Get Updates
Get notified of breaking news, exclusive insights, and must-see stories!

9 വർഷം, വിറ്റത് 11 ലക്ഷം യൂണിറ്റുകൾ; ക്രെറ്റയ്ക്ക് കൊടുക്ക് മക്കളേ ഒരു കൈയ്യടി, ഹ്യൂണ്ടായ് പോലും ഞെട്ടി..!

ഇന്ത്യൻ വാഹന ലോകത്ത് വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ മോഡലുകൾ ധാരാളമുണ്ട്. തങ്ങളുടേതായ സെഗ്‌മെന്റിൽ മറ്റാർക്ക് മുൻപിലും തലകുനിക്കാതെ വിൽപ്പന കണക്കുകളിലും ജനപ്രീതിയിലും ഒക്കെ മുന്നിട്ട് നിൽക്കുന്ന ചില മോഡലുകൾ. അത്തരത്തിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു മോഡലുകളിൽ ഒന്നിനെ കുറിച്ചാണ് ഇപ്പോൾ പറയാനുള്ളത്. വിൽപ്പനയിൽ മുന്നിട്ട് നിൽക്കുന്ന മോഡലായ ഹ്യൂണ്ടായ് ക്രെറ്റയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

നിലവിൽ ഇന്ത്യൻ എസ്‌യുവി മാർക്കറ്റ് വലിയ രീതിയിലേക്ക് വളർന്നതാണ് നമുക്ക് കാണാൻ കഴിയുക. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അത്രയും വലിയ മുന്നേറ്റമാണ് എസ്‌യുവി വിപണിയിൽ ഉണ്ടായിരിക്കുന്നത്. അതിന് ചുക്കാൻ പിടിച്ചതാവട്ടെ ജനപ്രിയ മോഡലായ ക്രെറ്റയും. നിലവിൽ വിൽപ്പന കണക്കുകളിൽ പുതിയ റെക്കോർഡുമായി മുന്നേറുകയാണ് ഈ വാഹനം.

hyundaicretasalesreport

കഴിഞ്ഞ ഒൻപത് വർഷത്തിന് ഇടയിൽ ഈ വാഹനം വിറ്റഴിച്ചത് പതിനൊന്ന് ലക്ഷത്തിൽ അധികം യൂണിറ്റുകളാണ്. എന്ന് വച്ചാൽ കുറഞ്ഞത് ഒരു ലക്ഷം യൂണിറ്റുകൾ ശരാശരി ഒരു വർഷം വിറ്റുവെന്ന് അർത്ഥം. വളരെ കുറച്ച് മോഡലുകൾ മാത്രമാണ് ഈ സ്ഥിരത നിലനിർത്തുന്നതിൽ വിജയിച്ചിട്ടുള്ളത് എന്നത് കണക്കിലെടുക്കുമ്പോൾ ഹ്യൂണ്ടായുടെ ഈ എസ്‌യുവി വീരനെ സമ്മതിച്ചു കൊടുത്തേ പറ്റൂ.

ഒരു പരിധിവരെ ഇന്ത്യക്കാരുടെ എസ്‌യുവി മോഹങ്ങൾക്ക് ചിറക് മുളപ്പിച്ച വാഹനം കൂടിയാണ് ഹ്യൂണ്ടായ് ക്രെറ്റ. ഇന്ന് നമ്മളെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ഓപ്‌ഷനുകൾ മുന്നിലുണ്ട്. അതിലേക്ക് വിപണിയെ കൈപിടിച്ചുയർത്തിയത് ക്രെറ്റയാണ് എന്ന് നിസംശയം പറയാം. 2015ലാണ് ആദ്യമായ് ഈ മോഡൽ വിപണിയിൽ എത്തിയത്.

അരങ്ങേറ്റ വർഷമായ 2015ൽ, ഹ്യൂണ്ടായ് 40,952 യൂണിറ്റ് ക്രെറ്റയാണ് വിറ്റഴിച്ചത്. പ്രതിമാസം ശരാശരി 5,850 യൂണിറ്റുകൾ എന്ന നിലയിലായിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഈ വർഷം സെപ്റ്റംബർ വരെ വിറ്റഴിച്ചത് 1,41,362 യൂണിറ്റുകളാണ്. എന്ന് വച്ചാൽ ഈ വർഷം മൂന്ന് മാസത്തെ കണക്കുകൾ കൂടി വരുമ്പോൾ വിൽപ്പന സർവകാല റെക്കോർഡ് കടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

നിലവിൽ ക്രെറ്റയുടെ ഏറ്റവും പുതിയ ജനറേഷൻ വാഹനം ഈ വർഷം പുറത്തിറക്കിയിരുന്നു. അതിന്റെ എതിരാളികളേക്കാൾ ഏറ്റവും കൂടുതൽ വിൽപ്പന കണക്കുകൾ സൃഷ്‌ടിച്ച ക്രെറ്റയ്ക്ക് പുതിയ ജനറേഷനിലും ഒട്ടും തെറ്റിയില്ലെന്ന് വ്യക്തമാണ്. ഈ വർഷത്തെ റെക്കോർഡ് ഈ കാര്യത്തിന് ഒന്നുകൂടി അടിവരയിടും.മികച്ച ഇന്ധനക്ഷമതയ്ക്ക് ഒപ്പം ഉപഭോക്തൃ സൗഹൃദമായ സവിശേഷതകൾ കൂടി ചേർന്ന ക്രെറ്റ ഇപ്പോഴും പലരുടെയും ആദ്യ ചോയ്‌സ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+