ഇനി വിപണിയിൽ ഹോണ്ടയുടെ താണ്ഡവം; ആക്‌ടീവ ഇവിയുടെ ലുക്ക് കണ്ടാൽ ആരും വീഴും, വർക്ക് കൊണ്ട് ഞെട്ടിക്കുമോ?
ഇന്നത്തെ കാലത്ത് ഇരചക്ര വാഹനങ്ങൾ വാങ്ങുന്നവരെ കാത്ത് ഒട്ടേറെ ഓപ്‌ഷനുകൾ മുൻപിലുണ്ട്. ധാരാളം കമ്പനികളാണ് നമ്മുടെ നാട്ടിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചു കൊണ്ട് രംഗത്ത് വരുന്നത്. പണ്ടത്തെ പോലെ ചെറിയ രീതിയിലുള്ള സാധ്യതകളല്ല വിപണി തുറന്നു വച്ചിട്ടുള്ളത്. ഗിയർലെസ് സ്‌കൂട്ടറുകൾ ആയാലും സാധാരണ ബൈക്കുകൾ ആയാലും വലിയ രീതിയിൽ മാറ്റത്തിന് വിധേയമായ സമയം കൂടിയാണിത്.
എന്നാൽ പണ്ടൊക്കെ ചുരുക്കം ചില വാഹനങ്ങൾ മാത്രമാണ് നമുക്ക് വാങ്ങാനായി മുൻപിലുണ്ടായിരുന്നത്. അതിൽ ചിലതൊക്കെ എന്നും മനസിൽ നിലനിൽക്കുന്ന മോഡലുകളാണ്. അത്തരത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നമുക്ക് മുൻപിലുള്ള ഒരു മോഡലാണ് ഹോണ്ട അവതരിപ്പിക്കുന്ന ആക്‌ടീവ. എത്രയോ സാധാരണക്കാരുടെ ആദ്യ വാഹനമായിരുന്നു ഇതെന്ന് നിസംശയം പറയാം.

ഇടക്കാലത്ത് പുത്തൻ വണ്ടികളുടെ വരവോടെ ഒന്ന് പിന്നോട്ട് പോയെങ്കിലും തന്റെ മാർക്കറ്റ് പിടിക്കാനുള്ള ആക്‌ടീവയുടെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിനവർ പുതിയ കാലത്തിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്നു എന്നതാണ് നല്ല കാര്യം. അതെ നാളെയുടെ വാഗ്‌ദാനമായ ഇലക്ട്രിക് മേഖലയിലേക്ക് ആക്‌ടീവ ചുവടുമാറുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നതാണ്.
അതുകൊണ്ട് തന്നെ ഇതൊരു ഞെട്ടിക്കുന്ന വാർത്തയല്ല. എന്നാൽ ഏറ്റവും ഒടുവിൽ ഹോണ്ട ആ വാഹനത്തിന്റെ ടീസർ പുറത്തുവിട്ടതോടെ ഞെട്ടാതിരിക്കാൻ തരമില്ല. കാരണം നിങ്ങൾ ഇതുവരെ കണ്ട ആക്‌ടീവയല്ല അതിൽ കാണാൻ കഴിയുക. ശരിക്കും ഇലക്ട്രിക് വിപണി പിടിക്കാൻ ഹോണ്ടയുടെ താണ്ഡവം തന്നെയാണ് ഈ വാഹനം എന്ന് നിസംശയം പറയാം.
ധാരാളം പ്രത്യേകതകളുമായാണ് ആക്‌ടീവ ഈ വാഹനം പുറത്തിറക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ആ പ്രതീക്ഷകളെയൊക്കെ കടത്തിവെട്ടുന്ന ഐറ്റം തന്നെയാണ് ഹോണ്ട പടച്ചുവിട്ടിരിക്കുന്നത്. ടീസറിൽ വാഹനത്തിന്റെ ചില സവിശേഷമായ രൂപഭാവങ്ങൾ മാത്രമാണ് പ്രകടമാവുന്നത്. എന്നാൽ അതിൽ ഒരുപാട് നിർണായക മാറ്റങ്ങൾ അടങ്ങിയിരിക്കുന്നു.
അതിന്റെ ഇലക്ട്രിക് മോട്ടോർ ഉൾപ്പെടെയുള്ളവ ടീസറിൽ കാണിക്കുന്നുണ്ട്. വാഹനത്തിൽ എംആർഎഫ് ടയറുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ മറ്റൊരു സുപ്രധാന സവിശേഷത എന്തെന്നാൽ യാത്ര കൊടുത്താൽ സുഖകരമാക്കാൻ ലക്ഷ്യമിട്ടുള്ള സീറ്റുകളുടെ പരിഷ്‌കരണമാണ്. നീണ്ട സീറ്റുകളാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. ഇത് യാത്രക്കാരനും പിന്നിൽ ഇരിക്കുന്നയാൾക്കും നല്ല യാത്രാ സുഖം നൽകും.
നൂറ് കിലോമീറ്ററിൽ അധികം റേഞ്ച് വാഗ്‌ദാനം ചെയ്യുന്നതാവും ഈ ഇലക്ട്രിക് സ്‌കൂട്ടർ. കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തുന്ന നിലയിലാവും ഈ വാഹനത്തിന്റെ ഡിസൈൻ രീതികളെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. നവംബർ 27ന് വാഹനം ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ അടുത്ത വർഷം മാത്രമേ അവതരിപികുകയുള്ളൂ.
110 സിസി ഐസിഇ സ്‌കൂട്ടറുമായി താരതമ്യപ്പെടുത്താവുന്ന ഒരു ഇലക്ട്രിക് ഇരുചക്ര വാഹനമാണ് ഹോണ്ട ഇന്ത്യൻ മാർക്കറ്റിൽ കൊണ്ട് വരുന്നതെന്ന് വ്യക്തമാണ്. എന്നാൽ ശരിക്കും പറഞ്ഞാൽ പുതിയൊരു മോഡൽ തിരഞ്ഞെടുക്കാതെ നിലവിലെ ആക്‌ടീവയെ തന്നെ ഇവിക്കായി തിരഞ്ഞെടുത്തത് ജനങ്ങൾക്ക് ഇടയിലെ ഈ വാഹനത്തിന്റെ മതിപ്പ് ഓർത്തിട്ട് തന്നെയാണ്.അത് പാലിക്കാൻ വാഹനത്തിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications