ഹീറോയുടെ മാവ്റിക് എത്തുന്നത് പലതും മനസിൽ കണ്ട് തന്നെ..; റോയൽ എൻഫീൽഡിനെ പൂട്ടുക ലക്ഷ്യം...
ഹീറോയുടെ മാവ്റിക് കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ വാഹനത്തെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. റോയൽ എൻഫീൽഡിന്റെ വെല്ലാനാണ് ഈ മോഡൽ ഹീറോ അവതരിപ്പിച്ചതെന്നാണ് ഒട്ടുമിക്ക വാഹന പ്രേമികളും അഭിപ്രായപ്പെടുന്നത്. പ്രമുഖ കമ്പനിയായ ഹാർലി-ഡേവിഡ്‌സണുമായി സഹകരിച്ച് വികസിപ്പിച്ച ഈ മോട്ടോർസൈക്കിൾ എക്‌സ്440 റോഡ്‌സ്‌റ്ററിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.
അഞ്ച് കളർ ഓപ്ഷനുകളിൽ മാവ്‌റിക് 440 ലഭ്യമാകും , അത് മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിക്കുന്നത്. അടിസ്ഥാന പതിപ്പ് സ്‌പോക്ക് വീലുകളോട് കൂടിയതാണ്, കൂടാതെ ഒറ്റ ആർട്ടിക് വൈറ്റ് പെയിന്റ് സ്‌കീമിൽ ഇത് ലഭ്യമാകും. മിഡ് വേരിയന്റിന് അലോയ് വീലുകൾ ലഭിക്കും, കൂടാതെ സെലസ്‌റ്റിയൽ ബ്ലൂ, ഫിയർലെസ് റെഡ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും.

ടോപ്പ്-സ്പെക് ട്രിം മെഷീൻ ചെയ്‌ത അലോയ് വീലുൾക്കൊപ്പം ഫാന്റം ബ്ലാക്ക്, എനിഗ്മ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വാഗ്‌ദാനം ചെയ്യുന്നു. മാവ്റിക് 440-ന്റെ ബുക്കിംഗ് 2024 ഫെബ്രുവരിയിൽ ആരംഭിക്കും, അപ്പോഴായിരിക്കും കമ്പനി മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിക്കുക. അതേസമയം, ബൈക്കിന്റെ വിതരണം 2024 ഏപ്രിൽ മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വ്യത്യസ്‌തമായ ഡിസൈനോട് കൂടിയ രൂപ കൽപനയാണ് ഈ വാഹനത്തെ സവിശേഷമാക്കുന്നത്. ഇന്ധന ടാങ്ക് ഒരുക്കിയത് ഇത്തരത്തിൽ സ്‌റ്റൈലിഷ് ലുക്കിന് കൂടുതൽ പ്രാധാന്യം നൽകി കൊണ്ടാണ്. അതേസമയം, എൽഇഡി പ്രൊജക്ടർ സജ്ജീകരണവും എച്ച് ആകൃതിയിലുള്ള ഡിആർഎല്ലും ഉള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് മറ്റൊരു പ്രത്യേകത. ഈ വാഹനത്തിന് ചെറിയ ടെയിൽ സെക്ഷനും സ്‌കൂപ്പ്-ഔട്ട് സിംഗിൾ പീസ് സീറ്റും ലഭിക്കുന്നു.
കൂടാതെ പുതുതായി അവതരിപ്പിച്ച ഫ്ലാറ്റ് ട്യൂബുലാർ ഹാൻഡിൽബാർ മോട്ടോർസൈക്കിളിന് ഒരു സ്‌പോർട്ടി ആറ്റിട്യൂഡ് നൽകുന്നു എന്നതാണ് സത്യം. ഫീച്ചറുകളുടെ കാര്യത്തിൽ, ഹീറോ മാവ്‌റിക് 440ന് പൂർണ്ണ എൽഇഡി ലൈറ്റിംഗും ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, മെസേജ് അലേർട്ടുകൾ എന്നിവയോടുകൂടിയ പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ ലഭിക്കും.
യുഎസ്ബി-സി ചാർജിംഗ് പോർട്ട്, സ്ലിപ്പർ ക്ലച്ച് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഹാർലി-ഡേവിഡ്‌സൺ എക്‌സ്440ന് കരുത്ത് പകരുന്ന അതേ 440സിസി, ഓയിൽ-കൂൾഡ് എഞ്ചിൻ തന്നെയാണ് ഹീറോ മാവെറിക് 440ലും ഉപയോഗിച്ചിരിക്കുന്നത്. 1.8 ലക്ഷം രൂപ മുതലായിരിക്കും (എക്‌സ് ഷോറൂം) ഇതിന്റെ വില ആരംഭിക്കുക എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications