Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോണ്ട കാർ ഉള്ളവർക്ക് മുട്ടൻ പണി; 92,672 വാഹനങ്ങൾ തിരിച്ചുവിളിച്ചു, പട്ടികയിൽ നിങ്ങളുടെ വാഹനം ഉണ്ടോ? നോക്കാം

ഇന്ത്യൻ വാഹന വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ഹോണ്ട കാർസ്. അവരുടെ നിരവധി മോഡലുകളാണ് രാജ്യത്ത് വൻതോതിൽ വിൽപ്പന നടത്തുന്നത്. ഹോണ്ടയുടെ വിശ്വാസ്യത തന്നെയാണ് അവരെ മറ്റ് കമ്പനികളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകം. ഉപഭോക്താക്കളുടെ തൃപ്‌തിക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന സ്വഭാവവും ഹോണ്ടയ്ക്കുണ്ടെന്ന് നമുക്ക് തറപ്പിച്ചു പറയാൻ കഴിയും.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കമ്പനിയുടെ പ്രഖ്യാപനം. ഹോണ്ടയുടെ ചില മോഡൽ കാറുകൾ വൻ തോതിൽ തിരിച്ചു വിളിക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. ഒന്നും രണ്ടും മോഡലുകൾ ഒന്നുമല്ല ഇത്തരത്തിൽ കമ്പനി തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നത്. ഏകദേശം ഒരു ലക്ഷത്തോളം കാറുകളാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്.

hondacarsrecalled

മുൻകാല വാഹനങ്ങളിലെ ചില സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വിവിധ മോഡലുകളിലായി 92,672 കാറുകൾ തിരിച്ചുവിളിക്കുന്നതായാണ് ഹോണ്ട ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഈ വാഹനങ്ങളിലെ ഫ്യുവൽ പമ്പ് ഇംപെല്ലറുകൾ തകരാറുകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇവ തിരിച്ചുവിളിക്കുന്നത് എന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.

ഈ തകരാർ പലപ്പോഴും എഞ്ചിൻ നിലച്ചുപോവാനും വാഹനം സ്‌റ്റാർട്ട് ചെയ്യുന്നതിൽ തടസം നേരിടുന്നതിനും കാരണമാവും എന്നാണ് ഹോണ്ട പറയുന്നത്. അത് കണക്കിലെടുത്താണ് ഇത്രയധികം യൂണിറ്റുകൾ തിരികെ വിളിക്കാൻ കമ്പനി തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി കഴിഞ്ഞു.

നവംബർ അഞ്ച് മുതൽ വാഹനങ്ങളുടെ തകരാറുകൾ അംഗീകൃത ഡീലർഷിപ്പുകൾ-സർവീസ് സെന്ററുകൾ മുഖേന പരിഹരിക്കുമെന്നും മാറ്റേണ്ട ഭാഗങ്ങൾ മാറ്റി സ്ഥാപിച്ചു നൽകുമെന്നുമാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഈ സർവീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്‌ടം വരില്ല.

ഈ തിരിച്ചുവിളിക്കാൻ ബാധിക്കപ്പെട്ട ഉപഭോക്താക്കളെ കമ്പനി നേരിട്ട് വിവരം അറിയിക്കുന്നണ്ടെന്നതാണ് പ്രത്യേകത, കൂടാതെ ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിഐഎൻ നമ്പർ (വാഹനങ്ങളുടെ തിരിച്ചറിയ നമ്പർ) നൽകി കാറിന്റെ അവസ്ഥ സ്വയം വിലയിരുത്താവുന്നതാണ്. ഇതിന് ശേഷം സർവീസ് സെന്ററുകളെ സമീപിച്ചാൽ മതിയാകും.

2017 ജൂണിനും 2023 ഒക്ടോബറിനും ഇടയിൽ സ്പെയർ ഫ്യുവൽ പമ്പ് മാറ്റി സ്ഥാപിച്ചവരും ഒന്ന് വാഹനം പരിശോധനക്ക് വിധേയമാക്കുന്നത് നന്നാവും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിൽ പ്രശ്‌നങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവ മാറ്റണമെന്നാണ് ഹോണ്ട നൽകുന്ന നിർദ്ദേശം. അതേസമയം, ഒന്നിലധികം മോഡലുകളാണ് തിരിച്ചുവിളിക്കുന്നവയുടെ പട്ടികയിൽ ഉള്ളത്.

ഹോണ്ട തിരിച്ചുവിളിക്കുന്നത് ഏതൊക്കെ മോഡലുകൾ?

നിലവിൽ വിൽപ്പന തുടരുന്നതും ഉൽപ്പാദനം നിർത്തിയതുമായ മോഡലുകൾ വരെ പട്ടികയിലുണ്ട് എന്നതാണ് കൗതുകകരമായ കാര്യം. ഇതിൽ അമേസ്, സിറ്റി, ബിആർ-വി, ജാസ്, ബ്രിയോ, ഡബ്ല്യുആർ-വി, അക്കോർഡ് എന്നിവയാണ് പ്രധാനമായും ഇടം നേടിയിരിക്കുന്നത്. 2017 അഗസ്‌റ്റിനും 2018 ജൂൺ മാസത്തിനും ഇടയിൽ നിർമ്മിച്ച വാഹനങ്ങൾക്ക് മാത്രമാണ് ഈ തകരാർ കണ്ടെത്തിയത്. അവ മാത്രമാണ് തിരിച്ചുവിളിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+