ഡെസ്‌റ്റിനി ഹീറോയാടാ ഹീറോ; അല്ലെങ്കിൽ പിന്നെ ഇമ്മാതിരി ഫീച്ചറുകൾ ഒക്കെ കൊടുക്കുമോ? കണ്ണ് വയ്ക്കല്ലേ
ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വിലസിയിരുന്ന കമ്പനിയാണ് ഹീറോ. ഒരു കാലത്ത് ഹോണ്ടയുമായി ചേർന്ന് വിപണി പൂർണമായും പിടിച്ചടക്കിയിരുന്ന അവർ ഇന്നും ആ പ്രതാപം കൈവിട്ടിട്ടില്ല. ധാരാളം പുത്തൻ മോഡലുകളുമായി അവർ നിരന്തരം വിപണിയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും കൂടുതൽ വിൽപ്പന നടത്തി ഉപഭോക്താക്കളെ ആകർഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്.
എന്നാൽ അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം അവരുടെ നിലവിലെ ചില മോഡലുകൾ എത്രത്തോളം ഉപഭോക്താക്കളെ ആകർഷിക്കുന്ന എന്നതാണ്. അതുകൊണ്ടാവണം അവരുടെ ജനപ്രിയ സ്‌കൂട്ടറുകളിൽ ഒന്നായ ഡെസ്‌റ്റിനിയുടെ ഒരു പുതിയ വകഭേദത്തെ വിപണിയിൽ എത്തിക്കാൻ കമ്പനി ഒരുങ്ങുന്നത്.

ഇന്ത്യക്കാർ എന്നും സ്‌കൂട്ടറുകൾക്ക് പ്രാധാന്യം നൽകുന്നതിലെ മുഖ്യ കാരണം അവയുടെ മൾട്ടി പർപ്പസ് സൗകര്യം തന്നെയാണ്. ഒരു ബൈക്കിന് ചെയ്യാൻ കഴിയുന്നതിലും എത്രയോ അധികം കാര്യങ്ങൾ ഒരു സ്‌കൂട്ടർ ചെയ്യുന്നു. സാധനങ്ങൾ സ്‌റ്റോർ ചെയ്യാനും ഹെൽമറ്റ് സൂക്ഷിക്കാനും ഒക്കെ സ്‌കൂട്ടറുകൾ തന്നെയാണ് നല്ല ഓപ്‌ഷൻ. അത്തരക്കാരെ ലക്ഷ്യമിട്ടാണ് ഹീറോ തങ്ങളുടെ ജനപ്രിയ മോഡലിന്റെ രണ്ടാം തലമുറയുമായി രംഗത്ത് വരുന്നത്.
ഹീറോ ഡെസ്‌റ്റിനി 125 2024
പുതിയ ജനറേഷൻ ഡെസ്‌റ്റിനി രണ്ട് വിശാലമായ ട്രിം ലെവലുകളിൽ ലഭ്യമാവും. ഇതിൽ അടിസ്ഥാന വേരിയന്റ് മൂന്ന് കളർ സ്‌കീമുകളിൽ ലഭ്യമാണ്: എറ്റേണൽ വൈറ്റ്, റീഗൽ ബ്ലാക്ക്, ഗ്രൂവി റെഡ്. ഹൈ-എൻഡ് എന്നിവയാണത്. മറ്റ് വേരിയന്റുകൾ മിസ്‌റ്റിക് മജന്ത (പിങ്ക്), കോസ്‌മിക് ബ്ലൂ, എറ്റേണൽ വൈറ്റ്, റീഗൽ ബ്ലാക്ക് എന്നിവയുൾപ്പെടെ അധിക പെയിന്റുകൾ ഉൾപ്പെടുന്ന ഓപ്‌ഷനിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയും.
പുതിയ ഡെസ്‌റ്റിനിയിൽ സിഗ്നേച്ചർ എച്ച് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ടെയിൽ ലാമ്പുകളും നൽകിയിട്ടുണ്ട്. എന്നാൽ സിഗ്നലുകൾ മുൻ മോഡലിൽ നിന്ന് അൽപ്പം താഴ്ന്ന നിലയിലാണ്. ഇന്ധന ടാങ്ക് സീറ്റിനടിയിൽ തന്നെ കൊടുത്തിരിക്കുന്നു. സ്‌കൂട്ടറിന്റെ വലുപ്പത്തിൽ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ ശേഷിയേയും അതിന്റെ രൂപഭാവത്തെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
സീറ്റിനടിയിലെ സ്‌റ്റോറേജ് 19 ലിറ്ററും ഇന്ധന ടാങ്ക് കപ്പാസിറ്റി 5 ലിറ്ററുമാണ് എന്നത് പ്രത്യേകം ഓർക്കണം. സാമാന്യം ഭേദപ്പെട്ട സ്‌റ്റോറേജ് തന്നെയാണത് എന്ന കാര്യം മറക്കരുത്. ബേസിക് വേരിയന്റിൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഫ്രണ്ട് ഡ്രം ബ്രേക്ക്, ടൈപ്പ്-എ ചാർജിംഗ് പോർട്ട്, ചെറിയ എൽസിഡി ഇൻസെറ്റുള്ള അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, ബൂട്ട് ലാമ്പ് എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
ഈ വാഹനത്തിന്റെ വില ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തുവിടും എന്നാണ് ലഭ്യമായ വിവരം. നിലവിൽ വിപണിയിൽ പ്രധാനമായും ടിവിഎസ് ജുപിറ്റർ ഉൾപ്പെടയുള്ള മുൻനിര സ്‌കൂട്ടറുകളുമായാവും ഈ മോഡൽ മത്സരിക്കുക. അതുകൊണ്ട് തന്നെ കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്ന് സാരം.












Click it and Unblock the Notifications