Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വരവ് കൂടി വരാൻ ഹ്യൂണ്ടായ്; ക്രെറ്റയുടെ ഉഗ്രരൂപം അടുത്ത മാസമെത്തും, അത്രയ്ക്കുണ്ട് ഫീച്ചറുകൾ

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് ഹ്യൂണ്ടായ്. അവരുടെ ലൈനപ്പിലെ ഏറ്റവും ശക്തമായ മോഡലുകളിൽ ഒന്നാണ് ക്രെറ്റ. അടുത്തിടെ അവർ ഈ മോഡലിന്റെ ഫേസ്‌ലിഫ്റ്റ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ രണ്ട് മാസം പിന്നിടുമ്പഴേക്കും. ക്രെറ്റ എൻ ലൈൻ വേരിയന്റിനെ കൂടി ഈ കുടുമ്പത്തിലേക്ക് ചേർക്കുമെന്നാണ് ഇപ്പോൾ ഹ്യൂണ്ടായ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹ്യുണ്ടായ് ക്രെറ്റ എൻ ലൈനിന്റെ വില മാർച്ച് 11ന് പ്രഖ്യാപിക്കും, ഈ മാസം അവസാനത്തോടെ ബുക്കിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ ചോർന്ന പേറ്റൻ്റ് ചിത്രങ്ങളും സ്പൈ ചിത്രങ്ങളും ഇതിനകം അപ്‌ഡേറ്റ് ചെയ്‌ത രൂപകൽപ്പനയെക്കുറിച്ച് കൃത്യമായ സൂചന നൽകിയിട്ടുണ്ട്: ഉള്ളിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് ഉണ്ടാവുക. കൂടാതെ സാധാരണ ക്രെറ്റയ്‌ക്കൊപ്പം ലഭ്യമല്ലാത്ത ഒരു പുതിയ പവർട്രെയിൻ ഓപ്ഷനും ഇതിന് ലഭിക്കും.

 cretanline

പവർട്രെയിൻ ഓപ്ഷനുകൾ

സാധാരണ ക്രെറ്റയിൽ നിന്ന് 160 എച്ച്‌പി, 253 എൻഎം, 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ക്രെറ്റ എൻ ലൈനിൽ ഉൾപ്പെടുത്തും, എന്നാൽ 6-സ്‌പീഡ് മാനുവൽ ഗിയർബോക്‌സും ഇതിൽ അധികമായി നൽകും. 7-സ്‌പീഡ് DCT ഗിയർബോക്‌സ് അതേപടി ഈ വാഹനത്തിലും നിലനിർത്തും. പവർട്രെയിൻ മാറ്റിനിർത്തിയാൽ, മറ്റ് എൻ ലൈൻ മോഡലുകളെപ്പോലെ, ഒരു സ്‌പോർട്ടിയർ എക്‌സ്‌ഹോസ്‌റ്റിനൊപ്പം റീട്യൂൺ ചെയ്‌ത സസ്പെൻഷൻ സജ്ജീകരണവും മാറ്റിയ സ്‌റ്റിയറിംഗും ഇതിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌പോർട്ടിയർ വേരിയന്റായി അടയാളപ്പെടുത്തുന്നതിന് വേണ്ടി സമഗ്രമായി പുനർനിർമ്മിച്ച രൂപകൽപ്പനയോടെയാണ് ക്രെറ്റ എൻ ലൈൻ വരുന്നത്. മുൻവശത്ത്, മെലിഞ്ഞ ഗ്രില്ലും കൂടുതൽ കോണാകൃതിയിലുള്ള എഡ്‌ജുകളും, വീതിയേറിയ എയർ ഇൻലെറ്റുകൾ, താഴത്തെ ഭാഗത്ത് ബുൾ ബാർ പോലുള്ള ഭാഗം എന്നിവയുള്ള ഒരു പുതിയ ബമ്പർ ഉണ്ടായിരിക്കും. ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎൽ ക്രമീകരണവും മാറ്റമില്ലാതെ തുടരും.

പ്രൊഫൈലിൽ, ക്രെറ്റ എൻ ലൈനിന് ചുവന്ന ആക്‌സന്റുകകളോട് കൂടിയ സൈഡ് സ്‌കർട്ടുകൾ, എൻ ലൈൻ ബാഡ്‌ജിംഗ്, പുതിയ ഡിസൈൻ ഉൾക്കൊള്ളുന്ന വലിയ 18 ഇഞ്ച് വീലുകൾ എന്നിവ ഉണ്ടായിരിക്കും. പിൻഭാഗത്ത്, വലിയ റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, ഡിഫ്യൂസറുള്ള സ്‌പോർട്ടിയർ ബമ്പർ, ഡ്യുവൽ എക്‌സ്‌ഹോസ്‌റ്റ് ടിപ്പുകൾ എന്നിവയായിരിക്കും വാഹനത്തിന് പ്രത്യേക രൂപഭാവം നൽകുക. ക്രെറ്റ എൻ ലൈനിൽ പുതിയത് രണ്ട് പുതിയ കളർ ഓപ്ഷനുകളായിരിക്കും ഉണ്ടാവുക, നീലയും മാറ്റ് ഗ്രേയും.

ക്രെറ്റ എൻ ലൈനിന് ഇടത്തരം എസ്‌യുവി ക്ലാസിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല എന്നതാണ് പ്രത്യേകത. എന്നാൽ ഈ സെഗ്‌മെൻ്റിലെ മറ്റ് ചില പ്രത്യേക പതിപ്പുകളിൽ കിയ സെൽറ്റോസ് എക്‌സ് ലൈനും സ്‌കോഡ കുഷാക്ക് മോണ്ടെ കാർലോയും ശക്തമായ എതിരാളികളായി കൂടെയുണ്ടാകും. സാധാരണ ക്രെറ്റയെ അപേക്ഷിച്ച് എൻ ലൈൻ വേരിയന്റിന് ഏകദേശം 50,000 രൂപയുടെ മാർക്ക്അപ്പ് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+