അല്‍കസാറിന്റെ മുകളില്‍ പോകും, ഹ്യൂണ്ടായിയുടെ പുതിയ എസ്യുവി അണിയറയില്‍; വരുന്നത് മിനി ടക്സന്?
ന്യൂഡല്‍ഹി: മാരുതി സുസുക്കിയും ടാറ്റയും കളം വാഴുന്ന വാഹന വിപണിയില്‍ പുതിയ നീക്കത്തിന് ഹ്യൂണ്ടായ്. നിലവില്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള കാര്‍ ടാറ്റയുടേതും അതുപോലെ മാരുതി നിരവധി കാറുകള്‍ വില്‍പ്പനയില്‍ ആദ്യ പത്തിലുണ്ട്. എന്നാല്‍ ഹ്യൂണ്ടായ് നിലവില്‍ വലിയ കുതിപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാണ് ഹ്യൂണ്ടായ്. നിലവില്‍ എസ്യുവികള്, ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍ എന്നിവയുടെ വലിയൊരു നിര തന്നെ ഹ്യൂണ്ടായിക്കുണ്ട്. എന്തായാലും പുതിയൊരു മോഡലുമായി അവര്‍ വരാന്‍ പോവുകയാണ്. കരുത്തുറ്റ അല്‍കസാറിന്റെ മുകളില്‍ പോകുന്ന ഒരു എസ്യുവിയാണ് അവര്‍ പുറത്തിറക്കാന്‍ പോകുന്നത്.

ഹ്യൂണ്ടായിയുടെ ഫ്ളാഗ്ഷിപ്പ് എസ്യുവിയുടെ താഴെയായിരിക്കും ഇവയുടെ സ്ഥാനം. മഹീന്ദ്ര എക്സ്യുവി 700, ടാറ്റ സഫാരി എന്നിവയോടാണ് ഹ്യൂണ്ടായ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. വിപണിയില്‍ മാരുതി സുസുക്കി അല്ലാത്ത പ്രീമിയം വാഹനങ്ങളോടാണ് ഹ്യൂണ്ടായ് ഏറ്റുമുട്ടാന്‍ പോകുന്നത്. അല്‍ക്കസാറിന് ലഭിച്ച പ്രതികരണമെല്ലാം ഇത്തരമൊരു നീക്കത്തിന് ഹ്യൂണ്ടായിയെ പ്രേരിപ്പിക്കുന്നുണ്ട്.
എന്‍ഐ1ഐ എന്ന കോഡ് പേരിലാണ് ഈ എസ്യുവി തല്ക്കാലം അറിയപ്പെടുന്നത്. പൂനെയിലെ താലേഗാവിലെ ജനറല്‍ മോട്ടോഴ്സ് കേന്ദ്രത്തിലാണ് ഈ കാര്‍ ഹ്യൂണ്ടായ് നിര്‍മിക്കുന്നത്. വരുന്നത് കരുത്തനായിരിക്കുമെന്ന സൂചന മാത്രമാണ് ഇപ്പോള്‍ ഹ്യൂണ്ടായ് നല്‍കുന്നത്.
ഒരുപാട് സ്പെഷ്യലായിട്ടുള്ള കാര്യങ്ങള്‍ ഈ എസ്യുവിയിലുണ്ടാവുമെന്നാണ് കാര്ട്ടൂക്ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഹ്യൂണ്ടായിയുടെ ആദ്യത്തെ ഹൈബ്രിഡ് എഞ്ചിന് എസ്യുവിയായിരിക്കും ഇത്. പെട്രോള്‍-ഹൈബ്രിഡ് എസ്യുവിയായിട്ടാണ് ഇത് അവതരിപ്പിക്കുക. അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ ഇത് വിപണിയിലെത്തിക്കാനാണ് ഹ്യൂണ്ടായ് പ്ലാന്‍ ചെയ്യുന്നത്.
നിലവില്‍ കൂടുതല്‍ വിവരങ്ങളൊന്നും ഈ എസ്യുവിയെ കുറിച്ച് ലഭ്യമല്ല. ത്രീ റോ എസ്യുവിയായിട്ടാണ് ഹ്യൂണ്ടായ് ഈ കാറിനെ ലോഞ്ച് ചെയ്യുകയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൂടെ മഹീന്ദ്രയോടും ടാറ്റ സഫാരിയോടുമെല്ലാം മത്സരിക്കാന്‍ ഹ്യൂണ്ടായിക്ക് സാധിക്കും.
നിലവിലെ ഫ്ളാഗ്ഷിപ്പ് എസ്യുവിയേക്കാള്‍ വലിപ്പമേറിയതായിരിക്കും ഹ്യൂണ്ടായിയുടെ വരാനിരിക്കുന്ന ഈ കാറെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടക്സനേക്കാള് അതുകൊണ്ട് ഇവയ്ക്ക് വലിപ്പമുണ്ടാവും. ടക്സന്റെ ലോങ് വീല്‍ബേസ് വേര്‍ഷനായി ഇത് മാറാനും സാധ്യതയുണ്ട്. നിലവില്‍ ചൈനീസ് വിപണിയില്‍ ഈ മോഡല്‍ വില്‍ക്കുന്നുണ്ട്.
ഈ എസ്യുവിയില് കൂടുതല്‍ സ്പേസ് ഉണ്ടാവും. എക്സ്റ്റീരീയല് ഡിസൈനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹ്യൂണ്ടായിയുടെ സിഗ്നേച്ചര്‍ എച്ച് ഷേപ്പിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഈ എസ്യുവിക്കുണ്ടാവുമെന്ന് ഉറപ്പാണ്. പ്രീമിയം ഫീച്ചറുകളായ പനോരമിക് സണ്‍റൂഫ് അടക്കം ഇതില്‍ പ്രതീക്ഷിക്കാം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications