Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിക്കൊമ്പൻമാരെ പോലെ തലയുയർത്തി ഹാച്ച്ബാക്കുകൾ; പട്ടികയിൽ ബലേനോയും ടിയാഗോയും, ഒപ്പം ഈ വണ്ടിയും...

വാഹനപ്രേമികളുടെ താൽപര്യങ്ങൾ മാറി വരുന്ന കാഴ്ച്ചകളാണ് കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രധാനമായും കാർ വിപണി ഇപ്പോൾ എസ്‌യുവികളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോവുന്നതെന്ന് നമുക്ക് ചിലപ്പോഴൊക്കെ തോന്നിപ്പോവും. എങ്കിലും ഇന്നും കോട്ടം തട്ടാത്ത ഒരു സെഗ്മെന്റ് മാത്രമേ കാർ വിപണിയിലുള്ളൂ, അത് സാക്ഷാൽ ഹാച്ച്ബാക്ക് ഏരിയയാണ്.

കഴിഞ്ഞ കാലങ്ങളിൽ പുറത്തിറങ്ങിയ പല ഹാച്ച്ബാക്കുകളും വലിയ രീതിയിൽ ഇപ്പോഴും വിൽപ്പന തുടരുന്നുണ്ട്. അതിൽ കൂടുതലും മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്. ടാറ്റയും തൊട്ടുപിന്നിലുണ്ട്. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് ഹാച്ച്ബാക്കുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

 hyundaii20

മാരുതി സുസുക്കി ബലേനോ

2022 മോഡൽ ബലേനോയാണ് കൂട്ടത്തിൽ ഏറ്റവും കേമൻ. ഹെഡ്-അപ്പ് ഡിസ്‌പ്ലേയും 360-ഡിഗ്രി ക്യാമറ വ്യൂവും ഉൾപ്പെടെയുള്ള സവിശേഷതകളാൽ സമ്പന്നമാണ് ഈ പ്രീമിയം ഹാച്ച്‌ബാക്ക്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങളിലാണ് കാർ പുറത്തിറക്കിയിരിക്കുന്നത്, മാനുവൽ ട്രാൻസ്‌മിഷനും എഎംടി ഓപ്ഷനുകളുമുള്ള ഒറ്റ പെട്രോൾ എഞ്ചിൻ ഇതിൽ വാഗ്‌ദാനം ചെയ്യുന്നു. 6.35 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റ്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകളിൽ ഒന്നാണ് സ്വിഫ്റ്റ്. ഈ വാഹനത്തിന്റെ ഹൃദയഭാഗത്ത് 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽ-ജെറ്റ് ഡ്യുവൽ-വിവിടി പെട്രോൾ എഞ്ചിനാണ്, ഇത് 89.7PS പരമാവധി കരുത്തും 113എൻഎം പീക്ക് ടോർക്കും വികസിപ്പിക്കുന്നു. ഇത് 5-സ്‌പീഡ് എംടി അല്ലെങ്കിൽ 5-സ്‌പീഡ് എഎംടി എന്നിവയുമായി ജോടിയാക്കാം. 5-സ്‌പീഡ് എംടി ഉള്ള ഒരുസിഎൻജി ഓപ്ഷനും (77.5PS, 98.5Nm) ഇതിൽ ഉണ്ടാവും. 7 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത്.

ഹ്യൂണ്ടായ് ഐ20

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പുതിയ ഐ20 ഹാച്ച്ബാക്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച ജനപ്രിയ ഹാച്ച്ബാക്കിന്റെ ഫെസ്‌ലിഫ്റ്റ് പതിപ്പാണിത്. വില 6.99 ലക്ഷം രൂപയിൽ (എക്‌സ്-ഷോറൂം) തുടങ്ങി 11.01 ലക്ഷം രൂപ വരെയാണ്. നിലവിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ഹാച്ച്ബാക്ക് കാറുകൾ ഒന്ന് കൂടിയാണ് ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ ഈ കരുത്തൻ.

ടാറ്റ ടിയാഗോ

പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിലാണ് ടിയാഗോ ശ്രേണി വരുന്നത്. ഈ ഹാച്ച്ബാക്കിന് റെവോട്രോൺ 1.2 ലിറ്റർ, 3-സിലിണ്ടർ, പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് പരമാവധി 86പിഎസ് പവറും 113എൻഎം പീക്ക് ടോർക്കും നൽകുന്നു. ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ 5-സ്‌പീഡ് MT, 5-സ്‌പീഡ് എഎംടി എന്നിവ ഉൾപ്പെടുന്നു. പെട്രോൾ മോഡലിന്റെ എക്‌സ് ഷോറൂം വില 6 ലക്ഷം മുതലാണ് ആരംഭിക്കുന്നത്.

മാരുതി സുസുക്കി വാഗൺആർ

ഇപ്പോൾ അതിന്റെ മൂന്നാം തലമുറയിൽ എത്തിനിൽക്കുമ്പോൾ മാരുതി സുസുക്കി വാഗൺആർ രണ്ട് കെ-സീരീസ്, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് (1.0-ലിറ്റർ, 1.2-ലിറ്റർ) വരുന്നത്. ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ എംടി, എഎംടി എന്നിവ ഉൾപ്പെടുന്നു. സിഎൻജിക്കും ഒരു ഓപ്ഷൻ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+