Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നോവയ്ക്ക് ഏഴ് ലക്ഷം രൂപ കുറയുമെന്നോ? കളിയല്ല ഇത് കാര്യം, ആ തീരുമാനം നടപ്പായാൽ വമ്പൻ ലോട്ടറി

ഇന്ത്യയിൽ പലകാലത്തും വിപണിയിൽ ഓളമുണ്ടാക്കിയ ഒട്ടേറെ വാഹനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊരു പ്രധാനിയാണ് ടൊയോട്ടയുടെ കരുത്തനായ ഇന്നോവ. എന്നാൽ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഇന്നോവയ്ക്ക് ഉള്ള പ്രത്യേകത എന്തെന്നാൽ അതിന്റെ ജനപ്രീതിയിൽ ഇത്രയും കാലത്തിനിടയിലും ചെറുതായി പോലും കോട്ടം തട്ടിയിട്ടില്ല എന്നതാണ്.

ഇപ്പോഴിതാ ടൊയോട്ട ഇന്നോവയുടെ ഹൈബ്രിഡ് വകഭേദമായ ഹൈക്രോസ് ഏഴ് ലക്ഷം രൂപയുടെ വിലക്കുറവിൽ വാങ്ങാൻ വഴി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്ത് ഇലക്ട്രിക്, ഫ്ലെക്സ് ഇന്ധന വാഹനങ്ങൾക്ക് വലിയ പ്രോത്സാഹനമാണ് കേന്ദ്ര സർക്കാർ നൽകി വരുന്നത്. എന്നാൽ ഹൈബ്രിഡ് മോഡലുകളെ വേണ്ടവിധം പരിഗണിച്ചിരുന്നില്ല.

hycross

ഈ സെഗ്‌മെന്റിലെ വമ്പനായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഉൾപ്പെടെയുള്ളവ ഏതാണ്ട് പെട്രോൾ വേരിയന്റിന് സമാനമായ വിലയിൽ തന്നെയാണ് ഇപ്പോൾ വിൽക്കുന്നത്. ഇത് വാഹനത്തെ അഫോർഡബിൾ ആക്കുന്നതിൽ നിന്ന് തടയുന്നു. എന്നാൽ ഇതിന് പരിഹാരമാകുന്ന നീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഹെബ്രിഡ് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കത്തിന് പിന്നിലാണെന്നാണ് സൂചന. ഇതോടെ ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾക്ക് 7 ലക്ഷം രൂപ വരെ കുറഞ്ഞേക്കും. ഇന്ത്യയിൽ ഹൈബ്രിഡ് കാറുകൾക്കുള്ള വരാനിരിക്കുന്ന നികുതി ഘടന എങ്ങനെയായിരിക്കും എന്ന് നമുക്ക് പരിശോധിക്കാം.

43 ശതമാനമാണ് നിലവിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് ചുമത്തിയിരിക്കുന്ന നികുതി. 28 ശതമാനം ജിഎസ്‌ടി + സെസ് എന്നത് തികച്ചും അന്യായമാണെന്നാണ് നിതിൻ ഗഡ്‌കരി തന്നെ വ്യക്തമാക്കുന്നത്. ഇവികൾ പോലെ മലിനീകരണം ഏറ്റവും കുറഞ്ഞവ അല്ലെങ്കിലും, ഇവ സാധാരണ ഐസിഇ എഞ്ചിനുകളേക്കാൾ മികച്ചതാണ്. അതുകൊണ്ട് തന്നെയാണ് നികുതി ഇളവ് ഉൾപ്പെടെ പരിഗണിക്കുന്നത്.

നിലവിൽ, ഹൈബ്രിഡ് കാറുകളുടെ നികുതിയിൽ ജിഎസ്‌ടി 28 ശതമാനവും + സെസ് 15 ശതമാനവും അടക്കം ആകെ 43 ശതമാനമാണ്. ജിഎസ്‌ടി 12 ശതമാനം ആയി കുറയ്ക്കാനാണ് ഗഡ്‌കരി ആവശ്യപ്പെട്ടത്, ഇതോടെ അകെ നികുതി 27 ശതമാനമായി കുറയും. ഹൈബ്രിഡുകൾക്ക് 16 ശതമാനം വിലക്കുറവ് ഇതിലൂടെ ലഭിക്കും.

അതിൽ തന്നെ ഇന്നോവ ഹൈർക്രോസിന്റെ നിലവിലെ എക്‌സ്-ഷോറൂം വില 25 ലക്ഷം രൂപയാണെങ്കിൽ (15 ശതമാനം സെസ് + 28 ശതമാനം ജിഎസ്‌ടി ഉൾപ്പെടെ), പുതിയ നികുതി പ്രകാരം കാറിന്റെ എക്‌സ്-ഷോറൂം വില 18 ലക്ഷം രൂപയായി കുറയും. ഈ തീരുമാനം നടപ്പാവുന്നതും കാത്തിരിക്കുകയാണ് ഇന്നോവ ഹൈക്രോസ് പ്രേമികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+