മഹീന്ദ്ര ഥാറും ജിംനിയും ഒക്കെ പെട്ടിയിലാവും; ഗൂർഖ വരുന്നു പുതിയ രൂപത്തിൽ, ബാക്കി കണ്ടറിയണം
ഇന്ത്യൻ വാഹന വിപണിയിൽ ഒട്ടേറെ കരുത്തുറ്റ മോഡലുകളാണ് എസ്‌യുവി നിരയിൽ കഴിഞ്ഞ കാലങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത്. അതിൽ പ്രത്യേകിച്ച് ഓഫ്‌റോഡ് എസ്‌യുവി മോഡലുകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. മഹീന്ദ്ര ഥാർ, മാരുതി സുസുക്കി ജിംനി എന്നിവയൊക്കെ ഈ പട്ടികയിലുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ട മോഡലുകളിൽ ഒന്നാണ് ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഗൂർഖ.
ഇപ്പോഴിതാ ഈ മോഡലിന്റെ അഞ്ച് ഡോർ വകഭേദം ഉടൻ തന്നെ വിപണിയിൽ എത്തുമെന്നാണ് ലഭ്യമായ വിവരം. വരും മാസങ്ങളിൽ തന്നെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഗൂർഖ 5-ഡോറിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഗൂർഖയുടെ ശ്രേണിയിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കൽ, നിലവിലുള്ള വകഭേദത്തിന്റെ അരങ്ങേറ്റത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ്. ഇതുവരെ മൂന്ന് ഡോർ ബോഡിസ്‌റ്റൈലിൽ മാത്രം വിറ്റഴിക്കപ്പെടുന്നു.

മുൻ തലമുറ ഗൂർഖ മൂന്ന് ഡോർ, അഞ്ച് ഡോർ ബോഡിസ്‌റ്റൈലുകളിൽ വിറ്റഴിച്ചിരുന്നു. അതിന് ശേഷം ഇറങ്ങിയ മോഡലിൽ മൂന്ന് ഡോർ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ന്യൂനതയ്ക്ക് ഒരു പരിഹാരമായാണ് പുതിയ തീരുമാനം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മെഴ്‌സിഡസ് ബെൻസ് ജി ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതിന്റെ ബോക്‌സിഡിസൈനിലെ പ്രത്യകതകൾ ഒന്നും നഷ്‌ടപെടുത്താതെയാണ് ഈ വാഹനം ഒരുക്കിയത്.
ഗൂർഖ 5-ഡോർ അതിന്റെ 3-ഡോർ വകഭേദത്തിന്റെ എല്ലാ ബോഡി ലൈനുകളും നിലനിർത്തുന്നു, നീളമേറിയ വീൽബേസ്, പിൻ വാതിലുകൾ, ഗ്ലാസ് ഹൗസിലേക്കുള്ള ട്വീക്കുകൾ എന്നിവയുടെ രൂപത്തിൽ വരുന്ന മാറ്റങ്ങളും നിങ്ങളുടെ ശ്രദ്ധയിൽപ്പെടുമെന്ന കാര്യം ഉറപ്പാണ്.
വലിയ പിൻ വിൻഡോകൾ മാറ്റി പകരം ചെറിയ യൂണിറ്റുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3-ഡോറിന്റെ റൗണ്ട് യൂണിറ്റുകളെ അപേക്ഷിച്ച് പുതിയ ഗൂർഖയ്ക്ക് പുതുക്കിയ ഗ്രില്ലും കൂടുതൽ ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളുമുള്ള പുതുക്കിയ ഫ്രണ്ട് ഫാസിയായും ലഭിക്കുമെന്ന് ഇതുവരെ പുറത്തുവന്ന ലീക്ക്ഡ് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
5-ഡോറിന്റെ ക്യാബിൻ ഡാഷ്‌ബോർഡിന്റെയും സെന്റർ കൺസോളിന്റെയും രൂപകൽപ്പന ഉൾപ്പെടെ നിരവധി ഘടകങ്ങൾ 3-ഡോറുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഫോഴ്‌സ് മോട്ടോഴ്‌സിന് 3-ഡോറിനേക്കാൾ ചില അധിക സവിശേഷതകൾ നൽകാൻ താൽപര്യമുണ്ടെന്നാണ് സൂചന.5 ഡോർ വകഭേദത്തിൽ മൂന്ന് വാരി സീറ്റ് ക്രമീകരണവും ഏർപ്പെടുത്തിയേക്കും.
പവർട്രെയിനിൽ 91 ബിഎച്ച്പി കരുത്തും 250 എൻഎമ്മും പുറപ്പെടുവിക്കുന്ന അതേ 2.6 ലിറ്റർ, നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനുമായി ഗൂർഖ 5-ഡോർ വരുമെന്ന് പ്രതീക്ഷിക്കുന്നു. 5-ഡോർ റിയർ-വീൽ ഡ്രൈവിലും 4x4 സ്‌പെക്കിലും വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications