ഒരു ഹോണ്ട കാറൊക്കെ വേണ്ടേ? ഈ മോഡലുകളിൽ ഒന്ന് തന്നെ അങ്ങ് വാങ്ങിയാലോ, വില കുറയുന്നത് 83000 രൂപ വരെ
ഇന്ത്യൻ വാഹന വിപണിയിൽ കരുത്തുകാട്ടിയ വിദേശ കമ്പനികളിൽ ചുരുക്കം ചിലരിൽ ഒന്നാണ് ഹോണ്ട മോട്ടോഴ്‌സ്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഹോണ്ട കാറുകൾ മികച്ച രീതിയിൽ വിൽപ്പന നടത്തുകയും മെച്ചപ്പെട്ട ഫീച്ചറുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ട് മുന്നേറുകയും ചെയ്‌തപ്പോഴും ഹോണ്ട വിശ്രമിക്കാൻ തയ്യാറല്ല. പുതിയ സാമ്പത്തിക വർഷം വിൽപന കൂടുതൽ വർധിക്കാനുള്ള പരിപാടികളുമായി ഹോണ്ട ഇറങ്ങി കഴിഞ്ഞു.
ഏപ്രിൽ മാസത്തിൽ വിവിധ മോഡലുകൾക്ക് വമ്പൻ ഡിസ്‌കൗണ്ട് ആണ് കമ്പനി പ്രഖ്യാപിച്ചിരികുന്നത്. അതിൽ ജനപ്രിയ മോഡലുകളായ അമേസ്, സിറ്റി, എലിവേറ്റ് എന്നിവ കൂടി ഉൾപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏകദേശം പരമാവധി 83000 രൂപ വരെയാണ് കമ്പനി ഈ കാറുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവ്.

അമേസ് ഓഫറുകൾ: ഹോണ്ടയുടെ ഏറ്റവും കൂടുതൽ ജനപ്രിയ മോഡലുകളിൽ ഒന്ന് തന്നെയാണിത്. നിലവിൽ ഏറ്റവും ഉയർന്ന ഡിസ്‌കൗണ്ട് ലഭ്യമാവുക ഹോണ്ട അമേസിനാണ്. 30,000 രൂപ സ്പെഷ്യൽ എഡിഷൻ ആനുകൂല്യം, 20,000 രൂപ പ്രത്യേക കോർപ്പറേറ്റ് സ്‌കീം കിഴിവ്, 3,000 രൂപ കോർപ്പറേറ്റ് കിഴിവ്, 6,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ ലോയൽറ്റി ബോണസ്എന്നിങ്ങനെ 83,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളോടെയാണ് അമേസിന്റെ എലൈറ്റ് വകഭേദം ലഭ്യമാവുക.
ഹോണ്ട സിറ്റി ഡിസ്‌കൗണ്ടുകൾ: ഹോണ്ടയുടെ മറ്റൊരു ജനപ്രിയ വാഹനമാണിത്. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 4,000 രൂപ ലോയൽറ്റി ബോണസ്, 6,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 36000 രൂപ വിലമതിക്കുന്ന സ്‌പെഷ്യൽ എഡിഷൻ ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടെ എലഗൻ്റ് വേരിയന്റിന് 71,500 രൂപ വരെയാണ് ഈ മോഡലിൽ ലഭിക്കുക.
കൂടാതെ ഇതേ കാറിന്റെ ഇസെഡ് എക്‌സ് വേരിയൻ്റിന് 45,000 രൂപ വരെ കിഴിവ് ലഭിക്കും, മറ്റ് വേരിയന്റുകൾക്ക് 35,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങൾ ലഭ്യമാണ്. ഹോണ്ട സിറ്റി ഹൈബ്രിഡ് നിലവിൽ 65,000 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ടിലും ലഭ്യമാണ്.
ഹോണ്ട എലിവേറ്റ് കാർ: ഹോണ്ടയുടെ പുതിയ മോഡുകളിൽ ഒന്ന്. 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 4,000 രൂപ ലോയൽറ്റി ബോണസ്, എല്ലാ വേരിയന്റുകളിലും 5,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ഉൾപ്പെടെ 19,000 രൂപയോടെയാണ് എലിവേറ്റ് എസ്‌യുവി നൽകുന്ന ഓഫർ. സിറ്റിയുടെ അതേ 121 എച്ച്‌പി, 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് ഈ എസ്‌യുവിയും ഓടുന്നത്.












Click it and Unblock the Notifications