ടാറ്റയുടെ ഈ ഇവി കാറുകളിൽ ധൈര്യമായി കയറാം; സുരക്ഷയിൽ ഫൈവ് സ്‌റ്റാർ റേറ്റിങ് വാങ്ങി പഞ്ചും നെക്‌സോണും
ഇന്ത്യൻ വാഹന വിപണിയിൽ തദ്ദേശീയ കമ്പനി എന്ന നിലയിൽ ശക്തമായ മാർക്കറ്റുള്ള കമ്പനികളിൽ ഒന്നാണ് ടാറ്റ മോട്ടോഴ്‌സ്. പുത്തൻ അപ്‌ഡേഷനുകളും മാറ്റങ്ങളുമായി ഈ കമ്പനിയുടെ ഒട്ടേറെ മികച്ച വാഹനങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയത്. അതിൽ സാധാരണ മോഡലുകൾ മാത്രമല്ല മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന ഇലക്ട്രിക് വാഹനങ്ങളുമുണ്ട്.
ടാറ്റയുടെ സുരക്ഷിതത്വം എത്രത്തോളം ആണെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന കാര്യമാണ്. ബിൽഡ് ക്വാളിറ്റിയിലും അതിന്റെ മറ്റ് ഫീച്ചറുകൾ കൊണ്ടും ഈ ബ്രാൻഡിന്റെ ഇലക്ട്രിക് വിപണിയിലെ
സാന്നിധ്യം വളരെ ഉയരത്തിലാണ്. അത്തരത്തിൽ അവർ പുറത്തിറക്കിയ മോഡലുകളിൽ പ്രധാനപ്പെട്ടവ ആയിരുന്നു ടാറ്റ നെക്‌സോൺ, ടാറ്റ പഞ്ച് ഇവി എന്നിവയുടെ നിരീക്ഷണവും ആവശ്യമില്ലായിരുന്നു.

ഇപ്പോഴിതാ ഏറ്റവും പുതിയ ഭാരത് എൻസിഎപി ക്രാഷ് ടെസ്‌റ്റുകളിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനങ്ങളായ ടാറ്റ നെക്‌സോൺ ഇവിയും ടാറ്റ പഞ്ച് ഇവിയും ഫൈവ് സ്‌റ്റോർ സുരക്ഷാ റേറ്റിംഗുകൾ നേടി. ഈ ഇലക്ട്രിക് എസ്‌യുവികൾ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ വിഭാഗങ്ങളിൽ മികവ് പുലർത്തി, ഉപഭോക്താക്കൾക്ക് സുരക്ഷിതത്വം നൽകുക എന്ന നിലയിൽ ഈ വാഹനങ്ങൾ വളരെ മികച്ച പ്രവർത്തനമാണ് നടത്തിയത്.
നേരത്തെ ടാറ്റ മോട്ടോഴ്‌സിന്റെ സഫാരി, ഹാരിയർ എസ്‌യുവികളും അതത് ഭാരത് എൻസിഎപി ക്രാഷ് ടെസ്‌റ്റുകളിൽ പഞ്ചനക്ഷത്ര റേറ്റിംഗുകൾ നേടിയിരുന്നു. ഇത് കമ്പനി സുരക്ഷയ്ക്ക് നൽകുന്ന പ്രാധാന്യം വിളിച്ചോതുന്ന കാര്യമായിരുന്നു അത്. ഇതിന് പിന്നാലെയാണ് രണ്ട് ഇവികൾ സുരക്ഷയുടെ കാര്യത്തിൽ വമ്പൻ നേട്ടം സ്വന്തമാക്കിയത്.
ടാറ്റ നെക്‌സോൺ ഇവിയും ടാറ്റ പഞ്ച് ഇവിയും വാഹന നിർമ്മാതാവിന്റെ ആക്റ്റി.ഇവി പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് നേട്ടം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടാറ്റ മോട്ടോഴ്‌സിൽ നിന്നുള്ള നിരവധി പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ വരവിലേക് നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെച്ച മോഡലുകൾക്ക് അപ്പുറം ഈ കാറുകൾ പെർഫോമൻസ് കൊണ്ടും മികച്ചവയാണ്.
അതേസമയം, അവതരിപ്പിച്ചതു മുതൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോൺ ഇവി, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള യാത്രക്കാരുടെ സംരക്ഷണ വിഭാഗങ്ങളിൽ പഞ്ചനക്ഷത്ര റേറ്റിംഗ് നേടിയാണ് കരുത്ത് തെളിയിച്ചത്.
ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും പുതിയ ഇലക്ട്രിക് കാർ എന്ന നിലയിൽ, ടാറ്റ പഞ്ച് ഇവി രണ്ട് സുരക്ഷാ വിഭാഗങ്ങളിലും ഫൈവ് റേറ്റിംഗും നേടി. പഞ്ച് ഇവിയിൽ ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി എന്നിവ എല്ലാ വേരിയന്റുകകളിലും സ്‌റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.












Click it and Unblock the Notifications