Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹർദിക് പാണ്ഡ്യ ഇനി റേഞ്ച് റോവറിൽ ചീറിപ്പായും; സ്വന്തമാക്കിയത് ഈ ആഡംബര എസ്‌യുവി, വില 1.6 കോടി..!

ഇന്ത്യൻ ക്രിക്കറ്റിലെ സെൻസേഷണൽ താരങ്ങളിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ എന്ന് നിസംശയം പറയാം. തന്റേതായ സ്വതസിദ്ധമായ ശൈലി കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ ആരാധകരെ എന്നും കൈയിലെടുക്കാൻ ഈ മുംബൈ ഇന്ത്യൻസ് നായകന് കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ കൂടിയായ പാണ്ഡ്യ ഒരൽപം ആഡംബരങ്ങളോട് ഭ്രമമുള്ള വ്യക്തി കൂടിയാണ്.

താരത്തിന്റെ സോഷ്യൽ മീഡിയ പോസ്‌റ്റുകളും ജീവിത ശൈലിയും ഒക്കെ കാണുമ്പോൾ നിങ്ങൾക്ക് അത് ബോധ്യമാവും. ആ ആഡംബരത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിസമ്പന്നൻമാർ മാത്രം സ്വന്തമാക്കിയിരുന്ന ഒരു ആഡംബര എസ്‌യുവി വാഹനം സ്വന്തം ഗ്യാരേജിൽ എത്തിച്ചുകൊണ്ടാണ് പാണ്ഡ്യ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

hardikpandyacarsrangerover

ഒന്നും രണ്ടും ലക്ഷങ്ങളല്ല, കോടികൾ വിലയുള്ള വാഹനമാണ് പാണ്ഡ്യ സ്വന്തമാക്കിയത്. റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവിയാണ് ഹർദിക് പാണ്ഡ്യ വാങ്ങിയിരിക്കുന്നത്. താരം ഇത് വാങ്ങിയ ശേഷമുള്ള വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. കറുപ്പ് നിറമുള്ള എഡിഷനാണ് പാണ്ഡ്യ സ്വന്തമാക്കിയിരിക്കുന്നത്.

ഏകദേശം ഒന്നരകോടിയിൽ അധികം, കൃത്യമായി പറഞ്ഞാൽ 1.6 കോടി രൂപയാണ് ഇതിന്റെ വില. ഇതോടെ ആരാധകരും ആവേശത്തിലാണ്. നിരവധി ആഡംബര ഫീച്ചറുകൾ അടങ്ങിയതാണ് റേഞ്ച് റോവറിന്റെ ഈ എസ്‌യുവി. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ ഹർദിക് പാണ്ഡ്യ തന്നെ ഈ വാഹനം ഓടിച്ചുകൊണ്ട് വരുന്നത് കാണാമായിരുന്നു. മുംബൈ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്.

എന്നാൽ ഹർദിക് ഈ വാഹനം സ്വന്തമാക്കിയതിന് പിന്നാലെ ആരാധകരിൽ ചിലർ താരത്തിന്റെ കുടുംബ ജീവിതത്തിലെ പാളിച്ചകളിൽ തളരാത്തതിനെ കുറിച്ച് കമന്റ് രേഖപ്പെടുത്തിയിരുന്നു. നിരവധി ആരാധകരാണ് താരത്തിന്റെ വളർച്ചയിൽ സന്തോഷം പ്രകടിപ്പിച്ചത്. ഒപ്പം കൂടുതൽ നേട്ടങ്ങൾ താരത്തെ തേടി എടത്തട്ടെയെന്നും ചിലർ പറയുന്നു.

വാഹനത്തിന്റെ ഫീച്ചറുകൾ ഇങ്ങനെ

ആകർഷകമായ എൽഇഡി ഹെഡ്‌ലൈറ്റുകളും ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ലും ഉള്ള മുൻവശത്തോട് കൂടിയാണ് ഈ എസ്‌യുവി ഭീമൻ എത്തുന്നത്. ആരും കണ്ടാൽ ഒന്ന് നോക്കി നിന്ന് പോവുന്ന തരത്തിലുള്ളതാണ് ഈ വാഹനത്തിന്റെ പുറംകാഴ്‌ച. ഉൾവശത്ത് പിന്നെ പ്രത്യേകം പാറയേണ്ടതില്ലല്ലോ, ആഡംബരത്തിന്റെ എല്ലാവിധ കാഴ്‌ചകളും പ്രകടമാണ്.

എഞ്ചിൻ സവിശേഷതകളിലും ഒട്ടും പിന്നിൽ അല്ല പാണ്ഡ്യയുടെ ഈ പടക്കുതിര. 3.0 ലിറ്റർ ടർബോചാർജ്ഡ് വി6 പെട്രോൾ എഞ്ചിനാണ് ഇതിന്റെ നട്ടെല്ല്. 394 ബിഎച്ച്പിയും 550 എൻഎം ടോർക്കും നൽകുന്ന കരുത്തുറ്റ എഞ്ചിൻ തന്നെയാണിത്. 8-സ്‌പീഡ്‌ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനാണ് ഇതിന് നൽകിയിരിക്കുന്നത്. ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷക്കായി നിരവധി അഡാസ് സവിശേഷതകളും ഇതിലുണ്ട്.

പാണ്ഡ്യയുടെ കാർ ശേഖരം അമ്പരപ്പിക്കും

ഇപ്പോൾ വാങ്ങിയിരിക്കുന്ന റേഞ്ച് റോവർ സ്‌പോർട് ഉൾപ്പെടെ ഒട്ടേറെ ആഡംബര കാറുകൾ ഹർദിക് പാണ്ഡ്യയ്ക്ക് സ്വന്തമായുണ്ട്. ശരിക്കും വാഹന പ്രേമികളെ അമ്പരപ്പിക്കുന്ന കാർ കളക്ഷനാണ് പാണ്ഡ്യയുടേത്. അതിൽ ടൊയോട്ട എറ്റിയോസ്, ജീപ്പ് കോമ്പസ്, ഔഡി എ6, പോർഷെ കയെൻ, മെഴ്‌സിഡസ് എഎംജി ജി 63, റേഞ്ച് റോവർ വോഗ് എന്നിങ്ങനെയാണ് പാണ്ഡ്യയുടെ കാർ ശേഖരത്തിലുള്ളത്. ഒപ്പം പാണ്ഡ്യായ്ക്ക് റോൾസ് റോയ്‌സ് വാഹനവും ഉണ്ടെന്ന് പറയപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+