Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോണ്ട സിബി350 vs റോയൽ എൻഫീൽഡ് ക്ലാസിക് 350; കൊമ്പന്മാരിലെ വമ്പനാര് ? അറിയാം വിശേഷങ്ങൾ

രാജ്യത്ത് ഇരുചക്ര വാഹന വിപണിയിൽ 350 സിസി മാർക്കറ്റിന് വേണ്ടിയുള്ള മത്സരം മുറുകുകയാണ്. കാലങ്ങളായി ഈ സെഗ്‌മെന്റിൽ എതിരാളികളില്ലാതെ അപ്രമാദിത്തം നിലനിർത്തിയിരുന്ന റോയൽ എൻഫീൽഡ് മോഡലുകളെ എതിരിടാൻ അടുത്തിടെയാണ് ഹോണ്ട സിബി350 പുറത്തിറക്കിയത്. ഇവ രണ്ടും തമ്മിലാണ് വിപണിയിൽ ഇനി ഏറ്റുമുട്ടൽ നടത്തുക.

ഫീച്ചറുകളുടെ കാര്യത്തിലായാലും പെർഫോമസിന്റെ കാര്യത്തിലായാലും ഇരു വാഹനങ്ങൾക്കും തങ്ങളുടെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതിനാൽ തന്നെ ഇതിൽ കേമനാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കൂടാതെ വിപണിയിലെ പ്രകടനം പൂർണമായും വിശകലനം ചെയ്യാനുള്ള കാലയളവ് ആയിട്ടുമില്ല താനും.

honda

കാരണം റോയൽ എൻഫീൽഡ് ക്ലാസിക് മോഡൽ 350 സിസിയിൽ കാലങ്ങളായി വിപണിയിൽ കഴിവ് തെളിയിച്ചതാണ്, പുതുമുഖമായ ഹോണ്ട സിബി350 മോഡലിന് ഈ ജനപ്രീതിയെ മറികടക്കാൻ കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനാൽ തന്നെ ഇത്ര പെട്ടെന്നുള്ള ഒരു താരതമ്യത്തിന് അർത്ഥമില്ല. എങ്കിലും രണ്ട് വാഹനങ്ങളെയും അവയുടെ ഫീച്ചറുകളും നമുക്ക് പരിശോധിക്കാം...

ഹോണ്ട സിബി350

രണ്ട് വേരിയന്റുകളിലായാണ് കമ്പനി ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിബി350 ഡീലക്‌സ്, ഹോണ്ട സിബി350 ഡീലക്‌സ് പ്രോ എന്നിവയാണ് ഈ വേരിയന്റുകൾ. അടിസ്ഥാന മോഡലായ ഹോണ്ട സിബി350 ഡീലക്‌സിന് 1,99,900 രൂപയും, ഡീലക്‌സ് പ്രോ 2,17,800 രൂപയുമാണ് എക്‌സ് ഷോറൂം വില. ഹോണ്ടയുടെ ബിംഗ് വിങ് ഡീലർഷിപ്പ് വഴി ഈ വാഹനം നിങ്ങൾക്ക് വാങ്ങാൻ കഴിയും.

348.36 സിസി ശേഷിയുള്ള സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് നൽകിയിരിക്കുന്നത്. 5-സ്‌പീഡ് ഗിയർബോക്‌സിനൊപ്പം സ്ലിപ്പും അസിസ്‌റ്റ് ക്ലച്ചും കമ്പനി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ് ഈ വാഹനം. സ്‌റ്റൈലിഷ് ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്‌റ്റം, റൗണ്ട് ഷേപ്പ്ഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇതിന് പുറമെ വാഹനത്തിന്റെ റെട്രോ ക്ലാസിക് രൂപം കൂടുതൽ മെച്ചപ്പെട്ട കാഴ്‌ചാനുഭവം പ്രദാനം ചെയ്യുന്നു. പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്‌റ്റ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ കളർ എന്നിങ്ങനെ ആകെ 5 നിറങ്ങളിൽ ഹോണ്ട സിബി350 നിങ്ങൾക്ക് ലഭ്യമാവും.

റോയൽ എൻഫീൽഡ് ക്ലാസിക് 350

349 സിസി, സിംഗിൾ-സിലിണ്ടർ, 4-സ്ട്രോക്ക്, എയർ-ഓയിൽ കൂൾഡ്, ഇഎഫ്ഐ എഞ്ചിനാണ് വാഹനത്തിനുള്ളത്. പരമാവധി 20.2 bhp കരുത്തും 27Nm പീക്ക് ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 5-സ്‌പീഡ് കോൺസ്‌റ്റന്റ് മെഷ് ഗിയർ ബോക്‌സുമായാണ് ജോഡിയാക്കിയിരിക്കുന്നത്. സിംഗിൾ ചാനൽ എബിഎസ്, ഡ്യുവൽ ചാനൽ എബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വാഹനം എത്തുന്നത്.

സിംഗിൾ ചാനൽ എബിഎസ് വേരിയന്റിന് ആറ്, ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റിന് ഒമ്പത് എന്നിങ്ങനെ ഒട്ടേറെ കളർ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാവും. 13 ലിറ്ററാണ് ഈ വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി. കൂടാതെ ഈ വാഹനത്തിന്റെ മൈലേജ് ശരാശരി 32 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ രണ്ട് വാഹനങ്ങൾക്കും അതിന്റെതായ പ്രത്യേകതകൾ ഉണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. റോയൽ എൻഫീൽഡ് എന്ന ബ്രാൻഡ് താൽപര്യപ്പെടുന്ന ആളുകൾക്ക് തീർച്ചയായും ബുള്ളറ്റ് ഒരു ചോയ്‌സ് ആയിരിക്കും. അതിനർത്ഥം ഹോണ്ട മോശമെന്നല്ല, ഹോണ്ടയുടെ നൂതനത്വവും, മെച്ചപ്പെട്ട ഡിസൈനും ഇഷ്‌ടപ്പെടുന്ന വലിയൊരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. നിലവിൽ ഈ രണ്ട് വാഹനങ്ങളിൽ ഏതാണ് മെച്ചപ്പെട്ടത് എന്ന് ഒറ്റ വക്കിൽ ഉത്തരം പറയാൻ കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+