Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവർഷത്തിൽ ഇരുട്ടടി; കാറുകളുടെ വില കൂട്ടാൻ പ്രമുഖ ബ്രാൻഡുകൾ, തീരുമാനം പ്രഖ്യാപിച്ച കമ്പനികൾ ഇവയൊക്കെ...

വാഹന പ്രേമികൾക്ക് നിരാശ നൽകുന്ന വാർത്തയാണ് പുതുവർഷത്തിൽ കാത്തിരിക്കുന്നത്. നിങ്ങൾ ഏതെങ്കിലും വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് എത്രയും പെട്ടെന്നാക്കുന്നതാവും നല്ലത്. കാരണം 2024ൽ തങ്ങളുടെ വിവിധ മോഡലുകൾക്ക് വില കൂട്ടാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ. ഈ വർഷം അവസാനം ഒട്ടുമിക്ക കമ്പനികളും ഓഫറുകൾ പ്രഖ്യാപിക്കുകയും വൻ തുകയ്‌ഡ്‌ കിഴിവ് ഉൾപ്പെടെ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു.

എന്നാൽ ഇതിന്റെ ആശ്വാസം ആസ്വദിക്കും മുൻപാണ് പുതുവർഷത്തിൽ വില കൂട്ടുമെന്ന പ്രഖ്യാപനവുമായി കമ്പനികൾ രംഗത്ത് വന്നിരിക്കുന്നത്. വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചവരിൽ രാജ്യത്ത് ഏറ്റവും പ്രമുഖ കമ്പനികൾ എല്ലാമുണ്ട് എന്നതാണ് ഏറ്റവും പ്രധാന കാര്യം. വർധിച്ചുവരുന്ന നിർമാണ ചിലവ് ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ നടപടി. ഇതോടെ നിലവിലെ വിലക്കുറവ് കൊണ്ടുണ്ടായ നഷ്‌ടം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് കമ്പനികൾ.

 marutisuzuki

വരാനിരിക്കുന്ന വർഷം വാഹനങ്ങളുടെ വില വർധിപ്പിച്ച കമ്പനികൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

മാരുതി സുസുക്കി

ഈ വർഷം ഏപ്രിലിൽ മാരുതി സുസുക്കി ഇന്ത്യ അവസാനമായി വാഹന വില 0.8 ശതമാനം വർധിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി മൊത്തം 2.4 ശതമാനം വിലവർദ്ധനവാണ് നടപ്പിലാക്കിയത്. നേരത്തെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മാരുതിയുടെ ടോപ് ഒഫീഷ്യൽ ആയ ശശാങ്ക് ശ്രീവാസ്‌തവ സ്‌റ്റീൽ വിലകുതിച്ചുയരുന്ന കാര്യം ഉൾപ്പടെ ചൂണ്ടിക്കാട്ടിയിരുന്നു.

ടാറ്റ മോട്ടോഴ്‌സ്

പാസഞ്ചർ വാഹനങ്ങളുടെയും ഇലക്ട്രിക് വാഹന പോർട്ട്‌ഫോളിയോയുടെയും ആസൂത്രിത വർധനയ്‌ക്കൊപ്പം 2024 ജനുവരിയിൽ വില വർധനയും ടാറ്റ മോട്ടോഴ്‌സ് പരിഗണിക്കുന്നുണ്ട്. എന്നാൽ വരും വർഷത്തിൽ പ്രതീക്ഷിക്കുന്ന വില വർധനവിന്റെ ശതമാനം എത്രയെന്ന് പ്രമുഖ വാഹന നിർമ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

2024 ജനുവരിയിൽ ഞങ്ങളുടെ പാസഞ്ചർ വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വില വർധിപ്പിക്കുന്ന കാര്യം ഞങ്ങൾ പരിഗണിക്കുന്നു. വർദ്ധനവിന്റെ തോതും കൃത്യമായ വിശദാംശങ്ങളും ഏതാനും ആഴ്‌ചകൾക്കുള്ളിൽ പ്രഖ്യാപിക്കും; കമ്പനിയുടെ വക്താവ് നവംബറിൽ അറിയിച്ചിരുന്നു.

മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്രയും തങ്ങളുടെ ഫോർ വീലർ വാഹനങ്ങളുടെ വില വരും വർഷത്തിൽ വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും, വിലക്കയറ്റത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കമ്പനി നൽകുന്നില്ല. പണപ്പെരുപ്പം മൂലമുള്ള ചെലവുകൾ വർധിച്ചതാണ് വിലവർദ്ധനവിന് കാരണമായതെന്ന് മഹീന്ദ്ര.

ഓഡി ഇന്ത്യ

പ്രവർത്തന ചെലവും അസംസ്‌കൃത വസ്‌തുക്കളുടെ ഡിമാൻഡും വർധിക്കുന്നതിനാൽ അടുത്ത വർഷം ജനുവരി മുതൽ ഇന്ത്യയിലെ വാഹനങ്ങളുടെ വില 2 ശതമാനം വരെ വർധിപ്പിക്കുമെന്ന് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി നേരത്തെ അറിയിച്ചിരുന്നു. വില വർധന 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+