഷിക്കാനായി ആവശ്യപ്പെട്ടിരുന്നു. അത് ഏറ്റവും പുതുതായി വാങ്ങിയതായിരിക്കും. ബാക്കിയുള്ളതെല്ലാം സമയപരിധി കഴിഞ്ഞാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. നേരത്തെ അന്തിമ തിയതിയില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് കര്‍ശനമായി തന്നെ അധികൃതര്‍ പറഞ്ഞിരുന്നു.
എത്രവേഗം ഒന്നിലധികമുള്ള ഫാസ്ടാഗുകളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് ദേശീയ പാത അതോറിറ്റി പറഞ്ഞിരുന്നു. ഒരു വാഹനം ഒരു ഫാസ്ടാഗ് എന്ന രീതി എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ പോവുകയാണെന്നും അതോറിറ്റി അറിയിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തേക്ക് കൂടി അന്തിമ തിയതി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു വാഹനം ഒരു ഫാസ്ടാഗ് വരുന്നതോടെ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സംവിധാനത്തിന്റെ മികവ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. ടോള്‍ പ്ലാസകളില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കുകയും ചെയ്യും.ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. രാജ്യത്തെ ഇലക്ട്രോണിക് ടോള്‍ പിരിവില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന കാര്യമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പേമെന്റുകള്‍ നടത്തുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications