ഇനി ഹോണ്ട വേണ്ടന്ന് ആരും പറയില്ല..! സിറ്റിക്കും അമേസിനും വമ്പൻ ഡിസ്‌കൗണ്ട്, വില ഇത്രയും താഴും...
ഇന്ത്യൻ വാഹന വിപണി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ഇടയിൽ പുത്തൻ കാറുകളും, അവയെ വേറിട്ട് നിർത്തുന്ന സംവിശേഷതകളും ആയി കളം നിറയുകയാണ് പല കമ്പനികളും. അതിനിടയിൽ ഉപയോക്താക്കൾക്ക് ആവശ്യമായ ഡിസ്‌കൗണ്ടുകളും, ഓഫറുകളും പ്രഖ്യാപിച്ച് മറ്റൊരു കൂട്ടരും രംഗത്ത് വരുന്നുണ്ട്.
ഹോണ്ട കാർസ് ഇന്ത്യ ഈ വർഷത്തെ ആദ്യ പ്രാരംഭ കിഴിവ് ഓഫർ അവതരിപ്പിചിരിക്കുകയാണ് ഇപ്പോൾ, മുൻനിര മോഡലുകളായ സിറ്റി, അമേസ് സെഡാനുകൾ ജനുവരി മാസം മുഴുവൻ വിവിധ ആനുകൂല്യങ്ങളോടെ അവതരിപ്പിക്കുന്നു. ഈ മാസാവസാനം വരെ പ്രവർത്തിക്കുന്ന ഈ ഓഫറിലൂടെ, ജനുവരി 31നകം ഈ സെഡാനുകളിൽ ഒന്ന് വാങ്ങാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് 88,600 രൂപ വരെ ലാഭിക്കാൻ അനുവദിക്കുന്നു.

ഈ മാസം, ഹോണ്ട സിറ്റി ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾക്ക് അർഹമാണ്, സെഡാൻ പർച്ചേസിൽ വാങ്ങുന്നവർക്ക് ₹88,600 വരെ സേവിംഗ്‌സ് ലഭിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. 25,000 രൂപ ക്യാഷ് ആയോ കിഴിവ് അല്ലെങ്കിൽ ₹26,947 വിലയുള്ള കോംപ്ലിമെന്ററി ആക്‌സസറികളുടെ ഓപ്ഷനുമായാണ് സിറ്റി വരുന്നത്.പപ്പടം എന്ന് വിളിച്ച് കളിയാക്കേണ്ട..! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചത് മാരുതിയുടെ ഈ കിടിലൻ കാർ...
കൂടാതെ, ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപ ഉപഭോക്തൃ ലോയൽറ്റി ബോണസ് 4,000 രൂപ, ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസ് 6,000, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 5,000 എന്നിവ ഉൾപ്പെടെയാണ് വാഹനത്തിന് ലഭ്യമാവുക. മെച്ചപ്പെട്ട വിലയ്ക്ക് സിറ്റി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ല ടൈം ഉണ്ട്.
10,000 രൂപയുടെ കാർ എക്‌സ്‌ചേഞ്ച് ബോണസും 40,000 രൂപയുടെ സ്‌പെഷ്യൽ എഡിഷൻ ആനുകൂല്യവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളോടെയാണ് സിറ്റിയുടെ എലഗന്റ് എഡിഷൻ എത്തുന്നത്. മറ്റൊരു വാഹനമായ അമേസിനും വമ്പൻ വിലക്കുറവുണ്ട്. ജനുവരി മാസത്തിൽ മാത്രം രൂപയുടെ ₹72,000 വരെ കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്നു.
കൂടാതെ, കാർ എക്‌സ്‌ചേഞ്ച് ബോണസ് ₹15,000, പ്രത്യേക കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ₹20,000 (എലൈറ്റ് എഡിഷൻ ഒഴികെ), കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ₹3,000, ഉപഭോക്തൃ ലോയൽറ്റി ബോണസ് ₹4,000 എന്നിവ ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും അമേസ് സെഡാൻ വാഗ്‌ദാനം ചെയ്യുന്നു. . എലൈറ്റ് പതിപ്പിന്, 10,000 രൂപയുടെ കാർ എക്‌സ്‌ചേഞ്ച് ബോണസും ₹30,000 രൂപയുടെ പ്രത്യേക പതിപ്പുമാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications