ഇനി എല്ലാവർക്കും ഹീറോ ആയി ചെത്തി പറക്കാം; എക്‌സ്ട്രീം 125ആർ വിപണിയിൽ, വില ഒരു ലക്ഷത്തിൽ താഴെ...
പ്രീമിയം സെഗ്‌മെന്റിൽ എക്കാലത്തും ഇന്ത്യൻ വാഹന വിപണിയിൽ ബൈക്കുകൾക്ക് ക്ഷാമം ഉണ്ടായിട്ടില്ല. അവിടെ ഏറ്റവും മികച്ച വാഹനങ്ങൾ തന്നെ ഉറപ്പാക്കാൻ വൻകിട കമ്പനികൾ എപ്പോഴും ശ്രമിക്കാറുണ്ട് താനും. എന്നാൽ മിഡിൽ ക്ലാസിന് ഏറ്റവും ആശ്രയമായ എൻട്രി ലെവൽ സെഗ്‌മെന്റിൽ വളരെ കുറച്ച് കമ്പനികൾ മാത്രമേ കൃത്യമായ ഇടവേളകളിൽ മികച്ച വാഹനങ്ങൾ അവതരിപ്പിക്കാറുള്ളൂ.
അത്തരത്തിൽ സാധാരണക്കാരുടെ പൾസ് കൃത്യമായി മനസിലാക്കി ഭേദപ്പെട്ട വാഹനങ്ങൾ കുറഞ്ഞ വിലയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് ഹീറോ മോട്ടോകോർപ്പ്. ഇന്ത്യയിൽ ഏറ്റവുമധികം സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ പലതും അവരുടേതാണ്.

ഇത്തവണയും അവർ പതിവ് തെറ്റിച്ചിട്ടില്ല എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. ഹീറോയുടെ എക്‌സ്ട്രീം 125ആർ എന്ന മോഡലാണ് ഉപയോക്താക്കളുടെ മനസ് കീഴടക്കാൻ എത്തിയിരിക്കുന്നത്. പുതിയ എക്‌സ്ട്രീം 125ആർ കമ്പനിയുടെ 125 സിസി പോർട്ട്‌ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, നിലവിൽ ഗ്ലാമർ, സൂപ്പർ സ്‌പ്ലെൻഡർ, സൂപ്പർ സ്‌പ്ലെൻഡർ എക്‌സ്‌ടെക് എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
95,000 രൂപ പ്രാരംഭ വിലയിലാണ് (എക്‌സ്-ഷോറൂം) ഹീറോ എക്‌സ്ട്രീം 125ആ ഇന്ന് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എഞ്ചിൻ ബാലൻസ് ടെക്നോളജി ഉള്ള പുതിയ 125സിസി സ്പ്രിന്റ് മോട്ടോർ ആണ് ഇതിന്റെ ഹൃദയഭാഗത്ത് (മിനുസമാർന്ന പവർ റെസ്‌പോൺസും തൽക്ഷണ ടോർക്കും). ഹീറോ എക്‌സ്ട്രീം 125ആർ മൈലേജ് ലിറ്ററിന് 66 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഹീറോ എക്‌സ്ട്രീം 125ആറിൽ ഭാരം കുറഞ്ഞതും ഹെവി-ഡ്യൂട്ടി ഡയമണ്ട്-ടൈപ്പ് ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷനും പിന്നിൽ ഏഴ് സ്‌റ്റെപ്പ് അഡ്‌ജസ്‌റ്റബിൾ മോണോഷോക്കും ഉണ്ട്. വീതിയേറിയ 120/80 സെക്ഷൻ പിൻ ടയറുള്ള അലോയ് വീലുകളാണ് മോട്ടോർസൈക്കിളിനുള്ളത്. 276 എംഎം ഫ്രണ്ട് ഡിസ്‌കുള്ള സെഗ്‌മെന്റ്-ഫസ്‌റ്റ് സിംഗിൾ-ചാനൽ എബിഎസാണ് ഇതിൽ കമ്പനി ഒരുക്കിയത്.
സെഗ്‌മെന്റ്-ഫസ്‌റ്റ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി വിങ്കറുകൾ, ടെയ്‌ലാമ്പ്, കോംപാക്റ്റ് മഫ്‌ളർ, വീൽ കവർ എന്നിവയാണ് ഹീറോ എക്‌സ്ട്രീം 125ആറിന്റെ ശ്രദ്ധേയമായ സവിശേഷതകളിൽ ചിലത്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും കോൾ, എസ്എംഎസ് അലേർട്ടുകൾക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉള്ള നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററും മോട്ടോർസൈക്കിളിന് ലഭിക്കുന്നു, കൂടാതെ ഒരു ഹസാർഡ് ലാമ്പും വാഹനത്തിനുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications