ഇനി നഗരവീഥികൾ അവൻ ഭരിക്കും; ഹോണ്ട സിറ്റിയുടെ പുത്തൻ വകഭേദം വരുന്നു, വലിയൊരു സിഗ്നൽ ഇതാ...
ഹോണ്ട എന്ന് പേര് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം വരിക ടൂവീലർ മാർക്കറ്റിലെ ലെജൻഡറി കമ്പനിയുടെ ലോഗോ ആയിരിക്കും. പലപ്പോഴും നമ്മൾ ഇന്ത്യക്കാർക്ക് അത്രയേറെ വേണ്ടപ്പെട്ട, ജീവിതത്തോട് ചേർന്ന് നിൽക്കുന്ന വാഹനങ്ങളിൽ പലതും അവർ നിർമ്മിച്ച് നൽകിയതാണ്. എന്നാൽ പല സാധാരണക്കാർക്കും അറിയാത്ത വലിയൊരു കാര്യമുണ്ട്, ടാറ്റയുടെ ഫോർ വീലർ മാർക്കറ്റിലെ സാന്നിധ്യമാണത്.
ഇന്ത്യയിൽ എന്നല്ല ആഗോള വിപണിയിൽ പലയിടത്തും അവർ ഫോർ വീലർ മാർക്കറ്റിൽ ശക്തമായ സാന്നിധ്യം ആണ് നിലവിൽ. വിവിധ മോഡലുകൾ അതിൽ വലിയ രീതിയിൽ വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്. ഒട്ടേറെ മോഡലുകളാൽ സമ്പന്നമായ ഹോണ്ടയുടെ കാർ പോർട്ട്ഫോളിയോയിൽ ആരും ആഗ്രഹിക്കുന്ന ഒരു മോഡലുണ്ട്, അതായിരുന്നു സിറ്റി.

ഹോണ്ട സിറ്റിയുടെ ജനപ്രീതി വളരെയധികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. കഴിഞ്ഞ ദശകത്തിൽ അത്രയധികം സിറ്റി മോഡൽ ഇറങ്ങിയെന്നത് അതിന്റെ ജനപ്രീതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. ലക്ഷണമൊത്ത സെഡാൻ എന്ന് നിസംശയം വിളിക്കാവുന്ന ഹോണ്ടയുടെ ഈ ചുണക്കുട്ടനെ കുറിച്ച് ഇപ്പോൾ പറഞ്ഞത് എന്തുകൊണ്ടെന്ന് വച്ചാൽ, അതിന്റെ പുതിയ ജനറേഷൻ വിപണിയിലേക്ക് വരുന്നു എന്നതാണ്.
ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം എത്തുമെന്ന് കരുതുന്ന ഹോണ്ട സിറ്റി മോഡൽ ഒട്ടേറെ പ്രത്യേകതകളുമായാണ് വരുന്നത്. ആദ്യഘട്ടത്തിൽ ബ്രസീലിയൻ വിപണിയിലേക്കാണ് ഈ മോഡൽ എത്തുന്നത്. നവംബർ 9ന് വാഹനം ബ്രസീലിൽ അവതരിപ്പിക്കും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്, എന്നാൽ ഇന്ത്യയിലെത്താൻ വീണ്ടും കാത്തിരിക്കണം.
വാഹനത്തിന്റെ പുറം കാഴ്‌ചകളിൽ തന്നെയാണ് കാര്യമായ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഗ്രില്ലും ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകളും ഒക്കെയായി സാമാന്യം വലിയ രീതിയിൽ മാറ്റവുമായാണ് ബ്രസീലിൽ ഈ വാഹനം വരവറിയിക്കുന്നത്. ഉൾവശം ഏതാണ്ട് നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഹോണ്ട സിറ്റി എച്ച്ഇവി മോഡലിന് സമാനമാണ്.
പുതിയ മോഡലിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ ഉൾപ്പെടെയുള്ള നിർണായക മാറ്റങ്ങളും ഹോണ്ട കൊണ്ട് വന്നിട്ടുണ്ട്. ഇതിന് പുറമെ വാഹനത്തിന്റെ പുതിയ ലേഔട്ടിൽ വയർലെസ് ചാർജിംഗ് പാഡ് ഗിയർ ലിവറിന് പിന്നിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാഹനത്തിനെ ഒറ്റ നോട്ടത്തിൽ തന്നെ ഉപഭോക്താക്കൾക്ക് മാറ്റം തിരിച്ചറിയാം.
119ബിഎച്ച്പി/145എൻഎം ശേഷിയുള്ള ഹോണ്ടയുടെ 1.5-ലിറ്റർ i-VTEC മിൽ ആണ് പുതിയ വകഭേദത്തിന് കരുത്ത് പകരാൻ എത്തുന്നത്. ഇത് ആറ് സ്‌പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർ ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എസ്‌യുവികളുടെ മുന്നേറ്റത്തോടെ ഇടിവ് നേരിടുന്ന സെഡാൻ മാർക്കറ്റിന് തിരിച്ചുവരവിന് പുതിയ മോഡൽ വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications