ഓഫ്‌റോഡിലെ കൊമ്പൻ എത്തിയല്ലോ; ഇനി പൊടിപൂരം, ജിംനിയും ഥാറും ഒക്കെ വഴിമാറേണ്ടി വരുമോ?
ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സരം നടക്കാതിരുന്ന ചില സെഗ്‌മെന്റുകൾ മാത്രമേ ഉള്ളൂ. എല്ലാവർക്കും അറിയാവുന്നത് പോലെ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി എസ്‌യുവി വിഭാഗം ഇതിനൊരു അപവാദമാണ്. അവിശ്വസനീയമായ മാറ്റമാണ് എസ്‌യുവി വിപണിക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉണ്ടായിരിക്കുന്നത്. അതിൽ ചെറുതും വലുതുമായ ഒട്ടേറെ മോഡലുകളുണ്ട്.
ഇനി സെഗ്‌മെന്റിലെ മറ്റൊരു ഉപവിഭാഗത്തെ കുറിച്ചാണ് ശരിക്കും പറയാനുള്ളത്. അതാണ് ഓഫ്‌റോഡ് എസ്‌യുവി കാറുകൾ. വളരെ പരിമിതമായ മോഡലുകളിൽ ആയിരുന്നു ഈ നാളത്രയും സെഗ്മെന്റ് മുന്നോട്ട് പോയിരിക്കുന്നത്. എന്നാൽ അതിൽ തന്നെ കരുത്ത് തെളിയിച്ച എണ്ണംപറഞ്ഞ മോഡലുകളും ഉണ്ടായിരുന്നു. അതാണ് മഹീന്ദ്രയുടെ ഥാർ ഒക്കെ.

അതിന്റെ അപ്ഡേഷന് വേണ്ടിയാണു ഇപ്പോൾ പല വാഹന പ്രേമികളും കാത്തിരിക്കുന്നത്. പ്രധാനമായും അഞ്ച് ഡോറുകൾ ഉള്ള സംവിധാനവുമായി എത്തുന്ന വാഹനം അധികം വൈകാതെ തന്നെ അവതരിപ്പിക്കപ്പെടും. എന്നാൽ കഴിഞ്ഞ ദിവസം വന്ന ഫോഴ്‌സ് ഗൂർഖ വിപണിയിൽ ശക്തമായ സാന്നിധ്യമാവാൻ ഒരുങ്ങുകയാണ്. വിപണിയിൽ ഏത് ഏറ്റുമുട്ടുക ഥാർ, ജിംനി എന്നിവ ഒക്കെയാണ്.
ഫോഴ്‌സ് ഗൂർഖ 5-ഡോർ
ഏറ്റവും പുതിയ ഫോഴ്‌സ് ഗൂർഖയുടെ വില ആരംഭിക്കുന്നത് 16.75 ലക്ഷം (എക്‌സ് ഷോറൂം) രൂപ മുതലാണ്. കൂടുതൽ ശക്തമായ എഞ്ചിനാണ് ഇതിന്റെ പ്രത്യകത. ഈ അപ്‌ഡേറ്റിനൊപ്പം, 4x4 എസ്‌യുവിയുടെ 5-ഡോർ പതിപ്പും ഫോഴ്‌സ് ഇന്ത്യ തിരികെ കൊണ്ടുവന്നു, അതിന്റെ വിലയാവട്ടെ 18 ലക്ഷം (എക്‌സ്-ഷോറൂം). ഏപ്രിൽ 29ന് പുതിയ ഗൂർഖയ്ക്കുള്ള ബുക്കിംഗ് ഫോഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. മെയ് പകുതി മുതൽ വിതരണം ആരംഭിക്കും.
മഹിന്ദ്ര ഥാർ 5-ഡോർ
വാഹനം ഇന്ത്യൻ വിപണിയിൽ ഈ വർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോർ വിപുലീകൃത വീൽബേസ് അവതരിപ്പിക്കും. നേരത്തെയുള്ള 2.2-ലിറ്റർ ഡീസൽ, 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവ ഒരുപക്ഷേ വ്യത്യസ്‌ത ട്യൂണിംഗുകളാൽ കൂടുതൽ കരുത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാരുതി സുസുക്കി ജിംനി
നെക്‌സ ലൈനപ്പിൽ നിന്നുള്ള ഏറ്റവും ഉയർന്ന നേട്ടം ജിംനിക്കാണ്. ജിംനി K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉള്ളത്. അത് പരമാവധി 103 bhp കരുത്തും 134Nm പീക്ക് ടോർക്കും നൽകുന്നു. ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ 5-സ്‌പീഡ് MT, 4-സ്‌പീഡ് AT എന്നിവ ഉൾപ്പെടുന്നു. ഒരു ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി ഈ എസ്‌യുവിക്ക് ALLGRIP PRO 4W സംവിധാനവും നൽകിയിട്ടുണ്ട്.












Click it and Unblock the Notifications