Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി നിരത്ത് ഇവർ ഭരിക്കും..! 2024ൽ വാഹന പ്രേമികളുടെ മനസിളക്കാൻ വരുന്ന എസ്‌യുവി കൊമ്പൻമാർ ഇവരാണ്...

വാഹനപ്രേമികൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തകളാണ് അടുത്തിടെ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.അതുകൊണ്ട് തന്നെ അടുത്ത വർഷത്തേക്കുള്ള വാഹനങ്ങൾ അവതരിപ്പിക്കാനുള്ള അന്തിമ ഒരുക്കത്തിലാണ് പല കമ്പനികളും. കാർ വിപണിയുടെ കാര്യവും വ്യത്യസ്‌തമല്ല. ഈ വർഷത്തെ വിൽപ്പന നേട്ടത്തിന്റെ തുടർച്ചയാണ് 2024ലും അവർ ആഗ്രഹിക്കുന്നത്.

വമ്പൻ മോഡലുകളാണ് പുതുവർഷത്തിൽ നിരത്തിലേക്ക് ഇറങ്ങാൻ കാത്തിരിക്കുന്നത്. അതിൽ ഏറ്റവും സവിശേഷമായ വാഹനങ്ങൾ വരാൻ ഇടയുള്ള സെഗ്‌മെന്റ് എസ്‌യുവി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലലോ. രാജ്യത്ത് അടുത്ത വർഷം വരാനിരിക്കുന്ന എസ്‌യുവികളിൽ ഏറ്റവും മികച്ച അഞ്ച് മോഡലുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

mahindrathar5door

ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് 2024

തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ് സൈസ് എസ്‌യുവിയായ ക്രെറ്റയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് അടുത്ത വർഷം ജനുവരി 16ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹ്യൂണ്ടായ്. വിപണിയിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവയോട് മത്സരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയ്ക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. പുറത്ത്.ഇതിൽ ADAS സുരക്ഷാ സിസ്‌റ്റവും, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അവതരിപ്പിന്നതും ഉൾപ്പെടുന്നു.

കിയ സോനെറ്റ് ഫേസ്‌ലിഫ്റ്റ് 2024

കോംപാക്റ്റ് എസ്‌യുവിയായ കിയ സോനെറ്റിന്റെ പുതുക്കിയ പതിപ്പ് അടുത്ത ജനുവരിയിൽ പുറത്തിറങ്ങും, ഇതിന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300 എന്നിവയാണ് ഈ വാഹനത്തിന്റെ വിപണിയിലെ എതിരാളികൾ. ആറ് എയർബാഗുകൾ, എൽഇഡി സൗണ്ട്-ആംബിയന്റ് ലൈറ്റിംഗ് എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളാണ് പുതുക്കിയ സോനെറ്റിനുള്ളത്.

ടാറ്റ കർവ്

ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകളെ ലക്ഷ്യമിട്ട് എത്തുന്ന ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ വാഹനമായ കർവ് അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഐസിഇ, ഇവി ഫോർമാറ്റുകളിൽ മോഡൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്‌ട്രിക് പതിപ്പിന് 400 മുതൽ 500 കിലോമീറ്റർ വരെ പരിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മഹീന്ദ്ര ഥാർ 5-ഡോർ

ഫോഴ്‌സ് ഗൂർഖ 5-ഡോർ, മാരുതി സുസുക്കി ജിംനി എന്നിവയെ അടിക്കാനാണ് ഈ മോഡൽ എത്തുന്നത്. വരാനിരിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോർ വിപുലീകൃത വീൽബേസ് അവതരിപ്പിക്കും. നേരത്തെയുള്ള 2.2-ലിറ്റർ ഡീസൽ, 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ, ഒരുപക്ഷേ വ്യത്യസ്‌ത ട്യൂണിംഗുകളാൽ കൂടുതൽ കരുത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ വില താങ്ങാവുന്ന നിലയിൽ എത്തിക്കാനായി കമ്പനി ഒരു റിയർ-വീൽ-ഡ്രൈവ് വേരിയന്റ് കൂടി അവതരിപ്പിച്ചേക്കാം.

നിസാൻ എക്‌സ്-ട്രെയൽ

മാഗ്‌നൈറ്റിന്റെ വിജയത്തിന് കണക്കിലെടുത്ത് 2024 മാർച്ചിന് ശേഷം നിസാൻ എക്‌സ്-ട്രെയിലിനെ ഇന്ത്യൻ വിപണിയിൽ വീണ്ടും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന നാലാം തലമുറ എക്‌സ് ട്രെയിൽ, അലയൻസ് സിഎംഎഫ്-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+