ഒന്നല്ല നാല് ലോഞ്ചുകള്‍, മാരുതിക്കും ടൊയോട്ടയ്ക്കും എതിരാളിയായി ഫോര്‍ഡ്, തിരിച്ചുവരവ് ഇങ്ങനെ
ഇന്ത്യന്‍ വിപണിയിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ഫോര്‍ഡ്. പുതിയതായി നാല് മോഡലുകളാണ് പുറത്തിറക്കാന്‍ പോകുന്നത്. ഏറ്റവും നൂതനമായ ഫീച്ചറുകളും പ്രീമിയം ഡിസൈനുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതിക്കും ടൊയോട്ടയ്ക്കും വെല്ലുവിളിയായിട്ടാണ് ഫോര്‍ഡ് തിരിച്ചെത്തുന്നത്.
ആദ്യത്തേത് പുതിയ ഫോര്‍ഡ് എവറസ്റ്റ് കാറാണ്. ഫോര്‍ഡിന്റെ എന്‍ഡവര്‍ റീബ്രാന്‍ഡ് ചെയ്താണ് എവറസ്റ്റായി പുറത്തിറക്കുക. ഗംഭീര എക്സ്റ്റീരിയറാണ് ഇതിന്റെ ആകര്‍ഷണം. പുതിയ ഫ്രണ്ട് ഗ്രില്‍ ഇതിന് വരുന്നുണ്ട്. ബംപറുകളിലും അപ്‌ഡേറ്റുണ്ട്. സി ഷേപ്പിലുള്ള ഡിആര്‍എല്ലുകള്‍, എല്‍ ഷെയിപ്പിലുള്ള ടെയില്‍ ലാമ്പുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍, അഡാസ് സ്യൂട്ട് എന്നിവ ഈ കിടിലന്‍ കാറിന്റെ പ്രത്യേകതകളാണ്.

ഇന്റീരിയറും അതുപോലെ മികച്ചതാണ്. പുതിയ 12 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലസ്റ്റര്‍, റീഡിസൈന്‍ഡ് സെന്റര്‍ കണ്‍സോള്‍, ഡാഷ് ബോര്‍ഡ്, സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഗിയര്‍ മാറ്റുന്നതിന് ഇ ഷിഫ്റ്റര്‍ എന്നിവ പുതിയ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.2 ലിറ്റററിന്റെ 4 സിലിണ്ടര്‍ ടര്‍ബോ ഡീസലും, 3.2 ലിറ്ററിന്റെ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്നീ വേരിയന്റുകളില്‍ എവറസ്റ്റില്‍ ലഭ്യമാണ്.
2025ലായിരിക്കും ഇതിന്റെ ലോഞ്ചുണ്ടാവും. 50 ലക്ഷമായിരിക്കും ഇതിന്റെ വിപണി വില. ടൊയോട്ട ഹൈലക്‌സുമായിട്ടാണ് ഇവ വിപണിയില്‍ മത്സരിക്കുക. അടുത്തത് ഫോര്‍ഡിന്റെ എംപിവിയാണ്. എല്‍ഇഡി ഡിആര്‍എല്ലുകള്‍, സിഗ്നേച്ചര്‍ ഗ്രില്ലുകള്‍, സര്‍ക്കുലര്‍ വീല്‍ ആര്‍ച്ചസ്, റൂഫ് റെയിലുകള്‍ പനോരമിക് സണ്‍റൂഫുകള്‍ എന്നിവ ഇതിലുണ്ട്.
മികവുറ്റ ഇന്റീരീയറും ഈ കാറിനുണ്ട്. എവറസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എംപിവിയുടെയും ഇന്റീരീയര്‍ തയ്യാറാക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലസ്റ്റര്‍, ഡുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, പനോരമിക് സണ്‍റൂഫ്, എസി വെന്റിലേറ്ററുകള്‍ എന്നിവ ഇതിലുണ്ട്.
2025 അവസാനമോ 2026ലോ ആയിരിക്കും ഈ കാറിന്റെ ലോഞ്ച്. പന്ത്രണ്ടിനും 22 ലക്ഷത്തിനും ഇടയിലായിരിക്കും ഈ കാറിന്റെ വില. ഹ്യൂണ്ടായ് അല്‍ക്കാസര്‍, മാരുതി എക്‌സ്എല്‍6, കിയ കാരന്‍സ് എന്നിവയോടാണ് ഈ കാറിന്റെ മത്സരം. ഫോര്‍ഡിന്റെ എസ്‌യുവിയാണ് വരാനുള്ള മറ്റൊരു മിടുക്കന്‍. ചൈനയില്‍ ഇറക്കിയ എഡ്ജ് എല്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ എക്‌സ്റ്റീരിയര്‍ തയ്യാറാക്കിയിരിക്കുന്നത്.
മുമ്പില്‍ വമ്പനൊരു ഗ്രില്ലും ഡിആര്‍എല്ലുകളും ചേര്‍ന്നതാണ് ഇതിന്റെ എക്‌സ്റ്റീരിയര്‍. എവറസ്റ്റിനോട് സമാനമാണ് ഇതിന്റെയും ഇന്റീരിയര്‍. 2025 അവസാനമോ 2026 തുടക്കത്തിലോ തന്നെ ഇവയും പുറത്തിറക്കും. 12നും 22 ലക്ഷത്തിനും ഇടയിലായിരിക്കും ഈ കാറിന്റെ വില. ഫോര്‍ഡിന്റെ റേഞ്ചറും ഇതോടൊപ്പം പുറത്തിറങ്ങിയേക്കും. 2025ലായിരിക്കും റേഞ്ചറിന്റെ ലോഞ്ച്. 50 ലക്ഷമായിരിക്കും വില. എന്നാല്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications