ആഹാ എന്താ ഒരു എടുപ്പ്; ഹ്യൂണ്ടായുടെ അഡാർ ഇലക്ട്രിക് എസ്‌യുവി എത്തി, ഇൻസ്‌റ്റർ ക്രോസ് വേറെ ലെവൽ
ഇന്ത്യൻ വിപണിയിൽ ഓരോ ദിനം കഴിയുന്തോറും ഇലക്ട്രിക് മേഖല പിടിച്ചടക്കാൻ ഓരോ മോഡലുകൾ വന്നു കൊണ്ടിരിക്കുകയാണ്. അതിൽ പല മോഡലുകളും വിൽപ്പന കണക്കുകളിൽ ഞെട്ടിക്കുന്ന മുന്നേറ്റം സാധ്യമാക്കുന്നുമുണ്ട്. ഇപ്പോഴിതാ മുൻനിര കമ്പനിയായ ഹ്യൂണ്ടായ് ഇതേ പാത പിന്തുടർന്ന് കൊണ്ട് വിപണി പിടിച്ചടക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. അതിനായി അവർ ഒരു മോഡൽ രംഗത്തിറക്കാൻ ഒരുങ്ങുകയാണ്.
ഒരു വെറും ഇലക്ട്രിക് കാർ അല്ല, മറിച്ചൊരു ഇലക്ട്രിക് എസ്‌യുവി തന്നെയാണ് അവർ രംഗത്തിറക്കുന്നത്. ഹ്യൂണ്ടായ് ഇൻസ്‌റ്റർ ക്രോസ് ഇലക്ട്രിക് എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി ആദ്യ കാഴ്‌ചയിൽ തന്നെ എല്ലാവരെയും വശത്താക്കായിരിക്കുകയാണ്. പല കാറുകൾക്കും സ്വപ്‌നം കാണാൻ പോലും കഴിയാത്ത ഫീച്ചറുകളോടെ ആവും ഈ വാഹനത്തിന്റെ വരവെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

നേരത്തെ ബുസാൻ ഇന്റർനാഷണൽ മൊബിലിറ്റി ഷോയിൽ പുറത്തുവിട്ട ഇൻസ്‌റ്റർ ഇലക്ട്രിക് എസ്‌യുവി മോഡലിന്റെ വേരിയന്റായാണ് പുതിയ മോഡൽ എത്തുക.ധാരാളം ഓഫ്‌റോഡ് സവിശേഷതകളും ഇന്റീരിയറിലെ മാറ്റങ്ങളും ഒക്കെയായി സാധാരണ ഇൻസ്‌റ്ററിൽ നിന്ന് വേറിട്ട് നില്കുന്നതാകും ക്രോസ് മോഡൽ എന്നാണ് ലഭ്യമായ വിവരം. എന്നാൽ എഞ്ചിൻ സവിശേഷതകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല.
പുതിയ ഇൻസ്‌റ്റർ ക്രോസ് ഇ-എസ്‌യുവി അടുത്ത വർഷം മുതലാവും ഉൽപ്പാദനം ആരംഭിക്കുക. ആഗോള ലോഞ്ചിന് ശേഷം ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് വാഹനം കടന്നുവരാൻ വൈകില്ല എന്നുറപ്പാണ്. ഇന്ത്യക്ക് പുറമേ യൂറോപ്പ് ഉൾപ്പടെയുള്ള വിശാല മാർക്കറ്റുകലും ഹ്യൂണ്ടായ് ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നതാണ് പ്രധാന കാര്യം.
ഹ്യൂണ്ടായ് ഇൻസ്‌റ്റർ ഇ-എസ്‌യുവി
ഇൻസ്‌റ്ററിൽ ലഭ്യമായ അതേ കളർ ഓപ്ഷനുകളായിരിക്കും ഇൻസ്‌റ്റർ ക്രോസിലും കിട്ടുക. ഇതിൽ അറ്റ്‌ലസ് വൈറ്റ്, അൺബ്ലീച്ച്ഡ് ഐവറി, എയ്‌റോ സിൽവർ മാറ്റ്, അബിസ് ബ്ലാക്ക് പേൾ, ടോംബോയ് കാക്കി എന്നിവയാണ് പ്രധാനമായും ഉൾപ്പെടുന്നത്. 17 ഇഞ്ച് അലോയ് വീലുകൾ, കറുപ്പ് ക്ലാഡിംഗ്, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിയും സൈഡ് സ്‌കേർട്ടും റൂഫ് റാക്കും ഒക്കെ ഉൾപ്പെടുത്തിയ ബോഡി കിറ്റോടെയാവും വാഹനം വരിക.
ഇന്റീരിയറിലെ കാര്യത്തിലും ഇൻസ്‌റ്ററിൽ നിന്ന് ചില മാറ്റങ്ങൾ മോഡലിൽ കാണാൻ കഴിയും. സുരക്ഷയുടെ കാര്യത്തിൽ വാഹനം ഒട്ടും പിന്നിലാവില്ല. ഹൈവേ ഡ്രൈവിംഗ് അസിസ്‌റ്റ് 1.5, സ്‌മാർട്ട് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ-അവയ്‌ഡൻസ് അസിസ്‌റ്റ് 1, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, നാവിഗേഷൻ ഡാറ്റയോടുകൂടിയ ലെയ്ൻ സെന്റർ എന്നിവ ഉൾപ്പെടെയുള്ള അഡാസ് ഫീച്ചറുകൾ വാഹനത്തെ വേറിട്ട് നിർത്തുന്നു.
മുൻഗാമിയിൽ നൽകിയിരിക്കുന്നത് പോലെ ക്രോസ് വേരിയന്റിന് സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് ഇലക്ട്രിക് പവർട്രെയിനുകൾ ലഭിക്കാനിടയുണ്ട്. 42 kWh അല്ലെങ്കിൽ 49 kWh ബാറ്ററി ശേഷിയുള്ള മോട്ടോറുകൾ ആയിരിക്കും ഇതിലുണ്ടാവുക. ഒറ്റ ചാർജിൽ 359 കിലോമീറ്റർ റേഞ്ച് ആണ് ഈ വാഹനത്തിന് വാഗ്‌ദാനം ചെയ്യുന്നത്.
എന്തായാലും അടുത്ത വർഷം ഉൽപാദനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറഞ്ഞെങ്കിലും ഇതിന്റെ മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വില ഉൾപ്പെടെയുള്ള കാര്യങ്ങൾ ലോഞ്ചിന് മുന്നോടിയായി മാത്രമേ അറിയാൻ കഴിയുകയുള്ളൂ. ഇന്ത്യയിൽ ഈ വാഹനത്തിന് പുറമേ ക്രെറ്റ, വെന്യു, ഗ്രാൻഡ് ഐ10 എന്നിങ്ങനെയുള്ള മോഡലുകളുടെ ഇലക്ട്രിക് വകഭേദങ്ങളും വരാനിരിക്കുന്നുണ്ട്.












Click it and Unblock the Notifications