Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹ്യൂണ്ടായ് വരുന്നെടാ; ഹൈബ്രിഡ് വിപണിയിൽ ഇനി പോരാട്ടം തീപാറും, കൂട്ടിന് കിടിലൻ എസ്‌യുവികളും

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോഴ്‌സിന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. പലപ്പോഴും വിപണിയിൽ തങ്ങളുടെ മോഡലുകളാണ് കമ്പനിക്ക് വേണ്ടി സംസാരിച്ചിരുന്നത്. മാരുതിയുടെ അത്ര ജനകീയമല്ലെങ്കിലും ഇക്കാലമത്രയും തങ്ങളുടെ താരതമ്യേന വിലയേറിയ കാറുകൾ കൊണ്ട് ഇന്ത്യ പോലെയൊരു വിപണിയിൽ കട്ടയ്ക്ക് നിന്നുവെന്നതാണ് ഈ ബ്രാൻഡിന്റെ റേഞ്ച് എന്താണെന്ന് ബോധ്യപ്പെടുത്തുക.

എന്നാൽ ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ പദ്ധതി പ്രകാരം വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ഹൈബ്രിഡ് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ആഗോളതലത്തിലും ഇന്ത്യയിലും ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഹ്യൂണ്ടായ് പോലെയൊരു കമ്പനിയെ ഈ സെഗ്‌മെന്റിലേക്ക് കൂടുതലായി ആകർഷിക്കുന്നത്.

hyundaicars

വരുംകാലത്ത് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ട് വരാൻ ആയിരുന്നു ഹ്യൂണ്ടായുടെ പ്രാഥമിക പദ്ധതി. എന്നാൽ പിന്നീട് അതിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഹൈബ്രിഡ്‌ കാറുകൾ എന്ന ആശയത്തിലേക്ക് തിരിയുന്നത്. വരാനിരിക്കുന്ന നാളുകളിൽ കമ്പനിയുടെ പ്രധാന ഘടകം ആവാൻ പോവുന്നത് ഹൈബ്രിഡ് കാറുകൾ ആണെന്ന് എക്‌സിക്യൂട്ടീവ് ചെയർമാൻ തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

എന്താണ് ഹ്യൂണ്ടായ് ഒരുക്കുന്ന പദ്ധതി

ഭാവിയിൽ കമ്പനിയുടെ ഇടത്തരം എസ്‌യുവികൾക്കും സെഡാനുകൾക്കും ഹൈബ്രിഡ് പവർട്രെയിൻ ബദലുകൾ കൊണ്ടുവരാൻ കമ്പനി ഒരുങ്ങുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ക്രെറ്റ, അൽകാസർ, വെർണ തുടങ്ങിയ വാഹനങ്ങളിലേക്കും വരും ദശകത്തിൽ വലിയ ടക്‌സൺ എസ്‌യുവിയിലേക്കും ഹൈബ്രിഡിന്റെ സ്വാധീനം വികസിപ്പിക്കുന്നതിന് സൂചനയാണ്.

കിയ, മാരുതി ഉൾപ്പെടെയുള്ള കമ്പനികൾ ഹൈബ്രിഡ് ടെക്‌നോളജിയിൽ ഊന്നിക്കൊണ്ട് പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ച കാലത്തും അതിനോട് പുറംതിരിഞ്ഞു നിന്ന കൂട്ടരായിരുന്നു ഹ്യൂണ്ടായ്. അന്ന് അവർ പൂർണമായും ഇലക്ട്രിക് ഇന്ധനം ഉപയോഗിക്കാൻ ശേഷിയുള്ള കാറുകൾ മാത്രമാണ് നിർമ്മിക്കുക എന്ന നയവും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ പൊടുന്നനെയാണ് ഈ ചുവടുമാറ്റം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഹൈബ്രിഡ് കാറുകളുടെ സ്വീകാര്യതയും വർധിച്ചുവരുന്ന ആവശ്യകഥയും കൂടി ഇതിലേക്ക് ഇറങ്ങാൻ കമ്പനിയെ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ. ഹൈബ്രിഡ് ടെക്‌നോളജിയെ സ്വീകരിക്കാൻ ഒരുങ്ങുമ്പോഴും കമ്പനിയുടെ ഇലക്ട്രിക് വാഹന പ്രതിബദ്ധത പഴയ പടി തരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

എന്നാൽ വിപണിയിൽ നേരത്തെ ഈ സെഗ്‌മെന്റ് പിടിച്ചെടുത്ത മാരുതി ഹ്യൂണ്ടായ് മോട്ടോഴ്‌സിന് വെല്ലുവിളിയായി മുൻപിൽ ഉണ്ടാവും. ആഗോള തലത്തിൽ ടൊയോട്ടയെ കൂട്ടുപിടിച്ചാണ് കമ്പനി തങ്ങളുടെ ഹൈബ്രിഡ് കാറുകൾ നിർമ്മിക്കുന്നത്. കൂടാതെ നിലവിൽ അവർ സ്വന്തമായി ഹൈബ്രിഡ് വിദ്യ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലുമാണ്.

അതേസമയം, എല്ലാവരും കരുതുംപോലെ ചെറുതല്ല ഹൈബ്രിഡ് വാഹന വിപണി എന്നതാണ് സത്യം. നിലവിൽ പ്രതിവർഷം ഇന്ത്യയിൽ 90000 വരെ ഹൈബ്രിഡ് കാറുകളാണ് വിറ്റുപോവുന്നത്. അതായത് ആകെ വിൽപ്പനയുടെ രണ്ട് ശതമാനത്തോളം വരുമിത്. അതിനാൽ തന്നെ വളർച്ചയുടെ പാതയിൽ നിൽക്കുന്ന സെഗ്‌മെന്റിനെ കൂടുതൽ കൈപിടിച്ചുയർത്താൻ ഹ്യൂണ്ടായുടെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+