Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹ്യൂണ്ടായ്ക്ക് എക്‌സ്ട്രാ പവറുമായി എക്‌സ്‌റ്ററിന്റെ നൈറ്റ് എഡിഷൻ; ഇനി ബാറ്റ് മൊബൈൽ പോലെ തിളങ്ങും

ടാറ്റയുടെയോ മാരുതിയുടെയോ ഒന്നും ജനപ്രിയത ഇല്ലെങ്കിലും ഇന്ത്യൻ വിപണിയിൽ എന്നും അത്ഭുതങ്ങൾ കാട്ടിയിരുന്ന കമ്പനികളിൽ ഒന്നാണ് ഹ്യൂണ്ടായ്. ഇക്കാലങ്ങൾക്ക് ഇടയിൽ നിരവധി ഹിറ്റ് മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. താരതമ്യേന കുറഞ്ഞ വിലയിൽ മെച്ചപ്പെട്ട സവിശേഷതകളാണ് കമ്പനിയെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്.

ഇപ്പോഴിതാ അവരുടെ മുൻനിര മോഡലുകളിൽ ഒന്നിന്റെ കാര്യത്തിൽ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഹ്യൂണ്ടായ്. 8.38 ലക്ഷം രൂപ മുതലുള്ള എക്‌സ്‌റ്റർ നൈറ്റ് എഡിഷനാണ് ഹ്യുണ്ടായ് പുറത്തിറക്കിയത്. കാര്യമായ ഡിസൈൻ മാറ്റങ്ങൾ സ്‌പെഷ്യൽ എഡിഷൻ പതിപ്പിൽ അവതരിപ്പിക്കുന്നു, രാജ്യത്ത് എക്‌സ്‌റ്ററിന്റെ ഒരു വർഷം ആഘോഷിക്കുന്നതിനായാണ്‌ മോഡൽ ഇറങ്ങുന്നത്.

hyundaimotors

2023 ജൂലൈ 10നാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റർ ഇന്ത്യയിൽ അവതരിപ്പിച്ചത്, ഇതുവരെ ബ്രാൻഡ് എക്‌സ്‌റ്ററിന്റെ 93,000 യൂണിറ്റുകൾ വിറ്റുവെന്നാണ് കണക്ക് കൂട്ടുന്നവർ. പുതിയ എക്‌സ്‌റ്റർ നൈറ്റ് എഡിഷൻ ഔദ്യോഗികമായി പുറത്തിറക്കിയത് ഈ ആഘോഷവേളയിലാണ്. ക്രെറ്റയുടെയും വെന്യൂവിന്റെയും നൈറ്റ് എഡിഷന്റെ വിജയകരമായ കുതിപ്പാണ് ഹ്യുണ്ടായിയെ ചിന്തിപ്പിച്ച ഘടകം.

എസ്എക്‌സ്, എസ്എക്‌സ്(ഒ) കണക്‌റ്റ് വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് എക്‌സ്‌റ്റർ നൈറ്റ് എഡിഷൻ. ബ്ലാക്ക് പെയിൻ്റ് ചെയ്‌ത സൈഡ്-സിൽ ഗാർണിഷ്, ഫ്രണ്ട് ബമ്പറിലും ടെയിൽഗേറ്റിലും ചുവന്ന ആക്‌സന്റ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ, ബ്ലാക്ക് ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ തുടങ്ങിയ ബാഹ്യ മാറ്റങ്ങളോടെയാണ് വാഹനം വരുന്നത്.

അതേസമയം, ഈ സെഗ്‌മെന്റിൽ ടാറ്റ പഞ്ചിനോടാണ് ഹ്യൂണ്ടായ് എക്‌സ്‌റ്ററിന് ഏറ്റുമുട്ടാനുള്ളത്. ഒരു ഇവി മോഡൽ വാഗ്‌ദാനം ചെയ്യുന്ന പഞ്ചിൽ നിന്ന് വ്യത്യസ്‌തമായി,എക്‌സ്‌റ്ററിൽ ഉള്ളതാവട്ടെ. പെട്രോൾ, സിഎൻജി ഓപ്ഷനുകൾ മാത്രമാണ്. പഞ്ച് ജനപ്രീതി നേടിയതോടെയാണ് നൈറ്റ് എഡിഷനുമായി ഹ്യൂണ്ടായ് നേരിയറ്റ് രംഗത്ത് ഇറങുന്നത്.

ഹ്യൂണ്ടായ് എക്‌സ്‌റ്റർ നൈറ്റ് എഡിഷൻ രണ്ട് പുതിയ കളർ ഓപ്‌ഷനുകളിലാണ് ലഭ്യമാവുക -അബിസ് ബ്ലാക്ക്, ഷാഡോ ഗ്രേ എന്നിവയാണത്. സ്‌റ്റാറി നൈറ്റ്, അറ്റ്ലസ് വൈറ്റ്, റേഞ്ചർ കാക്കി എന്നിവയാണ് മറ്റ് നിറങ്ങൾ. ഷാഡോ ഗ്രേ, റേഞ്ചർ കാക്കി എന്നിവയും ബ്ലാക്ക് റൂഫിൽ ഡ്യുവൽ ടോണിനൊപ്പം ലഭ്യമാണ് എന്ന കാര്യം മറക്കരുത്.

എക്‌സ്‌റ്റർ നൈറ്റ് എഡിഷനിൽ 83 എച്ച്‌പി, 114 എൻഎം 1.2 ലിറ്റർ, നാല് സിലിണ്ടർ എൻഎ പെട്രോൾ എഞ്ചിൻ സ്‌റ്റാൻഡേർഡ് ആയി നിലനിർത്തുന്നു, ഇത് 5-സ്‌പീഡ് മാനുവൽ, 5-സ്‌പീഡ് എഎംടി ഗിയർബോക്‌സുകൾക്കൊപ്പം ആയിരിക്കും ലഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+